ഗാനഗന്ധർവൻ എന്ന് യേശുദാസിനെ വിളിച്ചപ്പോൾ ജയചന്ദ്രൻ നമുക്ക് ‘ഭാവഗായകൻ’ ആയിരുന്നു. മലയാളികൾ തങ്ങളുടെ പ്രിയഗായകരെ അടുക്കിയിരിക്കുന്നത് കെ.ജെ.യേശുദാസ്, പി.ജയചന്ദ്രൻ എന്നൊരു ക്രമത്തിലാണ്. മൂന്നുമുതൽ താഴോട്ടുള്ള സ്ഥാനങ്ങളെക്കുറിച്ച് ഭിന്ന അഭിപ്രായങ്ങൾ ഉണ്ടാകാമെങ്കിലും ഒന്നും രണ്ടും സ്ഥാനങ്ങൾ

ഗാനഗന്ധർവൻ എന്ന് യേശുദാസിനെ വിളിച്ചപ്പോൾ ജയചന്ദ്രൻ നമുക്ക് ‘ഭാവഗായകൻ’ ആയിരുന്നു. മലയാളികൾ തങ്ങളുടെ പ്രിയഗായകരെ അടുക്കിയിരിക്കുന്നത് കെ.ജെ.യേശുദാസ്, പി.ജയചന്ദ്രൻ എന്നൊരു ക്രമത്തിലാണ്. മൂന്നുമുതൽ താഴോട്ടുള്ള സ്ഥാനങ്ങളെക്കുറിച്ച് ഭിന്ന അഭിപ്രായങ്ങൾ ഉണ്ടാകാമെങ്കിലും ഒന്നും രണ്ടും സ്ഥാനങ്ങൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഗാനഗന്ധർവൻ എന്ന് യേശുദാസിനെ വിളിച്ചപ്പോൾ ജയചന്ദ്രൻ നമുക്ക് ‘ഭാവഗായകൻ’ ആയിരുന്നു. മലയാളികൾ തങ്ങളുടെ പ്രിയഗായകരെ അടുക്കിയിരിക്കുന്നത് കെ.ജെ.യേശുദാസ്, പി.ജയചന്ദ്രൻ എന്നൊരു ക്രമത്തിലാണ്. മൂന്നുമുതൽ താഴോട്ടുള്ള സ്ഥാനങ്ങളെക്കുറിച്ച് ഭിന്ന അഭിപ്രായങ്ങൾ ഉണ്ടാകാമെങ്കിലും ഒന്നും രണ്ടും സ്ഥാനങ്ങൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഗാനഗന്ധർവൻ എന്ന് യേശുദാസിനെ വിളിച്ചപ്പോൾ ജയചന്ദ്രൻ നമുക്ക് ‘ഭാവഗായകൻ’ ആയിരുന്നു. മലയാളികൾ തങ്ങളുടെ പ്രിയഗായകരെ അടുക്കിയിരിക്കുന്നത് കെ.ജെ.യേശുദാസ്, പി.ജയചന്ദ്രൻ എന്നൊരു ക്രമത്തിലാണ്. മൂന്നുമുതൽ താഴോട്ടുള്ള സ്ഥാനങ്ങളെക്കുറിച്ച് ഭിന്ന അഭിപ്രായങ്ങൾ ഉണ്ടാകാമെങ്കിലും ഒന്നും രണ്ടും സ്ഥാനങ്ങൾ തർക്കമറ്റതാണ്. എന്നാൽ, ഈ പാട്ടുസ്ഥാനങ്ങളെക്കുറിച്ചൊന്നും ജയചന്ദ്രന് ഒരു ഉത്കണ്ഠയുമില്ല. പാട്ടൊഴികെ ഒരു പട്ടികയും അദ്ദേഹത്തിന് പ്രധാനമല്ല. സംഗീതം ജയചന്ദ്രനെ സംബന്ധിച്ച് അദ്ദേഹത്തിന്റെ പ്രശസ്തമായ ഗാനം പോലെ ‘ധന്യമായ ഒരു ഉപാസന’യാണ്. പാടുന്നതിനെക്കാൾ കേൾക്കാനാണ് അദ്ദേഹത്തിന് ഇഷ്ടം. മുഹമ്മദ് റഫി, പി.സുശീല, ലത മങ്കേഷ്കർ, എസ്.ജാനകി, കിഷോർകുമാർ, ടിഎം സൗന്ദർരാജൻ, മന്നാഡേ, മുകേഷ്, ഹേമന്ദ്കുമാർ, ഉദയഭാനു, ‘താമസമെന്തേ വരുവാൻ’ പാടുന്ന യേശുദാസ്, ‘ഏകാന്തതയുടെ അപാര തീരം’ പാടുന്ന കമുകറ... കേട്ടു മതിയാകാത്ത ഗായകരും ഗാനങ്ങളും എത്രയെത്ര. ഈ സംഗീതസാഗരത്തിൽ മുങ്ങിത്തോർത്തി അദ്ദേഹത്തിനു മതിവരുന്നില്ല. അത് തുറന്നുപറയുന്നതിലാണ് ജയചന്ദ്രൻ എന്ന ഗായകന്റെ മഹത്വം. ജയചന്ദ്രൻ സ്വയം ഒരു സംഗീതആസ്വാദകനായി ചുരുക്കുമ്പോൾ മലയാളികളെ സംബന്ധിച്ച് അങ്ങനെയല്ല. തങ്ങളുടെ ഹൃദയത്തിന്റെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് വിവിധ വികാരങ്ങളുടെ വേലിയേറ്റങ്ങൾ സൃഷ്ടിച്ച നിരവധി ഗാനങ്ങൾ അവർ കേട്ടത് പി.ജയചന്ദ്രൻ എന്ന ഗായകന്റെ മാന്ത്രിക സ്വരത്തിലായിരുന്നു.

