66കാരി മഡോണയ്ക്ക് 28 കാരന് കാമുകന്? അഭ്യൂഹം ബലപ്പെടുത്തി ചിത്രങ്ങള്‍; അമ്മയ്ക്ക് പുതിയ പങ്കാളിയുണ്ടെന്ന് മകൻ
പ്രണയ അഭ്യൂഹങ്ങൾ നിലനിൽക്കുന്നതിനിടെ അകീം മോറിസിനൊപ്പം പൊതു ഇടത്ത് പ്രത്യക്ഷപ്പെട്ട് പോപ് താരം മഡോണ. ന്യൂയോര്‍ക്ക് നഗരത്തില്‍ അകീമിനൊപ്പം നടക്കാനിറങ്ങിയ മഡോണയുടെ ചിത്രങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഓവര്‍സൈസ്ഡ് ജാക്കറ്റും സ്‌കാര്‍ഫും ധരിച്ച മഡോണയെ ചിത്രങ്ങളിൽ കാണാനാകും. ഹൂഡഡ് സ്വെറ്റ്

പ്രണയ അഭ്യൂഹങ്ങൾ നിലനിൽക്കുന്നതിനിടെ അകീം മോറിസിനൊപ്പം പൊതു ഇടത്ത് പ്രത്യക്ഷപ്പെട്ട് പോപ് താരം മഡോണ. ന്യൂയോര്‍ക്ക് നഗരത്തില്‍ അകീമിനൊപ്പം നടക്കാനിറങ്ങിയ മഡോണയുടെ ചിത്രങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഓവര്‍സൈസ്ഡ് ജാക്കറ്റും സ്‌കാര്‍ഫും ധരിച്ച മഡോണയെ ചിത്രങ്ങളിൽ കാണാനാകും. ഹൂഡഡ് സ്വെറ്റ് ഷര്‍ട്ടും കോട്ടുമാണ് അകീമിന്റെ വേഷം.
അകീമിനെയും മഡോണയെയും പൊതു ഇടത്തിൽ ഒരുമിച്ചു കണ്ടതോടെ ഇരുവരും തമ്മിൽ പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾ വീണ്ടും ശക്തമാവുകയാണ്. 66 വയസ്സുണ്ട് മഡോണയ്ക്ക്. അകീമിന് 28 ആണ് പ്രായം. മകന്റെ പ്രായം പോലുമില്ലാത്ത ഒരാളുമായി മഡോണ പ്രണയത്തിലാകുമോ എന്ന ചോദ്യമാണ് ആരാധകരിൽ നിന്നും ഉയരുന്നത്. എന്നാൽ പ്രണയത്തിനു പ്രായമില്ലെന്ന നിലപാടുമായി മറ്റൊരു വിഭാഗം രംഗത്തു വന്നു.
കഴിഞ്ഞ ജൂലൈയില്‍ അകീമിനൊപ്പമുള്ള പ്രണയചിത്രം മഡോണ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചതാണ് അഭ്യൂഹങ്ങള്‍ക്കു വഴിതുറന്നത്. ഓഗസ്റ്റില്‍ വീണ്ടും അകീമിനൊപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്തത് സംശയങ്ങളെ ബലപ്പെടുത്തി. മഡോണയ്ക്കു പിന്നില്‍ ചെറുചിരിയുമായി ഇരിക്കുന്ന അകീം ആയിരുന്നു ചിത്രത്തില്‍. മഡോണയുടെ 66ാം പിറന്നാള്‍ ആഘോഷചിത്രങ്ങളിലും അകീം മോറിസ് നിറസാന്നിധ്യമായിരുന്നു. സെപ്റ്റംബറിലും ഇരുവരുമൊന്നിച്ചുള്ള ചിത്രങ്ങള്‍ പുറത്തുവന്നു.
മഡോണയ്ക്കു പുതിയൊരു പങ്കാളിയുണ്ടെന്ന് ഏതാനും മാസങ്ങൾക്കു മുൻപ് മകൻ ഡേവിഡ് ബാന്ദ വെളിപ്പെടുത്തിയത് ഏറെ ചർച്ച ചെയ്യപ്പെട്ടു. അമ്മ ചെയ്യാൻ ആഗ്രഹിക്കുന്നതൊക്കെ ചെയ്യട്ടെയെന്നും അത് അമ്മയുടെ ജീവിതമാണെന്നും ഡേവിഡ് സമൂഹമാധ്യമങ്ങളിൽ കുറിച്ചു. ഡേവിഡിനെ കൂടാതെ റോക്കോ റിച്ചി, മേഴ്സി ജെയിംസ്, ലോര്‍ഡ്സ് ലിയോൺ എന്നീ മക്കളുമുണ്ട് മഡോണയ്ക്ക്. 38ാം വയസ്സിലാണ് മഡോണ ആദ്യമായി അമ്മയായത്.