സമയം രാവിലെ 10.31. പഞ്ചായത്ത് കോളനിയിലെ കുടിലിൽ പിറന്ന മുരളി ഗിന്നസ് നെറുകയിലേക്ക് ജീവശ്വാസമൂതിയ മിഷം. അതുവരെ ശ്വാസമടക്കിപ്പിടിച്ചു കേട്ടിരുന്ന സദസ് അപ്പോൾ നിശബ്ദത ഭേദിച്ചു. പേരിലെ ‘മുരളി’ക്ക് കഠിനാധ്വാനത്തിന്റെയും സാധനയുടെയും കയ്യൊപ്പ് ചാർത്തിയ മുരളി നാരായണൻ പുല്ലാങ്കുഴൽ വായനയിൽ ബ്രിട്ടനിലെ കാതറിൻ ബ്രൂക്സ് സ്ഥാപിച്ച 25 മണിക്കൂർ 46 മിനിറ്റ് എന്ന ലോകറെക്കോർഡ് ‘ഊതി’ത്തെറിപ്പിച്ചു....
വലിയ പ്രഖ്യാപനങ്ങളാണ് പിന്നാലെ വന്നത്. മുരളിക്ക് വീടുനിർമിച്ചു നൽകുമെന്ന് ഗീത ഗോപി എംഎൽഎയുടെ ഉറപ്പ്.ന്റെ രണ്ടു മാസത്തെ എംഎൽഎ അലവൻസ് മുരളിക്കുള്ള സമ്മാനമായി നൽകുമെന്ന് ടി.എൻ. പ്രതാപൻ എംഎൽഎ. തളിക്കുളം ളിക്കുളം പഞ്ചായത്ത് അംഗങ്ങളുടെ ഒരു മാസത്തെ അലവൻസ് മുരളിക്കു നൽകുമെന്ന് വൈസ് പ്രസിഡന്റ് എം.കെ. ബാബു.ജില്ല പഞ്ചായത്ത് മുരളി നാരായണന് ലക്ഷം രൂപയുടെ സഹായം നൽകുമെന്നു പ്രസിഡന്റ് ഷീല വിജയകുമാർ....
വേദിയിൽനിന്ന് ഈ സമ്മാനങ്ങളുടെ വേണുഗാനം സദസിലേക്കും ഒഴുകി. ആദ്യാവസാനം ഭക്ഷണം പോലും കഴിക്കാതെ ക്കു കൂട്ടിരുന്ന അംഗപരിമിതനായ പുനരധിവാസ കോളനിയിലെ കേളപ്പശേരി വീട്ടിൽ സോമസുന്ദരത്തിന് പെട്ടിക്കട നടത്താൻ സഹായം നൽകുമെന്ന് പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ടി.എൽ. സന്തോഷ് അറിയിച്ചു.
ശിഹാബ് തങ്ങൾ റിലീഫ് സമിതിയുടെ ചെയർമാൻ കെ.എ. ഹാറൂൺ റഷീദ്, സോമസുന്ദരത്തിന് പെട്ടിക്കടയ്ക്കുള്ള സാമ്പത്തിക സഹായം സമിതി നൽകുമെന്ന് അറിയിച്ചു. സംഗീതനാടക അക്കാദമി ചെയർമാൻ സൂര്യ കൃഷ്ണമൂർത്തി റെക്കോർഡ് പ്രഖ്യാപനം നടത്തി. യുആർഎഫ് ഏഷ്യൻ റെക്കോർഡും വേൾഡ് റെക്കോർഡ് ഹോൾഡേഴ്സ് അസോസിയേഷൻ സർട്ടിഫിക്കറ്റും ഗിന്നസ് പ്രതിനിധിയും യുആർഎഫ് ഇന്ത്യൻ ജൂറി തലവനുമായ സുനിൽ ജോസഫ് മുരളിക്ക് കൈമാറി. ടി.എൻ. പ്രതാപൻ അധ്യക്ഷത വഹിച്ചു.