പ്രണയമോ വിരഹമോ ദുഖമോ ഭക്തിയോ വികാരങ്ങൾ ഏതുമാകട്ടെ. ജയചന്ദ്രന്റെ ഭാവതീവ്രമായ ശബ്ദം അവയുടെ ദീപ്തിയേറ്റി. കേൾവിക്കാരനിൽ ലയിച്ചുചേരുന്ന മാന്ത്രികനാദം. മഞ്ഞലയിൽ മുങ്ങിത്തോർത്തി, നീലഗിരിയുടെ സഖികളെ, സ്വർണഗോപുര നർത്തകീ ശില്പം, കർപ്പൂരദീപത്തിൻ കാന്തിയിൽ, അഷ്ടപദിയിലെ നായികേ, തിരുവാഭരണം ചാർത്തി വിടർന്നു, കാറ്റുമൊഴുക്കും കിഴക്കോട്ട്, രാജീവനയനേ നീയുറങ്ങൂ, റംസാനിലെ ചന്ദ്രികയോ, നന്ദ്യാർവട്ട പൂ ചിരിച്ചു, അനുരാഗ ഗാനം പോലെ, ഹർഷബാഷ്പംചൂടി, ഏകാന്ത പഥികൻ, ശരദിന്ദു മലർദീപ നാളം, യദുകുല രതിദേവനെവിടെ, സന്ധ്യക്കെന്തിനു സിന്ദൂരം, നിൻമണിയറയിലെ നിർമലശയ്യയിലെ, ഉപാസന ഉപാസനാ, മല്ലികപൂവിൻ മധുരഗന്ധം, മധുചന്ദ്രികയുടെ ചായത്തളികയിൽ, നുണക്കുഴി കവിളിൽ നഖചിത്രമെഴുതും, നിൻ പദങ്ങളിൽ നൃത്തമാടിടും, മല്ലികാ ബാണൻ, കല്ലോലനീ വന കല്ലോലിനി, കരിമുകിൽ കാട്ടിലെ, ചന്ദനത്തിൽ കടഞ്ഞെടുത്തൊരു, കേവലമർത്യഭാഷ, മലയാളഭാഷതൻ, കാട്ടുകുറിഞ്ഞി പൂവും ചൂടി തുടങ്ങിയ ജയചന്ദ്രന്റെ‌ ആദ്യകാല ഗാനങ്ങൾ മലയാളത്തിലെ എക്കാലത്തെയും മികച്ചവയായി എണ്ണപ്പെടും.

