തളർന്നിട്ടും തളരാതെ ശുഭ രഘുനാഥ്; സുന്ദര നീലനിശീഥിനിയിൽ ഹൃദയങ്ങളിലേക്ക്....
പാട്ടുകൾ ക്രിസ്മസിന്റെ താളവും മധുരവുമാണ്. സുന്ദര നീലനിശീഥിനിയിൽ എന്നു തുടങ്ങുന്ന ക്രിസ്മസ് ഗാനത്തിന് ഈ രണ്ടുഭാവങ്ങളുമുണ്ട്. സന്തോഷ് ജോർജ് ജോസഫ് രചിച്ച് സെമി ക്ലാസിക്കൽ ശൈലിയിൽ ഈണം നൽകിയ ഈ ഗാനം ആലപിച്ചിരിക്കുന്നത് ശുഭ രഘുനാഥ്. പരമ്പരാഗതമായ ക്രിസ്മസ് ബിംബങ്ങൾ കൊണ്ടുതന്നെ മനുഷ്യനും പ്രകൃതിയും ദൈവവും

പാട്ടുകൾ ക്രിസ്മസിന്റെ താളവും മധുരവുമാണ്. സുന്ദര നീലനിശീഥിനിയിൽ എന്നു തുടങ്ങുന്ന ക്രിസ്മസ് ഗാനത്തിന് ഈ രണ്ടുഭാവങ്ങളുമുണ്ട്. സന്തോഷ് ജോർജ് ജോസഫ് രചിച്ച് സെമി ക്ലാസിക്കൽ ശൈലിയിൽ ഈണം നൽകിയ ഈ ഗാനം ആലപിച്ചിരിക്കുന്നത് ശുഭ രഘുനാഥ്.
പരമ്പരാഗതമായ ക്രിസ്മസ് ബിംബങ്ങൾ കൊണ്ടുതന്നെ മനുഷ്യനും പ്രകൃതിയും ദൈവവും ഒന്നായ് ചേരുന്ന ക്രിസ്തീയ ദർശനത്തെ ഗാനത്തിന്റെ പല്ലവിയിൽ മിഴിയോടെ ഈ ഗാനം അവതരിച്ചിട്ടുണ്ട്. ഒന്നാം ചരണത്തിൽ ഭൂമിയെ വീണ്ടു കൊൾവാനുള്ള ജീവകണങ്ങളുടെ അണിചേരലാണ് ക്രിസ്മസ് എന്നും രണ്ടാം ചരണത്തിൽ തിന്മയുടെ സൈന്യത്തോടു പോരാടുവാനുള്ള സമർപ്പണമാണ് ക്രിസ്മസിന്റെ അന്തസത്തയെന്നും പ്രഖ്യാപിക്കുന്നു.
ഈ ഗാനം ചിത്രീകരിച്ചിരിക്കുന്നത് നെടുമങ്ങാട് പഴകുറ്റി, ഉളിയൂർ, നഗരികുന്ന്, പാറേങ്കോണം തറവാട്ടുവീട്ടിലാണ്. ഗാനരചയിതാവ് സന്തോഷിന്റെ സുഹൃത്ത് ഡോ.ബി.ബാലചന്ദ്രന്റെ ഭാര്യ ശൈലജയുടെ അമ്മൂമ്മ രുക്മിണിയമ്മ വച്ച വീടാണ് ഇത്. ഇപ്പോൾ മൂന്നാം തലമുറക്കാരനായ എസ്.അനിൽകുമാറാണ് വീടിന്റെ ഉടമ. ഈ പാട്ടിന്റെ വിഡിയോയിൽ ഗായിക ശുഭ തന്നെയാണ് അഭിനയിച്ചിരിക്കുന്നത്. വീട്ടിലെത്തുന്ന അതിഥികളായ അമ്മയുടെയും കുഞ്ഞിന്റെയും അവരുടെ തോഴരായ കുട്ടികളുടെ ഒത്തുചേരലമായാണ് ഈ ഗാനം ചിത്രീകരിച്ചിരിക്കുന്നത്.
ഈ ഗാനത്തിന് പശ്ചാത്തല സംഗീതമൊരുക്കിയിരിക്കുന്നത് ബാബു ജോസ്. ഛായാഗ്രഹണവും ചിത്രസംയോജനവും നിർവഹിച്ചത് 7ഫോക്കസ് വിശാഖ്. തിരുവനന്തപുരം എസ്എസ് ഡിജിറ്റൽ സ്റ്റുഡിയോയിൽ റിക്കാർഡ് ചെയ്ത ഗാനം റിലീസ് ചെയ്തിരിക്കുന്നത് റസൺസ് മ്യൂസികാണ്. കഴിഞ്ഞ ആഴ്ചയാണ് ഈ ഗാനം യൂട്യൂബിൽ റിലീസ് ചെയ്തത്.
∙ ശുഭയെ കുറിച്ച് ഒരു വാക്ക്
അഞ്ചു തവണ നാടക ഗാനാലാപനത്തിന് സംസ്ഥാന അവാർഡ് നേടിയ കരുനാഗപ്പള്ളി ഇടക്കുളങ്ങര ദേവവിലാസത്തിൽ ശുഭ രുഘനാഥ് സ്ട്രോക്കിനെ തുടർന്ന് പാട്ടിന്റെ ലോകത്തു നിന്ന് അകന്നിരുന്നു. കഴിഞ്ഞ വിഷുക്കാലത്ത് വീണ്ടും പാടി, സ്ട്രോക്കിന്റെ വേദനകളെ പടിക്കുപുറത്തു നിര്‍ത്തി. സുഹൃത്തുക്കളും ബന്ധുക്കളുമാണ് വീണ്ടും പാട്ടിലേക്കു ശുഭയെ വഴികാട്ടിയത്.
സ്ട്രോക്കിനെ തുടർന്ന് ശ്രീചിത്ര ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തിക്കഴിഞ്ഞാണ് കൃത്യമായ സ്വരസ്ഥാനത്തിനു പാടാൻ കഴിയുന്നില്ലെന്നു ശുഭയും കുടുംബവും തിരിച്ചറിഞ്ഞത്. ഉച്ചസ്ഥായിയിലുള്ള ശബ്ദവീചികൾ കേൾക്കാൻ കഴിയുന്നില്ലെന്നതായിരുന്നു പ്രശ്നം. പ്രത്യേക വിദേശ നിർമിത ശ്രവണ സഹായി ഉപയോഗിച്ച് ശ്രവണശേഷി വീണ്ടെടുക്കാനാകുമെന്ന് ഡോക്ടർമാർ നിർദേശിച്ചു. ഏകദേശം ഏഴു ലക്ഷം വിലവരുന്ന ശ്രവണസഹായി വാങ്ങി നൽകിയതും ശുഭയെ കൊണ്ടു വീണ്ടും പാടിച്ചതും സിനിമ പിന്നണി ഗായകരുടെ സംഘടനയായ ‘സമം’ ആണ്.