അമിതാഭ് ബച്ചനു വേണ്ടി പാടിയതിന്റെ സന്തോഷത്തിൽ തുള്ളിച്ചാടിയ ഇതിഹാസം, ബച്ചന്റെ ആരാധനാപാത്രമോ റഫിയും!
അടുത്ത സുഹൃത്തുക്കളായിരുന്നു മുഹമ്മദ് റഫിയും മന്നാ ഡേയും. റിക്കോർഡിങ് കഴിഞ്ഞു തിരിച്ചെത്തിയാൽ മന്നാ ഡേയുടെ വീട്ടിലേക്കു റഫി വച്ചുപിടിക്കുക പതിവ്. പട്ടം പറത്തലാണ് പിന്നെയുള്ള വിനോദം. അതിൽ വിദഗ്ധനായ മന്നാ ഡേ, റഫിയുടെ പട്ടത്തെ തന്റെ നൂലുകൊണ്ട് വെട്ടിവീഴ്ത്തും. നിരാശനായി റഫി ചോദിക്കും: ‘‘താങ്കളെപ്പോലെ
അടുത്ത സുഹൃത്തുക്കളായിരുന്നു മുഹമ്മദ് റഫിയും മന്നാ ഡേയും. റിക്കോർഡിങ് കഴിഞ്ഞു തിരിച്ചെത്തിയാൽ മന്നാ ഡേയുടെ വീട്ടിലേക്കു റഫി വച്ചുപിടിക്കുക പതിവ്. പട്ടം പറത്തലാണ് പിന്നെയുള്ള വിനോദം. അതിൽ വിദഗ്ധനായ മന്നാ ഡേ, റഫിയുടെ പട്ടത്തെ തന്റെ നൂലുകൊണ്ട് വെട്ടിവീഴ്ത്തും. നിരാശനായി റഫി ചോദിക്കും: ‘‘താങ്കളെപ്പോലെ
അടുത്ത സുഹൃത്തുക്കളായിരുന്നു മുഹമ്മദ് റഫിയും മന്നാ ഡേയും. റിക്കോർഡിങ് കഴിഞ്ഞു തിരിച്ചെത്തിയാൽ മന്നാ ഡേയുടെ വീട്ടിലേക്കു റഫി വച്ചുപിടിക്കുക പതിവ്. പട്ടം പറത്തലാണ് പിന്നെയുള്ള വിനോദം. അതിൽ വിദഗ്ധനായ മന്നാ ഡേ, റഫിയുടെ പട്ടത്തെ തന്റെ നൂലുകൊണ്ട് വെട്ടിവീഴ്ത്തും. നിരാശനായി റഫി ചോദിക്കും: ‘‘താങ്കളെപ്പോലെ
അടുത്ത സുഹൃത്തുക്കളായിരുന്നു മുഹമ്മദ് റഫിയും മന്നാ ഡേയും. റിക്കോർഡിങ് കഴിഞ്ഞു തിരിച്ചെത്തിയാൽ മന്നാ ഡേയുടെ വീട്ടിലേക്കു റഫി വച്ചുപിടിക്കുക പതിവ്. പട്ടം പറത്തലാണ് പിന്നെയുള്ള വിനോദം. അതിൽ വിദഗ്ധനായ മന്നാ ഡേ, റഫിയുടെ പട്ടത്തെ തന്റെ നൂലുകൊണ്ട് വെട്ടിവീഴ്ത്തും. നിരാശനായി റഫി ചോദിക്കും: ‘‘താങ്കളെപ്പോലെ പട്ടം പറത്താൻ എന്നെ എന്നാണു പഠിപ്പിക്കുക?’’. മന്നാ ഡേയുടെ മറുപടിക്കു നിമിഷം മതി: ‘‘താങ്കളെപ്പോലെ പാടാൻ എന്നെ പഠിപ്പിക്കുന്ന ദിവസം.’’
റഫിയുടെ ജന്മശതാബ്ദി ആഘോഷത്തിനു നാടൊരുങ്ങുമ്പോൾ ബാന്ദ്രയിലെ വീടായ റഫി മാൻഷനിൽ ഇരുന്നു പിതാവിനെക്കുറിച്ചുള്ള ഓർമകൾ പങ്കുവയ്ക്കുകയാണ് മകൾ യാസ്മിൻ പർവേഷ് (64). ലോകം മുഴുവൻ ആരാധിക്കുമ്പോഴും അതിന്റെ ആഘോഷവും അഹങ്കാരവുമൊന്നുമില്ലാതെ ഒതുങ്ങി വീട്ടിൽ കഴിഞ്ഞിരുന്നൊരു പിതാവാണ് മക്കൾക്ക് മുഹമ്മദ് റഫി. ബാന്ദ്ര റെയിൽവേ സ്റ്റേഷനിൽനിന്ന് അധികദൂരമില്ല വീട്ടിലേക്ക്. രണ്ടുനില ബംഗ്ലാവായിരുന്ന റഫി മാൻഷൻ പിന്നീടു ഹൗസിങ് സൊസൈറ്റിയായി പുനർനിർമിച്ചു. ഏതാനും ഫ്ലാറ്റുകൾ മാത്രം റഫി കുടുംബം കൈവശം വച്ചു. മറ്റുള്ളവ സ്വകാര്യ വ്യക്തികൾക്കു വിറ്റു. ഒന്നാം നിലയിൽ റഫിയുടെ ഇളയ മകൾ യാസ്മിനും ഭർത്താവ് പർവേഷും കുടുംബവും; മുകൾനിലയിൽ മകൻ ഷാഹിദ് റഫി.