ADVERTISEMENT

ഇടക്കാലത്ത് ശ്രദ്ധേയഗാനങ്ങൾ ഉണ്ടായില്ലെങ്കിലും മികച്ചഗാനങ്ങളുമായി അദ്ദേഹം തിരിച്ചുവന്നു. ശിശിരകാല മേഘമിഥുന, വിരൽ തൊട്ടാൽ വിരിയുന്ന പെൺപൂവേ, അറിയാതെ അറിയാതെ, തേരിറങ്ങും മുകിലേ, സ്വയംവര ചന്ദ്രികേ,  നിൻ മണിമുകിലാടകൾ, കേരനിരകളാടും ഒരു ഹരിത ചാരുതീരം, കല്ലായി കടവത്തെ, കണ്ണിൽ കണ്ണിൽ മിന്നും കണ്ണാടിയിൽ, പ്രേമിക്കുമ്പോൾ നീയും ഞാനും, മറന്നിട്ടുമെന്തിനോ, നീയൊരു പുഴയായ് തഴുകുമ്പോൾ, എന്തേ ഇന്നും വന്നീല, ആരാരും കാണാതെ ആരോമൽ തൈമുല്ല, പൂവേ പൂവേ പാലപ്പൂവേ, വട്ടയില പന്തലിട്ട്, ഒന്നുമിണ്ടാനുള്ളിൽ തീരാമോഹം, ഏകാകിയാം നിന്റെ സ്വപ്നങ്ങൾക്കൊക്കെയും, ആലിലത്താലിയുമായ് വരു നീ തിങ്കളേ, ഓലഞ്ഞാലി കുരുവീ തു‌‌ടങ്ങിയ പാട്ടുകൾ കാലംചെല്ലും തോറും മാറ്റേറുന്ന ജയചന്ദ്രന്റെ സ്വരമാധുരിക്കും ആലാപനശുദ്ധിക്കും ഉദാഹരണമാണ്.

മറ്റ് ഭാഷകളിലും നിറഞ്ഞ സ്വരമാധുരി!

ആയിരത്തിലേറെ  തമിഴ് ഗാനങ്ങളും നൂറിലേറെ കന്നഡ ഗാനങ്ങളും തെലുങ്ക് ഗാനങ്ങളും ഹിന്ദിയിൽ മൂന്നു പാട്ടുകളും ജയചന്ദ്രൻ പാടിയിട്ടുണ്ട്.

ജയചന്ദ്രൻ എന്ന നടൻ

ADVERTISEMENT

അഭിനേതാവ് എന്ന നിലയിലും ജയചന്ദ്രൻ ഒരു കൈ പയറ്റിനോക്കി. കൃഷ്ണപ്പരുന്ത് എന്ന സിനിമയിൽ ഉപനായകനായിരുന്നു. ലേഖയുടെ മരണം ഒരു ഫ്ളാഷ് ബാക്ക്, നഖക്ഷതങ്ങൾ, ട്രിവാൻഡ്രം ലോഡ്ജ് തുടങ്ങിയ സിനിമകളിലും അഭിനയിച്ചു. അഭിനയം തുടരാത്തത് എന്താണ് എന്ന് ഒരു അഭിമുഖത്തിൽ ചോദ്യം ഉയ‍ർന്നപ്പോൾ ‘‘ആളുകൾക്കു സഹിക്കാവുന്നതിന് ഒരു പരിധിയില്ലേടോ?’’ എന്ന മറുചോദ്യമായിരുന്നു ജയചന്ദ്രന്റെ മറുപടി. തന്റെ അഭിനയംകണ്ട് ‘‘തനിക്കൊന്നും വേറെ പണിയില്ലേടോ?’’ എന്ന് എ.ടി.ഉമ്മർ ചോദിച്ചിട്ടുള്ളതായും ജയചന്ദ്രൻ വെളിപ്പെടുത്തിയിട്ടുണ്ട്.

