‘യാത്രയായത്, എന്റെയും ശോഭനയുടെയും ആ സ്വപ്നം ബാക്കിവച്ച്’; വേദനയോടെ സൂര്യ കൃഷ്ണമൂർത്തി
ഉസ്താദ് സാക്കിർ ഹുസൈൻ ആരാധകരുടെ മനസ്സിൽ അനശ്വരമായി എന്നെന്നും നിലനിൽക്കുമെന്ന് കേരള സംഗീത നാടക അക്കാദമിയുടെ ചെയർമാനും സൂര്യ സ്റ്റേജ് ആൻഡ് ഫിലിം സൊസൈറ്റിയുടെ സ്ഥാപകനുമായ സൂര്യ കൃഷ്ണമൂർത്തി. തന്റെയും നടി ശോഭനയുടെയും ഏറെക്കാലത്തെ ഒരു മോഹം സാക്ഷാൽക്കരിക്കാതെയാണ് ഉസ്താദ് വിടവാങ്ങുന്നതെന്ന് സൂര്യ

ഉസ്താദ് സാക്കിർ ഹുസൈൻ ആരാധകരുടെ മനസ്സിൽ അനശ്വരമായി എന്നെന്നും നിലനിൽക്കുമെന്ന് കേരള സംഗീത നാടക അക്കാദമിയുടെ ചെയർമാനും സൂര്യ സ്റ്റേജ് ആൻഡ് ഫിലിം സൊസൈറ്റിയുടെ സ്ഥാപകനുമായ സൂര്യ കൃഷ്ണമൂർത്തി. തന്റെയും നടി ശോഭനയുടെയും ഏറെക്കാലത്തെ ഒരു മോഹം സാക്ഷാൽക്കരിക്കാതെയാണ് ഉസ്താദ് വിടവാങ്ങുന്നതെന്ന് സൂര്യ കൃഷ്ണമൂർത്തി പറഞ്ഞു. ഉസ്താദും ശോഭനയും ഒന്നിച്ചൊരു വേദിയായിരുന്നു ആ സ്വപ്നമെന്നും അത് യാഥാർഥ്യമാക്കാൻ ഏറെ ശ്രമിച്ചിരുന്നവെന്നും സൂര്യ കൃഷ്ണമൂർത്തി മനോരമ ഓൺലൈനിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
രണ്ടു തവണ സൂര്യ വേദിയിൽ
സംഗീത ലോകത്ത് മാത്രമല്ല സാധാരണക്കാരുടെ ഇടയിലും സാക്കിർ ഹുസൈൻ ചിരപരിചിതനായിരുന്നു. വർഷങ്ങൾക്കു മുൻപ് ഒരു പരസ്യം ഉണ്ടായിരുന്നു ‘വാ താജ്’ എന്ന ഒരു തേയിലയുടെ പരസ്യം. വളരെ പ്രശസ്തമായ ഒരു പരസ്യമായിരുന്നു അത്. അതിൽ വിരലുകൾ താളം പിടിക്കുന്നതിനൊപ്പം അദ്ദേഹത്തിന്റെ മുടിയിലും ആ താളം അദ്ദേഹം കൊണ്ടുവന്നിരുന്നു. അങ്ങനെ അദ്ദേഹം സാധാരണക്കാരുടെ ഇടയിൽ ശ്രദ്ധ നേടി. അദ്ദേഹം രണ്ടു തവണയാണ് സൂര്യയിൽ വന്നിട്ടുള്ളത്. ഒന്ന് അദ്ദേഹത്തിന്റെ പിതാവ് അല്ലാ രഖായുമൊത്ത് ആയിരുന്നു. രണ്ടാമത് ആന്തരിച്ചുപോയ ഒഡീസി നർത്തകി പ്രൊതിമ ബേദിയുമൊത്ത്!
