എംടി യുഗം കഥയുടെ വസന്ത ഋതുവാണ്. ആരാധന എന്ന അവസ്ഥയിൽ അന്നും ഇന്നും ഞാൻ കാണുന്ന ഒരേയൊരു സാഹിത്യകാരൻ വാസുവേട്ടൻ മാത്രമാണ്. എംടി എനിക്കെന്നും വാസുവേട്ടനായിരുന്നു. 1960കളിൽ, എന്റെ പത്തുവയസ്സു മുതൽ ഞാൻ വായന തുടങ്ങിയിരുന്നു. തേടുന്നതെല്ലാം എംടി കഥകൾ. വാസുവേട്ടന്റെ കിട്ടിയ പുസ്തകങ്ങളും നോവലുകളും കഥകളും മുഴുവനും വായിച്ചു. കാലം എന്ന നോവൽ പ്രസിദ്ധീകരിച്ച കേരളശബ്ദം വാരിക അതിനുവേണ്ടി മാത്രം വാങ്ങാൻ തുടങ്ങി. വാസുവേട്ടൻറെ കഥയിലൊരുങ്ങിയ മുറപ്പെണ്ണും അസുരവിത്തുമുൾപ്പെടെയുള്ള സിനിമകളെല്ലാം കണ്ടു. ആ സിനിമകളിലെ പാട്ടുകൾ മനസ്സിൽ സൂക്ഷിച്ചു. അഭയമില്ലാത്ത യുവമനസ്സുകളിലെ ആരോടെന്നില്ലാത്ത അമർഷം പങ്കുവയ്ക്കുന്ന കഥകളായിരുന്നു വാസുവേട്ടന്റേത്. അറുപതുകളിലെ നിളാ തീരത്തെ അശാന്തി. മുറപ്പെണ്ണിലേയും നഗരമേ നന്ദിയിലേയുമെല്ലാം പ്രമേയം എന്റേതുകൂടിയായിരുന്നു. ‘കുതിച്ചുപായും നഗരിയിലൊരു ചെറൂകൂര ചമയ്ക്കുവതെങ്ങനെ ഞാൻ.’ എന്നു തലശ്ശേരിയിൽ വച്ച് ഞാനും തേങ്ങുകയായിരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എംടി യുഗം കഥയുടെ വസന്ത ഋതുവാണ്. ആരാധന എന്ന അവസ്ഥയിൽ അന്നും ഇന്നും ഞാൻ കാണുന്ന ഒരേയൊരു സാഹിത്യകാരൻ വാസുവേട്ടൻ മാത്രമാണ്. എംടി എനിക്കെന്നും വാസുവേട്ടനായിരുന്നു.

1960കളിൽ, എന്റെ പത്തുവയസ്സു മുതൽ ഞാൻ വായന തുടങ്ങിയിരുന്നു. തേടുന്നതെല്ലാം എംടി കഥകൾ. വാസുവേട്ടന്റെ കിട്ടിയ പുസ്തകങ്ങളും നോവലുകളും കഥകളും മുഴുവനും വായിച്ചു. കാലം എന്ന നോവൽ പ്രസിദ്ധീകരിച്ച കേരളശബ്ദം വാരിക അതിനുവേണ്ടി മാത്രം വാങ്ങാൻ തുടങ്ങി. വാസുവേട്ടൻറെ കഥയിലൊരുങ്ങിയ മുറപ്പെണ്ണും അസുരവിത്തുമുൾപ്പെടെയുള്ള സിനിമകളെല്ലാം കണ്ടു. ആ സിനിമകളിലെ പാട്ടുകൾ മനസ്സിൽ സൂക്ഷിച്ചു.

ADVERTISEMENT

അഭയമില്ലാത്ത യുവമനസ്സുകളിലെ ആരോടെന്നില്ലാത്ത അമർഷം പങ്കുവയ്ക്കുന്ന കഥകളായിരുന്നു വാസുവേട്ടന്റേത്. അറുപതുകളിലെ നിളാ തീരത്തെ അശാന്തി. മുറപ്പെണ്ണിലേയും നഗരമേ നന്ദിയിലേയുമെല്ലാം പ്രമേയം എന്റേതുകൂടിയായിരുന്നു. ‘കുതിച്ചുപായും നഗരിയിലൊരു ചെറൂകൂര ചമയ്ക്കുവതെങ്ങനെ ഞാൻ.’ എന്നു തലശ്ശേരിയിൽ വച്ച് ഞാനും തേങ്ങുകയായിരുന്നു.

