ഹൃദയങ്ങളിൽ പെയ്തിറങ്ങുന്ന കുഞ്ഞുസ്വരങ്ങൾ; ‘നീഹാരം ചൂടും ഗോശാല തന്നിൽ’ ശ്രദ്ധേയം
ഉണ്ണിയേശുവിന്റെ പിറവിക്കായി ലോകം ഒരുങ്ങിക്കഴിഞ്ഞു. ഇപ്പോഴിതാ പാട്ടുവീഞ്ഞൊഴുക്കി ക്രിസ്മസ് ഈണങ്ങളും നെഞ്ചോരമെത്തിക്കഴിഞ്ഞു. അക്കൂട്ടത്തിൽ ശ്രദ്ധ നേടുകയാണ് മനോരമ ഓൺലൈൻ പുറത്തിറക്കിയ ‘നീഹാരം ചൂടും ഗോശാല തന്നിൽ’ എന്ന ഗാനം. മുപ്പത്തിയഞ്ചോളം കുട്ടിപ്പാട്ടുകാർ ആണ് പാട്ടിൽ അണിനിരന്നത്. സന്തോഷ് വർഗീസ് വരികൾ

ഉണ്ണിയേശുവിന്റെ പിറവിക്കായി ലോകം ഒരുങ്ങിക്കഴിഞ്ഞു. ഇപ്പോഴിതാ പാട്ടുവീഞ്ഞൊഴുക്കി ക്രിസ്മസ് ഈണങ്ങളും നെഞ്ചോരമെത്തിക്കഴിഞ്ഞു. അക്കൂട്ടത്തിൽ ശ്രദ്ധ നേടുകയാണ് മനോരമ ഓൺലൈൻ പുറത്തിറക്കിയ ‘നീഹാരം ചൂടും ഗോശാല തന്നിൽ’ എന്ന ഗാനം. മുപ്പത്തിയഞ്ചോളം കുട്ടിപ്പാട്ടുകാർ ആണ് പാട്ടിൽ അണിനിരന്നത്. സന്തോഷ് വർഗീസ് വരികൾ കുറിച്ച പാട്ടിന് അനീഷ് തോമസ് ജോർജ് ഈണമൊരുക്കി.
‘നീഹാരം ചൂടും ഗോശാല തന്നിൽ
ദൈവത്തിൻ സൂനു പിറന്നു
മലനിരകൾ പാടി ആ സ്നേഹഗാനം
ഇന്നീ രാവിൽ....’
മനോഹര ദൃശ്യാനുഭവം കൂടി സമ്മാനിച്ചാണ് ‘നീഹാരം ചൂടും ഗോശാല തന്നിൽ’ പ്രേക്ഷകർക്കു മുന്നിലെത്തിയത്. ക്രിസ്മസ് തീമിലുള്ള വസ്ത്രങ്ങൾ ധരിച്ച് ഭക്ത്യാദരങ്ങളോടെ ദൈവാലയത്തിൽ അൾത്താരയ്ക്കു മുന്നിൽ നിന്നാണ് കൊച്ചുഗായകർ ഗാനം ആലപിച്ചത്. അബ്നി സാജൻ എലുവത്തിങ്കൽ, സാജൻ ഫ്രാൻസിസ് എലുവത്തിങ്കൽ എന്നിവരാണ് കൂഞ്ഞീണം പാടാൻ കുട്ടികളെ പരിശീലിപ്പിച്ചത്.
സുദീപ്.ഇ.എസ് ഗാനരംഗങ്ങളുടെ ചിത്രീകരണവും എഡിറ്റിങ്ങും നിർവഹിച്ചു. ഷിബിൻ ശിവദാസ് ആണ് ചിത്രീകരണ സഹായി. സജി.ആർ.നായർ മിക്സിങ്ങും മാസ്റ്ററിങ്ങും നിർവഹിച്ചു. റെക്കോർഡിസ്റ്റ്: വിനോയ് നെല്ലിക്കുന്ന്. ജോജി മാത്യു കുര്യൻ അറേഞ്ചിങ് നിർവഹിച്ചു. വിഷ്ണു പ്രസാദ് ആണ് പ്രൊഡ്യൂസർ. ‘നീഹാരം ചൂടും ഗോശാല തന്നിൽ’ ചുരുങ്ങിയ സമയം കൊണ്ട് ആസ്വാദകഹൃദയങ്ങൾ കീഴടക്കിക്കഴിഞ്ഞു. മികച്ച പ്രതികരണങ്ങളാണു ലഭിക്കുന്നത്.