റഫി പരിശീലനത്തിന് ഉപയോഗിച്ചിരുന്ന പഴയ മുറി യാസ്മിന്റെ ഫ്ലാറ്റിനോടു ചേർന്നു പുനഃസൃഷ്ടിച്ചിരിക്കുന്നു. അദ്ദേഹത്തിന്റെ കസേരയും ഹാർമോണിയവും മറ്റു സംഗീത ഉപകരണങ്ങളുമെല്ലാം അവിടെയുണ്ട്. പാട്ടുകളുടെ ആയിരക്കണക്കിനു റിക്കോർഡുകൾ, പത്മശ്രീ, ദേശീയ അവാർഡ്, മറ്റ് അവാർഡുകൾ, വിവിധ കാലഘട്ടത്തിലെ ചിത്രങ്ങൾ എന്നിവയെല്ലാമായി റഫി ‘ജീവിക്കുന്ന’ മുറി. അവിടെയിരുന്നാണ് യാസ്മിൻ സംസാരിച്ചത്.
പിതാവിനെക്കുറിച്ചുള്ള ആദ്യകാല ഓർമകൾ
1960കളുടെ അവസാനം പുണെയ്ക്കടുത്ത് ലോണാവാലയിലെ ബംഗ്ലാവിലേക്കുള്ള യാത്രയാണ് എന്റെ മനസ്സിൽ തെളിഞ്ഞു നിൽക്കുന്നത്. ഓസ്റ്റിൻ കാർ അബ്ബ തന്നെയാണ് ഓടിക്കുക. എനിക്ക് പത്തു വയസ്സിൽ താഴെയുള്ളപ്പോഴുള്ള കാര്യമാണിത്. വലുതായപ്പോൾ എന്നെ ഒരിക്കൽ ലോകപര്യടനത്തിന് ഒപ്പം കൂട്ടി. അദ്ദേഹത്തിന്റെ സംഗീത പരിപാടിയുടെ ഭാഗമായി അമേരിക്കയും കാനഡയും ഉൾപ്പെടെ ഒട്ടേറെ രാജ്യങ്ങളിൽ കൊണ്ടുപോയി.
മുഹമ്മദ് റഫി എങ്ങനെയുള്ള വ്യക്തിയായിരുന്നു
തീർത്തും കുടുംബസ്ഥൻ. റിക്കോർഡിങ് കഴിഞ്ഞാൽ ഓടി വീട്ടിലെത്തും. അദ്ദേഹം പണത്തിനും പ്രതിഫലത്തിനും ഒരിക്കലും പ്രാധാന്യം നൽകിയിട്ടില്ല. സാമ്പത്തിക പ്രയാസമുള്ള നിർമാതാക്കൾക്ക് പ്രതിഫലത്തിൽ നല്ലൊരു തുക തിരിച്ചുകൊടുത്തിട്ടുള്ള എത്രയോ സംഭവങ്ങളുണ്ട്. ഒട്ടേറെപ്പേരെ സഹായിച്ചിരുന്നുവെന്ന് മരണശേഷമാണ് ഞങ്ങൾ പോലും അറിഞ്ഞത്; മണി ഓർഡർ വന്നിട്ടില്ലെന്നു പറഞ്ഞ് ആളുകൾ വീട്ടിലെത്തിയപ്പോഴായിരുന്നു അത്. നന്നായി വസ്ത്രം ധരിക്കും. വിദേശത്തു നിന്ന് ഇറക്കുമതി ചെയ്യുന്ന കോട്ടുകളാണ് ഉപയോഗിച്ചിരുന്നത്. ഇസ്തിരിയിടലും ഷൂ പോളിഷ് ചെയ്യുന്നതുമെല്ലാം സ്വയമായിരുന്നു.
മറക്കാനാകാത്ത ഒരു സംഭവം
വളരെ ശാന്തമായ പ്രകൃതമുള്ളയാളായിരുന്നു അബ്ബ. എന്നാൽ, ഒരു ദിവസം റിക്കോർഡിങ് കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ പതിവിൽനിന്നു വ്യത്യസ്തമായി ഉമ്മറത്ത് കസേര വലിച്ചിട്ട് ഇരുന്നു. വലിയ ചിരിയും ബഹളവും. ഇന്ന് ആർക്കു വേണ്ടിയാണ് പാടിയത് എന്നറിയാമോയെന്ന് ഞങ്ങൾ മക്കളയെല്ലാം വിളിച്ചുകൂട്ടി ചോദിച്ചു. അമിതാഭ് ബച്ചനു വേണ്ടി എന്നു പറഞ്ഞ് അദ്ദേഹം ഉറക്കെ ചിരിച്ചു. നസീബ് എന്ന ചിത്രത്തിലെ ‘ചൽ മേരെ ഭായി’ എന്ന പാട്ട് പാടി വന്ന ദിവസമായിരുന്നു അത്. അന്ന് അമിതാഭ് ബച്ചനൊക്കെ ആരാധിക്കുന്ന ഗായകനാണ് കുട്ടികളെപ്പോലെ തുള്ളിച്ചാടിയത്.
