ജാഗ്വറിലെ പാട്ടുകളിൽ ഗ്ലാമർ ലുക്കിൽ ദീപ്തി സതി

ദീപ്തി സതിയുടെ അഭിനയ ജീവിതത്തിലേക്കെത്തിയ വമ്പൻ അവസരമാണ് ജാഗ്വർ എന്ന ചിത്രം. തെലുങ്കിലും തമിഴിലുമായി റിലീസ് ചെയ്യുന്ന വമ്പൻ ചിത്രത്തിലൂടെ ദീപ്തി തെന്നിന്ത്യൻ സിനിമാ ലോകത്തു ചുവടുറപ്പിക്കുമെന്നു പ്രതീക്ഷിക്കാം. നിഖിൽ ഗൗഡയാണ് നായകൻ. എച്ച്.ഡി. കുമാരസ്വാമി നിർമിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് മഹാദേവാണ്. സിനിമയിലെ ഗാനങ്ങൾ കുറച്ചു ദിവസം മുൻപ് എത്തിയിരുന്നു. ഇപ്പോൾ പാട്ടിന്റെ ടീസറും പുറത്തിറങ്ങി. ജാഗ്വറിലെ പാട്ടുകളിൽ‌ ഗ്ലാമർ ലുക്കിലാണ് നടി പ്രത്യക്ഷപ്പെടുന്നത്.

ലാൽ ജോസ് സംവിധാനം ചെയ്ത നീനാ എന്ന സിനിമയിലൂടെയാണ് ദീപ്തി വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ചത്. ദീപ്തിയുടെ മോഡേൺ ലുക്ക് അന്നേ ശ്രദ്ധിക്കപ്പെട്ടതാണ്. നീനയിൽ ടോം ബോയ് ലുക്കായിരുന്നെങ്കിൽ ജാഗ്വറിൽ നീളൻ മുടിയും ഗൗണുമൊക്കെയായി ഗ്ലാമറിലാണ് ദീപ്്തിയുടെ വരവ്. മനോജ് പരമഹംസയുടെ മനോഹരമായ ഛായാഗ്രഹണം കൂടിയായപ്പോൾ നായിക ഏറെ സുന്ദരി.

ആകെ അഞ്ചു ഗാനങ്ങളാണു സിനിമയിലുള്ളത്. ചേതൻ കുമാർ, ചന്ദൻ ഷട്ടി,രാമജോഗയ്യ ശാസ്ത്രി എന്നിവരുടെ വരികൾക്ക് ഈണമിട്ടത് എസ്.എസ്. തമൻ ആണ്.