എറണാകുളത്ത് ജനിച്ച് ഇരിങ്ങാലക്കുടക്കാരനായി

തൃപ്പൂണിത്തുറ കോവിലകത്ത് രവിവർമ കൊച്ചനിയൻ തമ്പുരാന്റെയും ചേന്ദമംഗലം പാലിയം തറവാട്ടിലെ സുഭദ്രക്കുഞ്ഞമ്മയുടെയും മൂന്നാമത്തെ മകനായി 1944 മാർച്ച് മൂന്നിന് എറണാകുളം രവിപുരത്തെ വീട്ടിലായിരുന്നു ജയചന്ദ്രന്റെ ജനനം. സുധാകരൻ, സരസിജ, കൃഷ്ണകുമാർ, ജയന്തി എന്നിവർ സഹോദരങ്ങൾ. ചേന്ദമംഗലത്തെ അമ്മയുടെ വീട്ടിലേക്കും പിന്നീട് അമ്മയ്ക്കു ഭാഗമായി ലഭിച്ച ഇരിങ്ങാലക്കുട പാലിയത്തേക്കും മാറി താമസിച്ചു. സമൃദ്ധമായ കുട്ടിക്കാലം. ചെണ്ട, ചേങ്ങില, മദ്ദളം, ഇലത്താളം തുടങ്ങിയ തുടങ്ങിയവയുടെ നാദവും കഥകളി, കൂത്ത്, കൂടിയാട്ടം തുടങ്ങിയ അനുഷ്ടാനകലകളും സമ്പുഷ്ടമാക്കിയ അന്തരീക്ഷം ജയചന്ദ്രന്റെ കലാവാസനകളെ കൊട്ടിയുണർത്തി. ചെണ്ടയോടായിരുന്നു ആദ്യ ഭ്രമം. ഉണ്ണായി വാരിയർ സമിതിയിലെ അപ്പുമാരാരുടെ കീഴിൽ കുറച്ചുകാലം ചെണ്ട പഠിച്ചു.

സംഗീത ആസ്വാദകനും നല്ലൊരു ഗായകനുമായിരുന്ന പിതാവിൽനിന്നാണു ജയചന്ദ്രന് സംഗീതാഭിരുചി ലഭിക്കുന്നത്. ജയചന്ദ്രന്റെ താളബോധം മനസ്സിലായ അമ്മ, മൃദംഗം പഠിപ്പിക്കാൻ രാമസുബ്ബയ്യർ എന്നൊരു ഗുരുവിനെ ഏർപ്പാടാക്കി. ഇഷ്ടപ്പെട്ട പാട്ടുകൾ ജയചന്ദ്രനെക്കൊണ്ടു പാടിച്ചു കേൾക്കുന്നത് പിതാവിന്റെ വിനോദമായിരുന്നു. വീടിനു സമീപത്തെ ക്രിസ്ത്യൻ പള്ളിയിലും ജയചന്ദ്രൻ ഗായകനായി. വിദ്യാർഥിയായിരിക്കെ സ്കൂളിലെ സാഹിത്യസമാജം മീറ്റിങ്ങുകളായിരുന്നു മറ്റൊരു പാട്ടുവേദി. സിനിമാ പാട്ടുകൾ കേട്ടു പഠിച്ച് പാടും. ഇവയല്ലാതെ യാതൊരു ശാസ്ത്രീയ സംഗീത അടിത്തറയും അദ്ദേഹത്തിന് ഉണ്ടായിരുന്നില്ല. ഇരിങ്ങാലക്കുട നാഷനൽ ഹൈസ്കൂളിലെ അധ്യാപകനും പ്രമുഖ ബാലസാഹിത്യകാരനുമായിരുന്ന കെ.വി.രാമനാഥൻ മാസ്റ്റർ ജയചന്ദ്രനെ ഏറെ പ്രോത്സാഹിപ്പിച്ചു. 