പൊറ്റക്കാടിന്റെ വിഷകന്യക, യാത്രാവിവരണങ്ങൾ, ബഷീർകഥകൾ, തകഴിയുടെ ചെമ്മീൻ, ദേവിന്റെ ഓടയിൽ നിന്ന് എന്നിങ്ങനെ തിരഞ്ഞെടുത്ത വായനയായിരുന്നു എന്റേത്. സി.രാധാകൃഷ്ണൻ, ഉറൂബ്, കോവിലൻ, നന്തനാർ, ബഷീർ, തുടങ്ങിയവർക്ക് സമാനഹൃദയത്വം ഉള്ളതായി തോന്നി. എന്നിരുന്നാലും നാലുകെട്ടു മുതൽ മഞ്ഞു വരെ ഭ്രമം എംടി കഥകളിൽ മാത്രം.  ഇരുട്ടിന്റെ ആത്മാവിലെ കഥാപാത്രം, കൈതപ്രത്ത് എന്റെ അയൽക്കാരാനായ പെരിങ്ങോട് കുഞ്ഞപ്പേട്ടനായി മാറിയത് ഞാൻ പോലും അറിയാതെയാണ്. എംടിയുടെ വേലായുധനെ കാണാൻ കുഞ്ഞപ്പേട്ടനെ കാണാൻ ഞാനെന്നും പോയിരുന്നു.

ADVERTISEMENT

പണ്ട്, കാത്തു കാത്തു കിട്ടിയൊരു നിമിഷമുണ്ട്. 67ൽ തലശ്ശേരി സാഹിത്യ സമിതി സമ്മേളനം. അന്നാണ് വാസുവേട്ടനെ നേരിട്ട് കാണുന്നത്. പ്രസംഗം കേൾക്കുന്നത്. അടുത്തുകാണാനുള്ള ധൈര്യമില്ലായിരുന്നു, ഭാഗ്യവും. 80 വരെ അതിനുകാത്തിരിക്കേണ്ടി വന്നു. മാതൃഭൂമിയിൽ അദ്ദേഹം എഡിറ്ററായ കാലത്ത് തിരുവനന്തപുരത്ത് ആഴ്ചപതിപ്പിലെ പ്രൂഫ് റീഡറായിരുന്നു ഞാൻ. എന്നെ കാണാൻ വിളിച്ചത് 85ലാണ്. കോഴിക്കോട്ടുവച്ച്. അസിസ്റ്റന്റ് ഉണ്ണിനാരായാണനെ വിട്ടാണ് എന്നെ പാരമൗണ്ടിലേക്ക് വിളിപ്പിച്ചത്.

നിശബ്ദമായ കൂടിക്കാഴ്ച ! രണ്ടുവാക്കുപറയുമെന്നും എന്റെ മനസ്സൊന്നു തുറന്നുകാട്ടാമെന്നും കരുതിയത് നടന്നില്ല. വൈശാലിയിൽ അഭിനേതാവായി ചെറിയൊരു വേഷം നൽകാനായിരുന്നു ആ വിളി.

ADVERTISEMENT

പിന്നീട്,  ഒരു വടക്കൻവീരഗാഥയിൽ പാട്ടെഴുതാൻ വിളിച്ചു. അന്നതൊരു അത്ഭുതമായിരുന്നു. പിന്നീട് താഴ്വര, ജാനകിക്കുട്ടി, തീർഥാടനം, തുടങ്ങി ഹൃദയം നിറയും അവസരങ്ങൾ.. എന്റെ കവിതാ പുസ്തകത്തിന് അദ്ദേഹത്തിന്റെ അവതാരിക എഴുതിനൽകിയിട്ടുണ്ട്. എന്റെ വായനാ ഗുരുവായ ചങ്ങമ്പുഴ മുതൽ സുഗതകുമാരി വരെയുള്ളവരെ മനസ്സിലേക്ക് പദാനുപദം കയറ്റിയതാണ് കവിതയെഴുതാനും പാട്ടെഴുതാനുമുള്ള വാസനയായി പരിണമിച്ചത്. അദ്ദേഹം ലൈബ്രറേറിയൻ ആയ ജ്ഞാനഭാരതി ഗ്രന്ഥാലയം മുഴുവൻ എന്റെ മുന്നിൽ തുറന്നിടുകയായിരുന്നു. മഞ്ഞ് ഇറങ്ങിയപ്പോൾ തന്നെ എനിക്കു കിട്ടിയത് അങ്ങനെയായിരുന്നു.

വാസുവേട്ടന്റെ ജന്മനക്ഷത്രം ഉത്രട്ടാതിയും ഞാൻ രേവതിയുമാണ്. ചില കൊല്ലങ്ങളിൽ മൂകാംബികയിൽ ​ഞങ്ങൾ കണ്ടുമുട്ടാറുണ്ടായിരുന്നു. എന്റെ ജന്മ ഭാഗ്യങ്ങളിലൊന്നായാണ് ഞാനതിനെ കണക്കാക്കിയിരുന്നത്.

English Summary:

Kaithapram in memory of MT Vasudevan Nair