ADVERTISEMENT

മുതിർന്ന സംഗീതസംവിധായകൻ രാജേഷ് റോഷനെതിരെ ലൈംഗികാതിക്രമ ആരോപണവുമായി ബംഗാളി ഗായിക. വർഷങ്ങൾക്കു മുൻപ് മുംബൈയിൽ രാജേഷിന്റെ വസതിയിൽ വച്ചാണ് ദുരനുഭവം നേരിട്ടതെന്നും ഇന്നും ഞെട്ടലോടെയാണ് താനത് ഓർമിക്കുന്നതെന്നും ഗായിക പറഞ്ഞു. 

‘അന്ന് ഞാൻ മുംബൈയിലായിരുന്നു താമസം. ഒരു ദിവസം സാന്താക്രൂസിലെ ആഡംബര ബ്ലംഗ്ലാവിലേക്ക് രാജേഷ് റോഷൻ എന്നെ വിളിപ്പിച്ചു. വീട്ടിലെത്തിയതിനു പിന്നാലെ അയാൾ തന്റെ മ്യൂസിക് റൂമിലേക്ക് എന്നെ ക്ഷണിച്ചു. അത് വളരെ നന്നായി പരിപാലിക്കുകയും അലങ്കരിക്കുകയും ചെയ്ത ഒരു ആഡംബര സ്ഥലമായിരുന്നു. അയാൾ ആവശ്യപ്പെട്ടതിനെത്തുടർന്ന് പരസ്യ ജിംഗിളുകൾ ഞാൻ പാടിക്കേൾപ്പിച്ചു. അയാളുടെ അടുത്തൊരു ഐപാഡ് ഉണ്ടായിരുന്നു. അത് കയ്യിലേക്കു തന്നിട്ട്, ഞാൻ മുൻപ് ചെയ്ത വർക്കിന്റെ വിശദാംശങ്ങൾ കാണിക്കാൻ ആവശ്യപ്പെട്ടു. ഒപ്പം എന്തെങ്കിലും പാട്ട് പാടാനും. ഞാനത് ബ്രൗസ് ചെയ്യുന്നതിനിടെ അയാൾ എന്റെ അരികിലേക്കു നീങ്ങിയിരുന്നു. പിന്നീട് ഞാൻ കാണുന്നത് എന്റെ വസ്ത്രത്തിന്റെ ഉള്ളിൽ അയാളുടെ കൈകൾ. അതും ഒന്നുമില്ല എന്ന മട്ടിൽ. ഞാൻ അയാളോട് ഒന്നും പറഞ്ഞില്ല. എഴുന്നേറ്റ് പുറത്തേക്കു നടന്നു. ഇന്നും എന്റെ ആ ഞെട്ടൽ മാറിയിട്ടില്ല. ആ സമയത്ത് എനിക്ക് പ്രതികരിക്കാനും സാധിച്ചില്ല’, ഗായിക പറഞ്ഞു. 

സംഗീതമേഖലയിൽ ഇത്തരം സംഭവങ്ങൾ പതിവായി നടക്കുന്നുണ്ടെന്നും രാജേഷ് റോഷൻ വേട്ടക്കാരിൽ ഒരാൾ മാത്രമാണെന്നും ഗായിക കൂട്ടിച്ചേർത്തു. പ്രശസ്തരായ മറ്റു ചില സംഗീതജ്ഞരിൽ നിന്നും തനിക്കു സമാനമായ അനുഭവം നേരിടേണ്ടി വന്നിട്ടുണ്ടെന്നും ഗായിക വെളിപ്പെടുത്തി. സ്ട്രെയിറ്റ് അപ്പ് വിത്ത് ശ്രീ എന്ന പോഡ്കാസ്റ്റിലാണ് ദുരനുഭവങ്ങൾ വിവരിച്ചത്. ആരോപണങ്ങളോട് രാജേഷ് റോഷൻ ഇതുവരെ പ്രതികരിച്ചിട്ടില്ല. 

English Summary:

Bengali singer raises allegations against music director Rajesh Roshan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com