ADVERTISEMENT

ചേന്ദമംഗലത്തെ പാലിയം സ്കൂളിലാണ് വിദ്യാഭ്യാസം ആരംഭിച്ചത്. ആലുവ സെന്റ് മേരീസ് ഹൈസ്കൂൾ, ഇരിങ്ങാലക്കുട നാഷനൽ ഹൈസ്കൂൾ എന്നിവിടങ്ങളിൽ പ്രാഥമിക വിദ്യഭ്യാസം. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിൽ നിന്ന് സുവോളജിയിൽ ബിരുദം നേടി. തുടർന്ന് മദ്രാസിലെ സ്വകാര്യകമ്പനിയിൽ ജോലി ലഭിച്ചു. മദ്രാസിൽവച്ച് ജയചന്ദ്രൻ ഒരു ഗാനമേളയിൽ പാടവെ, അതുകേട്ട ശോഭന പരമേശ്വരൻ നായരും എ.വിൻസെന്റും അദ്ദേഹത്തിനു സിനിമയിൽ പാടാൻ അവസരം നൽകുകയായിരുന്നു. കുഞ്ഞാലിമരയ്ക്കാർ എന്ന ചിത്രത്തിലാണ് ആദ്യമായി പാടിയത്. പിന്നീട് കളിത്തോഴൻ എന്ന സിനിമയിൽ ദേവരാജൻ മാസ്റ്ററുടെ ഈണത്തിൽ ‘താരുണ്യം തൻ താമരപ്പൂവനത്തിൽ’ എന്ന പാട്ടും മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് ഗാനങ്ങളിൽ ഒന്നായ ‘മഞ്ഞലയിൽ മുങ്ങിത്തോർത്തി’–യും ജയചന്ദ്രൻ പാടി. ‘‘ഞാൻ പുതിയൊരു സ്വരം കണ്ടെത്തി, തന്റേടമുള്ള മലയാളി പുരുഷസ്വരം.’’ എന്നാണത്രേ ദേവരാജൻ മാസ്റ്റർ ജയചന്ദ്രന്റെ ആലാപനം കേട്ടു പറഞ്ഞത്. പിന്നീട് ജയചന്ദ്രൻ ജോലി ഉപേക്ഷിച്ച് സംഗീതത്തിൽ സജീവമായി. ‌1973ലായിരുന്നു വിവാഹം. ഭാര്യ ലളിത. മകൾ ലക്ഷ്മി. മകൻ ദിനനാഥൻ ഏതാനും ചിത്രങ്ങളിൽ പാടിയിട്ടുണ്ട്.

പാടുന്നത്: യേശുദാസ്, മൃദംഗം: ജയചന്ദ്രൻ

1958ൽ ആദ്യമായി സംസ്ഥാന സ്കൂൾ യുവജനോത്സവം നടത്തിയപ്പോൾ നാഷനൽ സ്കൂളിൽ നിന്നു പങ്കെടുത്ത ജയചന്ദ്രന് മൃദംഗത്തിൽ ഒന്നാംസ്ഥാനവും ലളിതഗാനത്തിൽ രണ്ടാം സ്ഥാനവും ലഭിച്ചു. ലളിതഗാനത്തിലും ശാസ്ത്രീയ സംഗീതത്തിലും അന്നത്തെ ഒന്നാംസ്ഥാനക്കാരൻ കെ.ജെ.യേശുദാസ് ആയിരുന്നു. സമാപന സമ്മേളനത്തിൽ ജയചന്ദ്രന്റെ മൃദംഗവായനയുടെ അകമ്പടിയോടെ യേശുദാസ് പാടുകയുണ്ടായി. തുടർന്നുള്ള മൂന്നു വർഷങ്ങളിൽ മൃദംഗത്തിനും ല‌ളിതഗാനത്തിനും ഒന്നാം സ്ഥാനം ജയചന്ദ്രനായിരുന്നു.

