പൂമരം പോലെ വേറെയുമുണ്ട് പാട്ടുകൾ

സിനിമ റിലീസാകും മുൻപേ ക്യാംപസുകളിൽ ട്രെൻഡായ ഒരു പാട്ട്. പൂമരം. മഹാരാജാസ് ക്യാംപസിലെ കുട്ടികൾ വെറുതെ പാടി നടന്ന പാട്ടാണ് എബ്രിഡ് ഷൈൻ തന്റെ പൂമരം എന്ന ചിത്രത്തിലേക്കെടുത്തത്. ഇതുപോലെ കേരളത്തിലെ ക്യാംപസുകളിൽ വേറെയുമുണ്ട് പാട്ടുകൾ.  മലയാള മനോരമ യുവ യിൽ പ്രസിദ്ധീകരിച്ചു വന്ന അത്തരത്തിലുള്ള രണ്ടു പാട്ടുകളെ പരിചയപ്പെടുത്തി. അറിയാം പാടാം അവ... 

സിനിമയിലെ പൂമരം പാട്ട്

ഞാനും ഞാനുമെന്റാളും ആ നാൽപതു പേരും

പൂമരം കൊണ്ട് കപ്പലുണ്ടാക്കി (2) 

കപ്പലിലാണെ ആ കുപ്പായക്കാരി 

പങ്കായം പൊക്കി ഞാനൊന്നു നോക്കി (2) 

ഞാനൊന്നു നോക്കി അവൾ എന്നെയും നോക്കി 

നാൽപതു പേരും ശിഷ്യന്മാരും ഒന്നിച്ചു നോക്കി (2) 

എന്തൊരഴക്, ഹാ എന്തൊരു ഭംഗി 

എന്തൊരഴകാണാ കുപ്പായക്കാരിക്ക് 

എൻ പ്രിയയല്ലേ പ്രിയ കാമിനിയല്ലേ 

എന്റെ ഹൃദയം നീ കവർന്നെടുത്തില്ലേ (2) 

ഞാനും ഞാനുമെന്റാളും ആ നാൽപത് പേരും 

പൂമരം കൊണ്ട് കപ്പലുണ്ടാക്കി (2)

പാട്ടിന്റെ വേറൊരു വേർഷൻ

കുന്തിരിക്കമരം!

എസ്ബിയുടെ മുറ്റത്തൊരു കുന്തിരിക്കമുണ്ടേ...

ആ...കുന്തിരിക്കമുണ്ടേ

ഒന്നാം മഴു വെട്ടിയപ്പോൾ കുന്തിരിക്കം ചാഞ്ഞേ

ആ...കുന്തിരിക്കം ചാഞ്ഞേ...

രണ്ടാം മഴു വെട്ടിയപ്പോൾ കുന്തിരിക്കം വീണേ..

ആ..കുന്തിരിക്കം വീണേ..

ആ കുന്തിരിക്കം കൊണ്ട് കപ്പലൊന്നുണ്ടാക്കി (2)

ആരുടെ കപ്പലാണീ ഓളംതള്ളി വരുന്നത് ?

എസ്ബിയുടെ കപ്പലാണീ ഓളംതള്ളി വരുന്നത്

എനിക്കെന്റെ കാന്താ കപ്പലൊന്നു കാണണം (2)

എനിക്കെന്റെ കാന്താ കപ്പിത്താനെ കാണണം (2)

ആരാ കപ്പലിന്റെ കപ്പിത്താനെന്ന് അറിയാമോ (2)

നമ്മുടെ സ്വന്തം ...............(അതാതു കാലത്തെ പ്രിൻസിപ്പലിന്റെ പേര്) ആണേ കപ്പലിന്റെ കപ്പിത്താൻ.......

പിന്നെയും വേറൊരു വേർഷൻ 

വേറൊരു പൂമരം! 

മാനാഞ്ചിറ മുറ്റത്തൊരു

പൂമരമുണ്ടേ...

പൂമരം മുറിക്കാൻ വെട്ടുകാരൻ വന്നേ...

ഒന്നാമത്തെ വെട്ടിനു മരം

ഒന്നുലഞ്ഞേ...

രണ്ടാമത്തെ വെട്ടിന്

മരം അങ്ങു വീണേ...

ആ മരം കൊണ്ടൊരു

തോണിയുണ്ടാക്കി...

കോഴിക്കോട്ടെ മക്കളിതാ

ഓളം തുള്ളി വരുന്നേ...

 

നിങ്ങളുടെ ക്യാംപസിലുണ്ടോ മറ്റൊരു ‘പൂമരം പാട്ട്’?ഞങ്ങൾ വൈറലാക്കാം നിങ്ങളുടെ ഗാനം...ഇപ്പോൾ തന്നെ അയക്കാം പാട്ടുകൾ...