ചടങ്ങിനിടെ പാട്ടു പാടണമെന്ന ആവശ്യം; സ്വയം ട്രോളി ഹണി റോസ്
ആരാധകർക്കായി നൃത്തം ചെയ്തും പാട്ടും പാടിയും ഹണി റോസ്. ബോംബെ സിനിമയിലെ പ്രശസ്തമായ ‘അന്ത അറബിക്കടലോരം’ എന്ന ഗാനത്തിനാണ് താരം ചുവടു വച്ചത്. ആരാധകരുടെ അഭ്യർഥന പ്രകാരം ഒരു ക്രിസ്മസ് ഗാനം കൂടി പാടിയാണ് താരം വേദി വിട്ടത്. ഒരു ഉദ്ഘാടന ചടങ്ങിനിടെയായിരുന്നു താരത്തിന്റെ കലാപ്രകടനങ്ങൾ.

വെളുത്ത ഗൗൺ ധരിച്ചാണ് താരം ചടങ്ങിനെത്തിയത്. ആരാധകരെ അഭിസംബോധന ചെയ്യുന്നതിനിടെ പാട്ടു പാടാമോ എന്ന ആവശ്യം ഉയർന്നു. മൈക്കിലൂടെ തന്റെ ശബ്ദം കേൾക്കുമ്പോൾ തനിക്കു തന്നെ വളരെ ചമ്മലാണെന്നായിരുന്നു താരത്തിന്റെ ആദ്യ പ്രതികരണം. സമൂഹമാധ്യമങ്ങൾ ഇത്രയും സജീവമാകുന്നതിന് മുൻപ് ഒരു പരിപാടിയിൽ പാടിയിട്ടുണ്ടെന്നും അന്ന് അവിടെ കൂടെ നിന്നവർ ഭയങ്കര ചിരിയായിരുന്നു എന്നും താരം വെളിപ്പെടുത്തി.
ആദ്യം പാടാൻ വിസമ്മതിച്ചെങ്കിലും, പിന്നീട് ആരാധകർക്കായി പ്രശസ്തമായ ജിംഗിൾ ബെൽസ് എന്ന ഗാനം ആലപിക്കുകയായിരുന്നു. പാട്ടിനു ശേഷം സ്വയം ട്രോളാനും താരം മറന്നില്ല. ‘എല്ലാവരും ഓകെ അല്ലേ, ആർക്കും കുഴപ്പമൊന്നും ഇല്ലല്ലോ അല്ലേ,’ എന്നായിരുന്നു താരത്തിന്റെ പ്രതികരണം.