പാട്ടിനുവിട്ട സ്വരം

ഗായകർ മിക്കവരും സ്വരസംരക്ഷണത്തിനായി പതിവായി സാധകം ചെയ്യുകയും കഠിനമായ ജീവിതചര്യകൾ പിന്തുടരുകയും ചെയ്യുമ്പോൾ ജയചന്ദ്രൻ വ്യത്യസ്തനാണ്. പ്രായമേറുംതോറും മാധുര്യമേറിവരുന്ന തന്റെ ശബ്ദത്തെ സംരക്ഷിക്കാൻ അദ്ദേഹം യാതൊന്നും ചെയ്യാറില്ല. എരിവും പുളിയും മധുരവും എല്ലാം കഴിക്കും. ചൂടുകാപ്പിയും ചായയും കുടിക്കും. അലസത കൂടെപ്പിറപ്പാണ്. വൈകി ഉറങ്ങി വൈകി ഉണരുന്ന ശീലം. യോഗയോ വ്യായാമങ്ങളോ പതിവില്ല. വെജിറ്റേറിയനാണ്. തൊണ്ടയ്ക്കു ബുദ്ധിമുട്ടുണ്ടാകാതിരിക്കാൻ അധികം തണുത്ത ഭക്ഷണങ്ങൾ ഒഴിവാക്കുമെന്നു മാത്രം. സാധകം പതിവില്ല. ശാസ്ത്രീയ സംഗീതം കാര്യമായി പഠിച്ചിട്ടില്ല (പഠിക്കാൻ സാധിക്കാത്തതിൽ വിഷമമുണ്ട്). പാട്ട് കേൾക്കുന്നതാണ് ഇഷ്ടവിനോദം. പാട്ടു മെച്ചപ്പെടുത്താൻ താൻ ചെയ്യുന്നത് മുഹമ്മദ് റഫി, മന്നാഡേ, സൗന്ദർരാജൻ, എ.എം.രാജ, ലതാ മങ്കേഷ്കർ, പി.സുശീല തു‌‌‌‌ടങ്ങിയ ഗായകരുടെ പാട്ടുകൾ പതിവായി കേൾക്കുക മാത്രമാണെന്നു ജയചന്ദ്രൻ പറയുന്നു. മുഹമ്മദ് റഫിയും പി.സുശീലയുമാണ് പ്രിയഗായകർ.  

യേശുദാസ്

യേശുദാസ് തനിക്ക് ജ്യേഷ്ഠസഹോദരതുല്യനാണെന്നു ജയചന്ദ്രൻ പറയും. ജയചന്ദ്രന്റെ ജ്യേഷ്ഠൻ സുധാകരനും യേശുദാസും അടുത്ത സുഹൃത്തുക്കളായിരുന്നു. സുധാകരൻ യേശുദാസിന്റെ ഗാനമേളകളിൽ പാടിയിരുന്നു. തന്നെക്കാൾ മികച്ച ഗായകൻ സുധാകരനായിരുന്നുവെന്നാണ് ജയചന്ദ്രന്റെ അഭിപ്രായം. ജയചന്ദ്രൻ കോളജിൽ പഠിക്കുമ്പോൾ ഒഴിവുകാലത്ത് മദ്രാസിൽ ഉദ്യോഗസ്ഥനായിരുന്ന ജ്യേഷ്ഠനെ സന്ദർശിക്കുമ്പോൾ പഴയ യുവജനോത്സവകാലസുഹൃത്തായ യേശുദാസുമൊത്ത് അവധി ആഘോഷിക്കാറുണ്ടായിരുന്നു. സുധാകരൻ 1989 ൽ മരിച്ചു. അതുകൊണ്ട‌് മനസ്സിൽ മൂത്ത ജ്യേഷ്ഠന്റെ സ്ഥാനമാണ് യേശുദാസിന്. ‘‘ഒരു പാട്ട് കേൾക്കുന്ന മാത്രയിൽ അത് ജയചന്ദ്രൻ പാടുന്നു എന്ന് ശ്രോതാവിന് തിരിച്ചറിയാൻ പറ്റുന്നിടത്താണ് ജയന്റെ നേട്ടം’’ എന്ന് യേശുദാസ് പറഞ്ഞിട്ടുണ്ട്. 