അന്ന് വിളിച്ചത് സാന്ത്വനിപ്പിക്കാൻ
അതിന് കുറച്ചു വർഷങ്ങൾക്കു ശേഷം അദ്ദേഹത്തിന്റെ പിതാവും അദേഹത്തിന്റെ സഹോദരിയും ഏകദേശം അടുത്തടുത്ത ദിവസങ്ങളിൽ മരിച്ചപ്പോൾ അദ്ദേഹം വല്ലാതെ ഉലഞ്ഞുപോയിരുന്നു. മാനസികമായി വല്ലാതെ തകർന്നിരുന്ന അദ്ദേഹത്തെ ഞാൻ ഒന്നു ഫോണിൽ വിളിച്ചു. സാന്ത്വന വാക്കുകൾ പകരാനാണ് ഞാൻ വിളിച്ചത്. അന്നാണ് അദ്ദേഹവുമായി അവസാനമായി ഞാൻ സംസാരിക്കുന്നത്. എന്നെപ്പോലെ ഒരു സാധാരണക്കാരന് എപ്പോഴും അദ്ദേഹത്തെ വിളിക്കുക അസാധ്യമാണ്.
പുതുമയോടുള്ള മോഹം
രണ്ടുമൂന്ന് വർഷങ്ങൾക്ക് മുൻപ് ഞാൻ അദേഹത്തിന്റെ ഓഫിസിലേക്ക് ഒരു മെസേജ് അയച്ചു. ‘ഒരുപാട് വർഷങ്ങളായില്ലേ സൂര്യയിൽ വന്നിട്ട്, ഒന്നുകൂടി വരണം’ എന്ന് പറഞ്ഞു. അപ്പോൾ അദ്ദേഹം പറഞ്ഞത് ഈ സോളോ ഒക്കെ കളഞ്ഞിട്ട് നമുക്ക് പുതുമയുള്ള എന്തെങ്കിലും ചെയ്യണം എന്നാണ്. ഞാൻ അദ്ദേഹത്തിന് ഒരു പ്രപോസൽ കൊടുത്തു, സ്റ്റേജിന്റെ ഒരു വശത്ത് സാക്കിർ ഹുസൈനും മറുവശത്ത് നടി ശോഭനയും. ഉസ്താദിന്റെ താളത്തിൽ ശോഭന നൃത്തം ചെയ്യുന്നു. അതു നടക്കാൻ ഞാനും ശോഭനയും ഒരുപാട് ശ്രമിച്ചിരുന്നു. പക്ഷേ, അദേഹത്തിന്റെ മറുപടി കൃത്യമായി വരുന്നില്ല. ചെയ്യാമെന്നോ ഇല്ലെന്നോ അദ്ദേഹം പറയുന്നില്ല. ഇന്നലെയാണ് അറിഞ്ഞത് അദ്ദേഹം രണ്ടുമൂന്നു വർഷങ്ങളായി രോഗബാധിതനായിരുന്നുവെന്നും പലപ്പോഴും ഐസിയുവിൽ ആയിരുന്നുവെന്നും. വളരെക്കാലമായി അദ്ദേഹം സുഖമില്ലാത്ത അവസ്ഥയിൽ ആയിരുന്നു എന്നാണ് അറിയുന്നത്. എന്റെയും ശോഭനയുടേയുമൊക്കെ വലിയൊരു സ്വപ്നം ബാക്കി വച്ചിട്ടാണ് അദ്ദേഹം വിട വാങ്ങുന്നത്.
ഉസ്താദിന് മരണമില്ല
ഉസ്താദ് സാക്കിർ ഹുസൈൻ എന്ന മാന്ത്രികൻ വിടപറയുമ്പോൾ ഒരു സംഗീതജ്ഞൻ സാധാരണക്കാരിൽ ഉണ്ടാകുന്ന വേദന ഞാൻ മനസ്സിലാക്കുന്നു. ആ വേർപാട് സംഗീതലോകത്ത് ഉണ്ടാക്കുന്ന വിടവ് വളരെ വലുതാണ്. പക്ഷേ, കലാകാരന്മാരൊന്നും ആരുടേയും മനസ്സിൽ മരിക്കുന്നില്ല. ചിലർക്ക് മരണമില്ല. ഉസ്താദ് സാക്കിർ ഹുസൈൻ ഏവരുടെയും മനസ്സിൽ അനശ്വരമായി നിലകൊള്ളും.