Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗിരീഷ് പുത്തഞ്ചേരിയുടെ ഒാർമ്മകൾക്ക് ഏഴാണ്ട്

Gireesh Puthenchery

വാഗ്വൈഭവം കൊണ്ട് മലയാള ഗാന ശാഖയെ സമ്പന്നമാക്കിയ ഗിരീഷ് പുത്തഞ്ചേരിയുടെ ഒാർമ്മകൾക്ക് ഇന്ന് ഏഴാണ്ട് തികയുന്നു. പിന്നെയും പിന്നെയും മലയാളികള്‍ ചുണ്ടിൽ മൂളുന്ന ഒരു പിടി നല്ല ഗാനങ്ങളിലൂടെ പുത്തഞ്ചേരി ഇന്നും ജീവിക്കുകയാണ്.

Gireesh Puthenchery | Manorama News

പിന്നെയും പിന്നെയും ആ പാട്ടുകൾ നാം മൂളി നടന്നു.പാട്ടെഴുത്തിന്റെ പുത്തൻ വഴിയിൽ പലരുമെത്തിയെങ്കിലും പുത്തഞ്ചേരിയുടെ ഭാവഗാനങ്ങൾ മലയാളികൾ വല്ലാതെ കൊതിക്കുന്നിണ്ടിപ്പോഴും.

ശാന്തമീ രാത്രികൾ മുതൽ ഹരിമുരളീരവം വരെ ഏതീണവും പേനതുമ്പിലൊതുക്കുന്ന അസാമാന്യമായ പദസമ്പത്തും കാവ്യശേഷിയും ഇന്നും പുത്തഞ്ചേരിയുടെ മാത്രം സമ്പാദ്യം.

കോഴിക്കോട് ആകാശവാണിക്കുവേണ്ടി ലളിതഗാനങ്ങള്‍ എഴുതിയാണ് ഗിരീഷ് പുത്തഞ്ചേരി സംഗീതലോകത്തെത്തുന്നത്.പിന്നീട്, എച്ച്.എം.വിക്കും തരംഗിണിക്കും ഇദ്ദഹത്തിന്‍റെ രചനകള്‍ മെലഡികള്‍ ഒരുക്കി.ജയരാജും ജോണി വാക്കറുമായിരുന്നു സിനിമയില്‍ പുത്തഞ്ചേരിയുടെ നല്ല തുടക്കം.പ്രണയവും വിരഹവും ഭക്തിയും തുടങ്ങീ മനുഷ്യമനസ്സിന്റെ തീവ്രവികാരങ്ങളെ ഭാവതന്മയത്വത്തടെ ഗിരീഷ് വരികളാക്കി.

തനിക്ക് മുന്നേ കടന്ന് പോയ കവിപ്രതിഭകളെ മാതൃകയാക്കി മലയാള ഗാനശാഖയിൽ സ്വന്തമായൊരു ഇടം എഴുതിയെടുത്ത പുത്തഞ്ചേരി ഇനിയും ജീവിക്കും മരണമില്ലാത്ത അക്ഷരങ്ങളിലൂടെ അദേഹം ജീവൻ നൽ‍കിയ ഈണങ്ങളിലൂടെ.