വിഷമിപ്പിക്കും ദങ്കലിലെ ഈ പാട്ട്

ദങ്കലിലെ ആവേശം വിതറുന്ന ഗാനങ്ങളോടൊപ്പം പ്രിയപ്പെട്ടതായിരുന്നു നേനാ എന്നു തുടങ്ങുന്ന മെലഡിയും. പാട്ടിന്റെ വിഡിയോ പുറത്തിറങ്ങി. മനസു നോവും ഈ പാട്ടു കാണുമ്പോൾ. മക്കളിലൂടെ തന്റെ സ്വപ്നം യാഥാർഥ്യമാക്കുക എന്ന ലക്ഷ്യത്തോടെ ജീവിക്കുന്ന അച്ഛന്റെ ജീവിതത്തിലെ ഏറ്റവും വേദനാജനകമായൊരു നിമിഷത്തെയാണ് പാട്ടിൽ ചിത്രീകരിച്ചിരിക്കുന്നത്. അരിജിത് സിങിന്റെ ആലാപന ഭംഗി പാട്ടിനെ കൂടുതൽ ജീവസുറ്റതാക്കുന്നു. മക്കളുടെ കർക്കശക്കാരനായ പരിശീലകനിൽ നിന്ന് സ്നേഹവും കരുതലുമുള്ളൊരു അച്ഛനായി ആമിർ എത്തുന്നു പാട്ടിൽ. 

പ്രിതം ആണ് ഈ പാട്ടിന് സംഗീതം നൽകിയത്. അമിതാഭ് ഭട്ടാചാര്യയുടേതാണു വരികൾ. ഗീതാ ഭോഗട്ട് ബബിത ഭോഗട്ട് എന്നീ ഗുസ്തി താരങ്ങളുടയും അവരുടെ അച്ഛൻ മഹാവീർ സിങ് ഭോഗട്ടിന്റെയും കഥ പറയുന്ന ചിത്രമാണ് ദങ്കൽ. നിതേഷ് തിവാരി സംവിധാനം ചെയ്ത ചിത്രമാണിത്.