കടലിനു നടുവിൽ കാമുകനെ ചുംബിച്ച് ഗായിക; പുതിയ ബന്ധത്തിൽ ഔദ്യോഗിക സ്ഥിരീകരണം
ക്യൂബൻ–അമേരിക്കൻ ഗായികയും ഗാനരചയിതാവുമായ കാമില കാബെല്ലോയുടെ പ്രണയചിത്രം വൈറൽ. കാമുകൻ ഹെൻറി ജൂനിയർ ചാൽഹൗബിനൊപ്പമുള്ള ചിത്രമാണ് പുറത്തുവന്നിരിക്കുന്നത്. അവധി ആഘോഷത്തിനായി കരീബിയൻ ദ്വീപിലെത്തിയ ഇരുവരും കടലിനു നടുവിൽ വച്ച് പ്രണയാർദ്രമായി ചുംബിക്കുന്ന ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

കാമിലയും ഹെൻറിയും തമ്മിൽ പ്രണയത്തിലാണെന്ന തരത്തിൽ കഴിഞ്ഞ കുറച്ചു നാളുകളായി അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാൽ വിഷയത്തിൽ ഇരുവരും ഔദ്യോഗികമായി പ്രതികരിച്ചിരുന്നില്ല. ഇപ്പോൾ പ്രണയചിത്രം പുറത്തുവന്നതോടെ ഇരുവരും ചർച്ചകളിൽ നിറയുകയാണ്. ഇതോടെ ഹെൻറി ആരാണെന്നുള്ള അന്വേഷണവും സോഷ്യമീഡിയ ഊർജിതമാക്കി. ശതകോടീശ്വരനായ വ്യവസായി ആണ് 38കാരനായ ഹെൻറി ജൂനിയർ ചാൽഹൗബ്. ലോകത്തിന്റെ വിവിധയിടങ്ങളിലായി ബിസിനസ്സ് ഉള്ള ചാൽഹൗബ് ഗ്രൂപ്പിന്റെ മേധാവി. 27 വയസ്സാണ് കാമില കാബെല്ലോയുടെ പ്രായം.
2017ൽ ‘ക്രൈയിങ് ക്ലബ്’ എന്ന ആൽബവുമായി എത്തി സംഗീതലോകത്തിന്റെ ശ്രദ്ധ നേടിയ ഗായികയാണ് കാമില കാബെല്ലോ. ‘ഐ നോ വാട്ട് യു ഡിഡ് ലാസ്റ്റ് സമ്മർ’, ‘ബാഡ് തിങ്സ്’, ‘ഹവാന’, ‘നെവർ ബി ദ് സെയിം’ തുടങ്ങിയ ആൽബങ്ങള്‍ കാമിലയെ കൂടുതൽ പ്രശസ്തയാക്കി. കനേഡിയൻ ഗായകൻ ഷോൺ മെൻഡസുമായി കാമില കാബെല്ലോ പ്രണയത്തിലായിരുന്നു. 2 വർഷത്തെ ബന്ധത്തിനു ശേഷം 2021ൽ ഇരുവരും വേർപിരിഞ്ഞു. പിന്നാലെയാണ് ഹെൻറിയുമായി അടുപ്പത്തിലായത്.
ഗ്രാമി പുരസ്കാരം ലഭിച്ചാൽ അടിവസ്ത്രം മാത്രം ധരിച്ച് വേദിയിലെത്തുമെന്ന് പ്രഖ്യാപിച്ച് വിവാദത്തിലായ ഗായികയാണ് കാമില കാബെല്ലോ. 2020ൽ ഗ്രാമിക്കുള്ള നോമിനേഷൻ ലഭിച്ചതിനു പിന്നാലെയാണ് ഷോൺ മെൻഡസിനൊപ്പം ഗായിക വിവാദ പ്രസ്താവന നടത്തിയത്. ഗായികയ്ക്ക് ആ വർഷം ഗ്രാമി ലഭിക്കുകയും ചെയ്തു. പുരസ്കാരപ്രഖ്യാപനത്തിനിപ്പുറം തന്റെ പ്രസ്താവനയിൽ ഗായിക തിരുത്തൽ വരുത്തി. അടിവസ്ത്രം ധരിച്ച് വേദിയിലെത്തുമെന്ന് താൻ തമാശയായി പറഞ്ഞതാണെന്നും ഒരിക്കലും അങ്ങനെ ചെയ്യില്ലെന്നും കാമില പരസ്യമായി പ്രഖ്യാപിച്ചു. ഗായികയുടെ വിവാദപ്രസ്താവനയും തുടർന്നുണ്ടായ തിരുത്തലുമെല്ലാം ഏറെ ചർച്ചയാക്കപ്പെടുകയും പരിഹസിക്കപ്പെടുകയും ചെയ്തിരുന്നു.