ജി.ദേവരാജൻ

ജി.ദേവരാജൻ ജയചന്ദ്രന്റെ മാനസഗുരുവാണ്. ജയചന്ദ്രൻ എന്ന പിന്നണിഗായകനെ സൃഷ്ടിച്ചത് ദേവരാജനാണെന്ന് അദ്ദേഹം എവിടെയും പറയും. ദേവരാജൻമാസ്റ്ററുടെ വാർധക്യവിശ്രമകാലത്തും അദ്ദേഹത്തെ പതിവായി സന്ദർശിച്ചിരുന്ന അപൂർവം ചിലരിൽ ഒരാള്‍ ജയചന്ദ്രനാണ്. ദേവരാജൻ മാസ്റ്ററോടുള്ള കടപ്പാടും സ്നേഹവും ജയചന്ദ്രൻ എക്കാലവും മനസ്സിൽ സൂക്ഷിച്ചു. എന്നാൽ അവർ തമ്മിലുള്ള ആദ്യ കൂടിക്കാഴ്ച ഒട്ടും സുഖകരമായ ഒന്നായിരുന്നില്ല. മദ്രാസിൽ ജയചന്ദ്രൻ ആദ്യമായി ദേവരാജനെന്ന സംഗീത ഇതിഹാസത്തെ സന്ദർശിച്ച് അമ്പരന്നു നിന്നപ്പോൾ മുഖവുരയില്ലാതെ മാഷുടെ ആദ്യ ചോദ്യം ഇതായിരുന്നു– ‘‘കർണാടക സംഗീതം അഭ്യസിച്ചിട്ടുണ്ടോ?’’ ‘‘ഇല്ല!’’ ജയചന്ദ്രന്റെ മറുപടി. ‘‘സംഗീതം ശാസ്ത്രീയമായി അഭ്യസിക്കാത്തവരെക്കൊണ്ടു ഞാൻ പാടിക്കാറില്ല’’. ദേവരാജൻ മാസ്റ്ററുടെ അറുത്തുമുറിച്ച മറുപടി കേട്ട് ജയചന്ദ്രന് വലിയ വിഷമമൊന്നും തോന്നിയില്ല. കാരണം പിന്നണി ഗായകനാവുക എന്നത് അപ്പോഴും ജയചന്ദ്രന്റെ ലക്ഷ്യമല്ല. നിശബ്ദത ഭേദിച്ചുകൊണ്ട് വീണ്ടും മാസ്റ്ററുടെ ശബ്ദം ഉയർന്നു. ‘‘ഒരു കാര്യം ചെയ്യ്, നാളെ കമ്പനിയിലേക്കു വാ. ഒന്നു പാടിച്ചു നോക്കട്ടെ’’. മിഴിച്ചുനിന്ന ജയചന്ദ്രനോട് അദ്ദേഹം അതുതന്നെ ഒന്നുകൂടി ആവർത്തിച്ചു. ജയചന്ദ്രൻ തലകുലുക്കി തിരികെ നടന്നു. പിറ്റേന്ന്, വെറുതെ പോയി നാണംകെടണോ, എന്ന ശങ്കയുമായി മുറിയിലിരുന്ന ജയചന്ദ്രനെ കൂട്ടിക്കൊണ്ടുപോകാൻ മാഷുടെ ആളെത്തി. ‘കളിത്തോഴൻ’ എന്ന സിനിമയ്ക്കുവേണ്ടി രണ്ടു പാട്ടാണ് മാഷ് പഠിപ്പിച്ചത്. ‘താരുണ്യം തന്നുടെ താമരപ്പൂവനത്തിൽ’, ‘മഞ്ഞലയിൽ മുങ്ങിത്തോർത്തി’ എന്നിവ. എന്നാൽ ‘മഞ്ഞലയിൽ’ യേശുദാസിനുള്ള പാട്ടാണെന്നും വെറുതെ പാടിപ്പഠിച്ചാൽ മതിയെന്നും മാഷ് പറഞ്ഞു. പക്ഷേ, പാടുംതോറും ആ പാട്ടിനോട് ജയചന്ദ്രന് എന്തോ വൈകാരികമായ അടുപ്പം തോന്നി. രണ്ടു പാട്ടും പാടി റെക്കോർഡ് ചെയ്തു. തനിക്കുള്ള പാട്ട് അല്ലാത്തതിനാൽ യാതൊരു ടെൻഷനുമില്ലാതെ ഏറെ ആസ്വദിച്ച് പാട്ടിൽ ലയിച്ചാണ് അദ്ദേഹം ‘മഞ്ഞലയിൽ’ പാടിയത്. പാട്ടിനെക്കുറിച്ചുള്ള മോഹഭംഗം ഉള്ളിൽ അടക്കിക്കൊണ്ട് ജയചന്ദ്രൻ സ്റ്റുഡിയോയിലെ കൃഷ്ണൻനായരോടു ചോദിച്ചു. യേശുദാസ് എപ്പോഴാണ് വരിക? ‘‘യേശുദാസോ? ഈ പാട്ട് നിനക്കുള്ളതാണ്. അതു നീ പാടിക്കഴിഞ്ഞു. മാഷ് നിന്നോടു പറഞ്ഞില്ലെന്നേയുള്ളൂ.’’– കൃഷ്ണൻ നായർ പറഞ്ഞപ്പോൾ ഗദ്ഗദംകൊണ്ട് ജയചന്ദ്രന് മറുപടിയില്ലാതായി. അതാണ് ദേവരാജൻ മാസ്റ്റർ. പിന്നീടുളള കാലം ജയചന്ദ്രനെ പാടി പഠിപ്പിച്ചും പിഴവുകൾ തിരുത്തിയും തന്റെ മികച്ച ഈണങ്ങൾ നൽകിയും ദേവരാജൻ മാസ്റ്റർ അദ്ദേഹത്തിനു താങ്ങും തണലുമായി.

