ബോളിവുഡിൽ ഒരു വലിയ സിനിമാ മത്സരത്തിനുള്ള കളമൊരുങ്ങുകയാണ്. ഷാരുഖ് ഖാന്റെ റയീസ് ഹൃതിക് റോഷന്റെ കാബിൽ സെയ്ഫ് അലി ഖാനും കങ്കണ റണൗട്ടും വേഷമിടുന്ന രംഗൂൺ എന്നിവയാണ് പ്രധാന ചിത്രങ്ങൾ. ഈ ചിത്രങ്ങൾക്കെല്ലാം പൊതുവായി ഉള്ള പ്രത്യേകതകളിലൊന്ന് അതിലെ പാട്ടുകളാണ്. ഹോട്ട് ആൻഡ് ബ്യൂട്ടിഫുൾ പാട്ടുകളുണ്ട് ