ഫ്യൂഷനിൽ മുങ്ങിനിവർന്ന് തേൻതുള്ളികൾ; രാഗവിസ്മയവുമായി ഗ്രാമി ജേതാവ് മനോജ് ജോർജും രാജേഷ് ചേർത്തലയും!
തുള്ളിക്കളിച്ച് ഉല്ലസിക്കുന്ന രണ്ടു മാൻകുട്ടികളെപ്പോലെയായിരുന്നു അവരുടെ സംഗീതം. വിശാലമായ പുൽമേട്ടിലൂടെ ഒന്നു മറ്റൊന്നിനെ തേടിയോടി. കണ്ടുമുട്ടിയപ്പോൾ കൊമ്പൊന്നുടക്കി കളി പറഞ്ഞു. വീണ്ടും സമതലങ്ങളിലൂടെ ഒന്നിച്ചൊരു യാത്ര. വനാന്തരങ്ങളുടെ പച്ചപ്പിലൂടെ, ഇളം വെയിലിന്റെ സുഖാലസ്യമേറ്റ്, മഴനൂലുകൾക്കിടയിലെ
തുള്ളിക്കളിച്ച് ഉല്ലസിക്കുന്ന രണ്ടു മാൻകുട്ടികളെപ്പോലെയായിരുന്നു അവരുടെ സംഗീതം. വിശാലമായ പുൽമേട്ടിലൂടെ ഒന്നു മറ്റൊന്നിനെ തേടിയോടി. കണ്ടുമുട്ടിയപ്പോൾ കൊമ്പൊന്നുടക്കി കളി പറഞ്ഞു. വീണ്ടും സമതലങ്ങളിലൂടെ ഒന്നിച്ചൊരു യാത്ര. വനാന്തരങ്ങളുടെ പച്ചപ്പിലൂടെ, ഇളം വെയിലിന്റെ സുഖാലസ്യമേറ്റ്, മഴനൂലുകൾക്കിടയിലെ
തുള്ളിക്കളിച്ച് ഉല്ലസിക്കുന്ന രണ്ടു മാൻകുട്ടികളെപ്പോലെയായിരുന്നു അവരുടെ സംഗീതം. വിശാലമായ പുൽമേട്ടിലൂടെ ഒന്നു മറ്റൊന്നിനെ തേടിയോടി. കണ്ടുമുട്ടിയപ്പോൾ കൊമ്പൊന്നുടക്കി കളി പറഞ്ഞു. വീണ്ടും സമതലങ്ങളിലൂടെ ഒന്നിച്ചൊരു യാത്ര. വനാന്തരങ്ങളുടെ പച്ചപ്പിലൂടെ, ഇളം വെയിലിന്റെ സുഖാലസ്യമേറ്റ്, മഴനൂലുകൾക്കിടയിലെ
തുള്ളിക്കളിച്ച് ഉല്ലസിക്കുന്ന രണ്ടു മാൻകുട്ടികളെപ്പോലെയായിരുന്നു അവരുടെ സംഗീതം. വിശാലമായ പുൽമേട്ടിലൂടെ ഒന്നു മറ്റൊന്നിനെ തേടിയോടി. കണ്ടുമുട്ടിയപ്പോൾ കൊമ്പൊന്നുടക്കി കളി പറഞ്ഞു. വീണ്ടും സമതലങ്ങളിലൂടെ ഒന്നിച്ചൊരു യാത്ര. വനാന്തരങ്ങളുടെ പച്ചപ്പിലൂടെ, ഇളം വെയിലിന്റെ സുഖാലസ്യമേറ്റ്, മഴനൂലുകൾക്കിടയിലെ കുഞ്ഞുതണുപ്പിലൂടെ... കാതോടു കാതോരം ചേർന്ന്.. കവിളുകളിൽ ഉമ്മവച്ചുമ്മവച്ച്.. ഒടുവിലൊരു തേൻ തുള്ളിയായി അടർന്നു വീണു ആ ഫ്യൂഷൻ സംഗീതം. ചുണ്ടുകളും വിരലുകളും തൊട്ടുരുമ്മിയോടിയ മണിക്കൂറുകൾ.. വയലിനിലും ഓടക്കുഴലിലും എങ്ങനെയാണ് മധു നിറയുന്നതെന്നതിന്റെ കാതുത്സവം. മനോജ് ജോർജും രാജേഷ് ചേർത്തലയും ഫ്യൂഷനായി ഒന്നിച്ചൊഴുകി. വയലിനിലും ഫ്ലൂട്ടിലും തീർത്ത രാഗതീർഥം. തൃശൂർ കലാസദന്റെ തേൻ തുള്ളികൾ എന്ന സംഗീത പരിപാടിയിലാണ് ഇരുവരും ചേർന്ന് ഫ്യൂഷൻ സംഗീതം ഒരുക്കിയത്. രാഗ വിസ്മയം എന്നു പേരിട്ട ഗാനസന്ധ്യ യഥാർഥത്തിൽ സംഗീത തീർഥാടനമായിരുന്നു. മൂവായിരത്തിലധികം വേദികളിൽ സംഗീതം നിറച്ച, മൂന്ന് ഗ്രാമി പുരസ്കാരങ്ങളിൽ പങ്കാളിയായ വയലിനിസ്റ്റ് മനോജും അനേകായിരം വേദികളിൽ പുഴയൊഴുകും പോലെ നാദമൊഴുക്കിയ ഫ്ലൂട്ട് ആർട്ടിസ്റ്റ് രാജേഷും ഒരുമിച്ചൊരു വേദിയിൽ ഫ്യൂഷൻ തീർത്തത് ആദ്യമായാണ്.
മൊസാർട്ട് മുതൽ ഇളയരാജ വരെ
പല കാലങ്ങളിലൂടെ ഒഴുകി ആ ഫ്യൂഷൻ. പഴമയിലേക്കും പുതുമയിലേക്കും ഇടവിട്ടിടവിട്ടുള്ള സംഗീത യാത്ര. മൺമറഞ്ഞവരും, ഇപ്പോഴും ഇന്ത്യൻ സംഗീതത്തിന്റെ ഹൃദയമായി നിൽക്കുന്നവരും ഒരുക്കിയ പാട്ടുകൾ ഇരുവരുടെയും മാന്ത്രികതയിൽ വീണ്ടും കൺമുന്നിലൂടെ ഒഴുകിപ്പരന്നു, കാണികൾ അവരോടൊപ്പം പാടി, ചിലപ്പോൾ വയലിനിലും ഫ്ലൂട്ടിലും ബാക്കിവച്ചത് കേൾവിക്കാർ ചുണ്ടു കൊണ്ടും മനസ്സു കൊണ്ടും പൂരിപ്പിച്ചു. ഇടയ്ക്ക് ചില സിനിമകളുടെ പശ്ചാത്തല സംഗീതത്തിനൊപ്പം കേൾവിക്കാരെ വേദിയിൽ മമ്മൂട്ടിയും മോഹൻലാലും സുരേഷ് ഗോപിയുമാക്കി മാറ്റി. താളവട്ടം എന്ന സിനിമയിൽ രഘുകുമാറിന്റെ സംഗീതത്തിൽ പിറന്ന പൊൻവീണേ എന്നുള്ളിൽ.. എന്ന പാട്ടിലൂടെ തുടങ്ങിയ ഫ്യൂഷനിൽ പിന്നെ മൂന്നു മണിക്കൂറോളം സംഗീതം ഒഴുകിക്കൊണ്ടേയിരുന്നു. കണ്ണടച്ചിരുന്നു കേട്ടാൽ മറ്റൊരു ലോകത്ത് അലസമൊഴുകാം.
കിഴുക്കുവാസൽ എന്ന സിനിമയിൽ ഇളയരാജയുടെ അട വീട്ടുക്കു വീട്ടുക്കു എന്ന പാട്ടിൽ മൊസാർട്ടിന്റെ ഇരുപത്തഞ്ചാം സിംഫണിയെങ്ങനെയാണ് ഒളിഞ്ഞിരിക്കുന്നതെന്നത് വയലിൻ പറഞ്ഞു തന്നു. പിന്നെയങ്ങോട്ട് ഇഷ്ട സംഗീതജ്ഞരായ സലിൽ ചൗധരിയും വിദ്യാസാഗറും എ.ആർ.റഹ്മാനും ലത മങ്കേഷ്ക്കറും അടക്കമുള്ളവരുടെ സംഗീതവഴിയിലൂടെയുള്ള ഓർമകളുടെ കയറ്റിറക്കങ്ങൾ. ചിലപ്പോൾ സാന്ദ്രമായി, മറ്റു ചിലപ്പോൾ വയലിൻ കമ്പികൾ പൊട്ടിയോ എന്നു തോന്നുമാറ് ഉച്ചസ്ഥായിയിലെത്തുന്ന അസാധാരണ പ്രകടനങ്ങൾ. ആകാശവാണിയുടെ സിഗ്നേച്ചർ ട്യൂണും പണ്ഡിറ്റ് രവിശങ്കർ ഈണം കൊടുത്ത ദൂരദർശന്റെ മ്യൂസിക്കും ബ്ലാക്ക് ആൻഡ് വൈറ്റ് തലമുറയുടെ മനസ്സു തൊട്ടു.
ചിത്രവും നമുക്കു പാർക്കാൻ മുന്തിരിത്തോപ്പുകളും വന്ദനവും ഗായകൻ പി.ജയചന്ദ്രന്റെ ഈണവുമെല്ലാം ഒന്നിനു പിന്നാലെ ഒന്നായി വേദി നിറഞ്ഞു. തന്നെ താനാക്കി മാറ്റിയ കലാസദനോടുള്ള കടപ്പാട് പലവട്ടം ഓർത്തെടുത്തു കൊണ്ടാണ് സ്വന്തം നാട്ടിൽ കലാസദന്റെ രാഗവിസ്മയത്തിൽ മനോജ് തേൻതുള്ളി നിറച്ചത്. എല്ലാ ഈണങ്ങൾക്കുമൊപ്പം സ്വന്തമായി കംപോസ് ചെയ്ത സംഗീതവും മനോജ് അവതരിപ്പിച്ചു. ഭൂമീദേവിക്കുള്ള പ്രണാമമായിരുന്നു അത്. മനുഷ്യൻ പ്രകൃതിയെ ഇല്ലാതാക്കുന്നതിലെ വേദന ഗാനമായപ്പോൾ റോക്ക് രീതിയിലേക്ക് സംഗീതത്തിന്റെ ഉയർച്ച. യോദ്ധ എന്ന സിനിമയിൽ ജഗതിയും മോഹൻലാലും അഭിനയിച്ച് ഹിറ്റാക്കിയ പടകാളി ചണ്ടിച്ചങ്കിരിയെന്ന ആ കോംപറ്റീഷൻ പാട്ടുസീൻ വയലിനും ഫ്ലൂട്ടും മത്സരിച്ചു തകർത്താടി തീർത്തപ്പോഴും സംഗീതത്തിന്റെ പേര് എപ്പോഴും തേൻതുള്ളിയെന്നുതന്നെ ഹൃദയം പറഞ്ഞു കൊണ്ടേയിരിക്കുന്നു.