സെലീനയുടെ വിവാഹനിശ്ചയം: പ്രതികരിച്ച് മുൻ കാമുകൻ ബീബറിന്റെ ഭാര്യ; ചൂടുപിടിച്ച് ചർച്ചകൾ
ഗായിക സെലീന ഗോമസിന്റെ വിവാഹനിശ്ചയ വാർത്തകളോടു പ്രതികരിച്ച് മുൻ കാമുകനും ഗായകനുമായ ജസ്റ്റിൻ ബീബറിന്റെ പങ്കാളി ഹെയ്‌ലി ബാൾഡ്‌വിൻ. ബെന്നി ബ്ലാങ്കോയുമായുള്ള വിവാഹ നിശ്ചയം കഴിഞ്ഞെന്നു വെളിപ്പെടുത്തി സെലീന സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ചിത്രങ്ങൾക്കു ലൈക്കടിച്ചാണ് ഹെയ്‌ലിയുടെ പ്രതികരണം. ലൈക്കിൽ മാത്രമായി

ഗായിക സെലീന ഗോമസിന്റെ വിവാഹനിശ്ചയ വാർത്തകളോടു പ്രതികരിച്ച് മുൻ കാമുകനും ഗായകനുമായ ജസ്റ്റിൻ ബീബറിന്റെ പങ്കാളി ഹെയ്‌ലി ബാൾഡ്‌വിൻ. ബെന്നി ബ്ലാങ്കോയുമായുള്ള വിവാഹ നിശ്ചയം കഴിഞ്ഞെന്നു വെളിപ്പെടുത്തി സെലീന സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ചിത്രങ്ങൾക്കു ലൈക്കടിച്ചാണ് ഹെയ്‌ലിയുടെ പ്രതികരണം.
ലൈക്കിൽ മാത്രമായി ഹെയ്‌ലി പ്രതികരണം ഒതുക്കിയെങ്കിലും സമൂഹമാധ്യമലോകം സംഗതി അവിടെ അവസാനിപ്പിച്ചില്ല. ടെയ്‌ലർ സ്വിഫ്റ്റ്, കാർഡി ബി, ലില്ലി കോളിൻസ് തുടങ്ങിയ പ്രമുഖർ സെലീനയെയും ബെന്നിയെയും പ്രശംസിച്ചെത്തിയപ്പോഴാണ് ഹെയ്‌ലിയുടെ അപ്രതീക്ഷിത ലൈക്ക്. ഇതോടെ, പ്രമുഖരുടെ കമന്റുകൾ ഒഴിവാക്കി ഹെയ്‌ലിയുടെ ലൈക്കിലേക്കൊതുങ്ങി ആരാധകരുടെ ചർച്ചകൾ.
ഏതാനും വർഷങ്ങൾക്കു മുൻപ് ഹെയ്‌ലി, സെലീനയുടെ മടിയിലിരിക്കുന്ന ചിത്രം പുറത്തുവന്നത് ഏറെ ചർച്ചയായിരുന്നു. തങ്ങൾക്കിടയിൽ മോശമായ വികാരങ്ങളൊന്നുമില്ലെന്ന് ഹെയ്‌ലിയും സെലീനയും തെളിയിക്കുകയാണെന്നായിരുന്നു ആ സൗഹൃദച്ചിത്രത്തെക്കുറിച്ച് ജസ്റ്റിൻ ബീബർ അന്ന് പ്രതികരിച്ചത്. എന്നാൽ പിന്നീട് ഇരുകൂട്ടരും തമ്മിൽ പരസ്യമായി ആശയവിനിമയമൊന്നും നടത്തിയില്ല.
മാത്രവുമല്ല, ജസ്റ്റിൻ ബീബർ, താൻ പിതാവാകാൻ ഒരുങ്ങുന്നുവെന്നു പ്രഖ്യാപിച്ച് ഹെയ്‌ലിക്കൊപ്പമുള്ള ചിത്രം പങ്കുവച്ചപ്പോൾ സെലീന ‘പരിഹാസ പോസ്റ്റു’മായി എത്തുകയും ചെയ്തു. പ്രിയപ്പെട്ടയൊരാളുടെ കൈ ചേർത്തുപിടിച്ചിരിക്കുന്ന ചിത്രമായിരുന്നു അത്. എന്നാൽ മുഖം അവ്യക്തമായിരുന്നതിനാൽ സെലീനയ്ക്കൊപ്പമുള്ളത് ആരാണെന്നു മനസ്സിലായില്ല. തുടർന്നുള്ള ദിവസങ്ങളിൽ ബെന്നി ബ്ലാങ്കോയ്ക്കൊപ്പമുള്ള ചിത്രം പരസ്യപ്പെടുത്തി ഗായിക പ്രണയബന്ധം സ്ഥിരീകരിക്കുകയായിരുന്നു.
ഏതാനും ദിവസങ്ങൾക്കു മുൻപാണ് താനും ബെന്നിയും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞെന്ന് സെലീന ഗോമസ് വെളിപ്പെടുത്തിയത്. ‘എന്നന്നേക്കുമായുള്ള തുടക്കം’ എന്ന കുറിപ്പോടെയായിരുന്നു ഗായികയുടെ ഔദ്യോഗിക പ്രഖ്യാപനം. വിവാഹ നിശ്ചയ മോതിരമണിഞ്ഞ കൈവിരലുകളുടെ ചിത്രവും സെലീന ഗോമസ് ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയായി പങ്കുവച്ചു. റെക്കോർഡ് പ്രൊഡ്യൂസറും ഗാനരചയിതാവുമാണ് ബെന്നി ബ്ലാങ്കോ.