തരംഗമായി ഹണി ബീ2 ഗാനം

ഹണി ബീ2 വിലെ ഗാനം പുറത്തിറങ്ങി. കൊച്ചിയെ കുറിച്ചുള്ള നാടൻ ശൈലിയിലുള്ള ഗാനം ഇതിനോടകം തരംഗമായി. അഞ്ചു ലക്ഷത്തോളം പ്രാവശ്യമാണു രണ്ടു ദിവസം കൊണ്ട് ഈ പാട്ട് യുട്യൂബ് വഴി കണ്ടത്. ലാലും ഭാവനയും ആസിഫ് അലിയും ബാബുരാജും ശ്രീനാഥ് ഭാസിയും ആര്യയും ഒന്നുചേർന്ന രസകരമായ അഭിനയവും താളവുമുള്ള പാട്ടും വിഡിയോയും. 

ദീപക് ദേവാണു സംഗീതം. വരികൾ ആരെന്നു വ്യക്തമല്ല. തൈക്കുടം ബ്രി‍ഡ്ജിലെ പാട്ടുകാരൻ പീതാംബർ മേനോനും തോപ്പിൽ ആന്റോയും ചേർന്നാണു പാട്ടു പാടിയത്. തൈക്കുടം ബ്രി‍ഡ്ജിലെ മിഥുൻ ആണു ഗിത്താർ വായിച്ചത്. അജുവിന്റേതാണു പുല്ലാങ്കുഴൽ. ഭൂപതിയാണ് ഈ ഫ്രീക്കൻ നൃത്തച്ചുവടുകൾ ചിട്ടപ്പെടുത്തിയത്.