ഉത്സവം

ഉത്സവപ്പറമ്പുകൾ ജയചന്ദ്രന്റെ ദൗർബല്യമാണ്. തൃശൂർ പൂരം ഇരിങ്ങാലക്കുട ഉത്സവം തുടങ്ങിയവയിലൊക്കെ പതിവായി പങ്കെടുക്കും. ഉത്സവപ്പറമ്പുകളിലൂടെ വെറുതെ നടക്കുക അദ്ദേഹത്തെ സംബന്ധിച്ച് ഏറ്റവും പ്രിയപ്പെട്ട ഒരു അനുഭൂതിയാണ്. 

സച്ചിദാനന്ദൻ ഇരിങ്ങാലക്കുടെ ക്രൈസ്റ്റ് കോളജിൽ ഡിഗ്രി ക്ലാസിൽ സഹപാഠിയായിരുന്നു. ആനന്ദ്, ഇന്നസെന്റ്, കെ.രാധാകൃഷ്ണൻ (ഐഎസ്ആർഒ) തുടങ്ങിയ ഇരിങ്ങാലക്കുടക്കാരുമായി നേരത്തേ പരിചയമുണ്ട്. എം.ജയചന്ദ്രനുമായി അടുത്ത ബന്ധം. 

English Summary:

Life style of singer P Jayachandran