മുഹമ്മദ് റഫി കോക്ക കോള പ്രിയനായിരുന്നുവെന്നു കേട്ടിട്ടുണ്ട്
റിക്കോർഡിങ്ങിനു മുൻപ് ബോട്ടിൽകണക്കിനു കോക്ക കോള കുടിക്കുക പതിവായിരുന്നു; അതും നന്നായി തണുപ്പിച്ചത്. ഇന്ത്യയിൽ ലഭ്യമായിരുന്ന കോളയായിരുന്നു പ്രിയം. അതിനാൽ, വിദേശത്ത് പരിപാടികൾക്കായി പോകുമ്പോൾ പെട്ടിക്കണക്കിന് കോക്ക കോളയുമാണ് പോയിരുന്നത്. മസാലച്ചായയും ലസിയുമായിരുന്നു മറ്റു ദൗർബല്യങ്ങൾ. നല്ല ഭക്ഷണപ്രിയനുമായിരുന്നു. തിളപ്പിക്കാത്ത എരുമപ്പാൽ രാവിലെ കുടിക്കുന്ന ശീലവുമുണ്ടായിരുന്നു. അമിതമായ കോള ഉപയോഗം അദ്ദേഹത്തെ പ്രമേഹ രോഗിയാക്കി.
പിതാവിന്റെ സംഗീതവഴിയിൽ മക്കളാരും എത്തിയില്ലല്ലോ
മക്കൾ സിനിമയിലേക്കു പോകുന്നതിനോട് അദ്ദേഹം വലിയ താൽപര്യം കാട്ടിയിട്ടില്ല. ഞങ്ങളിൽ ഷാഹിദ് റഫി പാടും. സ്റ്റേജ് പ്രോഗ്രാമൊക്കെ ചെയ്യാറുണ്ട്. മറ്റാരും പാട്ടുകാരല്ല. എല്ലാവർക്കും നല്ല വിദ്യാഭ്യാസം ഉറപ്പിക്കുന്നതിൽ അബ്ബ ശ്രദ്ധിച്ചു. ഞങ്ങളെ യുകെയിൽ വിട്ടാണ് പഠിപ്പിച്ചത്.
മുഹമ്മദ് റഫിയുടെ അവസാനദിനം
ബംഗാളി ഗാനത്തിന്റെ പ്രാക്ടിസ് പൂർത്തിയാക്കി സംഗീത സംവിധായകൻ പോയതിനു പിന്നാലെ വയ്യെന്നു പറഞ്ഞു. ക്ഷീണം കൂടിയപ്പോൾ ഞങ്ങൾ കുടുംബഡോക്ടറെ വിളിച്ചു. ഹൃദയസംബന്ധമായ പ്രശ്നമാണെന്നു പറഞ്ഞ് മാഹിമിലെ നാഷനൽ ആശുപത്രിയിലെത്തിച്ചു. തുടർന്നു ബോംബെ ആശുപത്രിയിലേക്കു കൊണ്ടുപോയി. അന്നു രാത്രി 10.25നു മരണം സംഭവിച്ചു. 1980 ജൂലൈ 31നായിരുന്നു അത്. എനിക്ക് 20 വയസ്സുള്ളപ്പോഴായിരുന്നു അബ്ബയുടെ മരണം. 44 വർഷങ്ങൾ പിന്നിട്ടു.
ഓർമകളിലേക്കു നടന്നകന്നുപോയെങ്കിലും ജനഹൃദയങ്ങളിൽ കാലാതീതമായി കുടിയിരിക്കുന്ന ഒരു ഈണമാണ് റഫി. കാലം പിന്നിടുംതോറും സ്വീകാര്യത കൂടുന്ന മാന്ത്രികതയാണ് ആ സ്വരങ്ങളുടെ സവിശേഷത. റാപ്പും പോപ്പുമെല്ലാം മാറിമറിഞ്ഞുവരുമ്പോഴും പകരം വയ്ക്കാൻ മറ്റൊന്നില്ലാത്ത ഭാവാർദ്രമായ ഈണം. സമ്പത്തിന്റെ കൂമ്പാരമോ, വലിയ സാമ്രാജ്യങ്ങളോ അദ്ദേഹം കെട്ടിപ്പടുത്തില്ല; പാടിയ പാട്ടുകൾ മാത്രമാണ് പ്രധാന സമ്പാദ്യം.