‘അനി ചെയ്യുന്നതൊക്കെ നല്ലത്, പക്ഷേ ഇക്കാര്യം കൂടി ശ്രദ്ധിക്കൂ’; അനിരുദ്ധിന് എ.ആർ.റഹ്മാന്റെ ഉപദേശം
അനിരുദ്ധ് രവിചന്ദറിന്റെ സംഗീതത്തെ പ്രശംസിച്ച് എ.ആർ.റഹ്മാൻ. വ്യത്യസ്തമായ ഈണങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടാൻ അനിരുദ്ധിനു സാധിച്ചിട്ടുണ്ടെന്നും പതിനായിരക്കണക്കിനു സംഗീതസംവിധായകരുണ്ടെങ്കിലും അവരിൽ നിന്നൊക്കെ അനിരുദ്ധ് വേറിട്ടു നിൽക്കുന്നുണ്ടെന്നും റഹ്മാൻ പറഞ്ഞു. ജയം രവിയെയും നിത്യ മേനനെയും

അനിരുദ്ധ് രവിചന്ദറിന്റെ സംഗീതത്തെ പ്രശംസിച്ച് എ.ആർ.റഹ്മാൻ. വ്യത്യസ്തമായ ഈണങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടാൻ അനിരുദ്ധിനു സാധിച്ചിട്ടുണ്ടെന്നും പതിനായിരക്കണക്കിനു സംഗീതസംവിധായകരുണ്ടെങ്കിലും അവരിൽ നിന്നൊക്കെ അനിരുദ്ധ് വേറിട്ടു നിൽക്കുന്നുണ്ടെന്നും റഹ്മാൻ പറഞ്ഞു. ജയം രവിയെയും നിത്യ മേനനെയും പ്രധാന കഥാപാത്രങ്ങളാക്കി ഉദയനിധിയുടെ ഭാര്യ കിരുതിക സംവിധാനം ചെയ്യുന്ന ‘കാതലിക്ക നേരമില്ലൈ’ എന്ന ചിത്രത്തിന്റെ ട്രെയിലർ ലോഞ്ചിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘അനി മികച്ച സംഗീതമാണ് ഒരുക്കുന്നത്. അദ്ദേഹം വലിയ സിനിമകളിൽ പ്രവർത്തിക്കുകയും ഹിറ്റുകൾ നൽകുകയും ചെയ്യുന്നു. 10 അല്ല 10,000 സംഗീതസംവിധായകരുണ്ട് ഇവിടെ. എന്നാൽ അദ്ദേഹം വേറിട്ട് നിൽക്കുന്നു. അത് അദ്ദേഹത്തിന്റെ കഴിവ് കൊണ്ടാണ്. എനിക്ക് അനിയോട് ഒരു അഭ്യർഥനയുണ്ട്. ക്ലാസിക്കൽ സംഗീതം പഠിച്ച് പാട്ടുകള്‍ ചെയ്യണം. രാഗം അടിസ്ഥാനമാക്കി കുറേ പാട്ടുകൾ ഒരുക്കണം. അതിലൂടെ നിങ്ങളുടെ സംഗീതത്തെ സമ്പന്നമാക്കുക മാത്രമല്ല, അടുത്ത തലമുറയെ പ്രചോദിപ്പിക്കാനും പഠിപ്പിക്കാനും സാധിക്കും’, എ.ആർ.റഹ്മാൻ പറഞ്ഞു.
റഹ്മാന്റെ വാക്കുകൾ ഇതിനകം ചർച്ചയായിക്കഴിഞ്ഞു. റഹ്മാനോടുള്ള ആരാധന പൊതുവേദിയിൽ ഉള്‍പ്പടെ പലപ്പോഴും അനിരുദ്ധും പ്രകടമാക്കിയിട്ടുണ്ട്. ശങ്കർ സംവിധാനം ചെയ്ത ‘ഐ’ എന്ന ചിത്രത്തില്‍ റഹ്മാൻ ചിട്ടപ്പെടുത്തിയ ‘മെർസലായിട്ടെൻ’ എന്ന ഗാനം ആലപിച്ചതും അനിരുദ്ധ് ആയിരുന്നു.