ഇടുങ്ങിയ മനസ്സുള്ളവർക്ക് അവരുടെ കൂട്ട് മനസ്സിലാകില്ല, ഇതുപോലൊരു സുഹൃത്ത് എനിക്കും വേണം: ജാവേദ് അക്തർ

ശബരിമലദർശനം നടത്തിയ മോഹൻലാൽ, മമ്മൂട്ടിക്കു വേണ്ടി വഴിപാട് കഴിപ്പിച്ചതുമായി ബന്ധപ്പെട്ട ചർച്ചകളിൽ നിലപാടറിയിച്ച് ബോളിവുഡ് ഗാനരചയിതാവും തിരക്കഥാകൃത്തുമായ ജാവേദ് അക്തർ. ഇടുങ്ങിയ മനസ്സുള്ളവർക്ക് മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും സൗഹൃദം മനസ്സിലാകില്ലെന്നും ഇങ്ങനെയൊരു സുഹൃത്ത് തനിക്ക്

ശബരിമലദർശനം നടത്തിയ മോഹൻലാൽ, മമ്മൂട്ടിക്കു വേണ്ടി വഴിപാട് കഴിപ്പിച്ചതുമായി ബന്ധപ്പെട്ട ചർച്ചകളിൽ നിലപാടറിയിച്ച് ബോളിവുഡ് ഗാനരചയിതാവും തിരക്കഥാകൃത്തുമായ ജാവേദ് അക്തർ. ഇടുങ്ങിയ മനസ്സുള്ളവർക്ക് മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും സൗഹൃദം മനസ്സിലാകില്ലെന്നും ഇങ്ങനെയൊരു സുഹൃത്ത് തനിക്ക് ഉണ്ടായിരുന്നെങ്കിലെന്ന് ആഗ്രഹിക്കുകയാണെന്നും അദ്ദേഹം പ്രതികരിച്ചു. എക്സ് പ്ലാറ്റ്ഫോമിലൂടെയാണ് ജാവേദ് അക്തർ മമ്മൂട്ടിയെയും മോഹൻലാലിനെയും പ്രകീർത്തിച്ചത്.
‘ഇന്ത്യയില്‍ എല്ലാ മമ്മൂട്ടിമാര്‍ക്കും മോഹന്‍ലാലിനെപ്പോലെ ഒരു സുഹൃത്തും എല്ലാ മോഹന്‍ലാൽമാർക്കും മമ്മൂട്ടിയെപ്പോലെ ഒരു സുഹൃത്തുമുണ്ടായിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിക്കുന്നു. അവരുടെ മഹത്തായ സൗഹൃദം ഇടുങ്ങിയ മനസ്സുള്ള, നെഗറ്റീവ് ആളുകള്‍ക്ക് മനസ്സിലാക്കാന്‍ കഴിയില്ല എന്നത് സ്വാഭാവികമാണ്. അതാര് ശ്രദ്ധിക്കുന്നു’, ജാവേദ് അക്തർ കുറിച്ചു.
ഒരാഴ്ച മുൻപാണ് മോഹൻലാൽ ശബരിമലയില്‍ ദര്‍ശനം നടത്തിയത്. മുഹമ്മദ് കുട്ടി, വിശാഖം നക്ഷത്രം എന്ന പേരിൽ വഴിപാട് നടത്തിയതിന്റെ രസീത് പുറത്തുവന്നത് വലിയ ചർച്ചയായിരുന്നു. പിന്നാലെ മതപരമായ വിദ്വേഷം കലർത്തി പലവിധ വിമർശനങ്ങളും ഉയർന്നു. പിന്നാലെ വിമർശകരുടെ വായടപ്പിച്ച് പ്രമുഖരുടെ ഉൾപ്പെടെ പ്രതികരണങ്ങളും എത്തി. ദേവസ്വം ബോര്‍ഡിലെ ആരോ ആണ് വഴിപാട് രസീത് ചോര്‍ത്തിയത് എന്നായിരുന്നു മോഹന്‍ലാലിന്റെ പ്രതികരണം. എന്നാല്‍, തങ്ങള്‍ രസീത് പുറത്തുവിട്ടിട്ടില്ലെന്ന് ദേവസ്വം ബോര്‍ഡ് വിശദീകരിച്ചു.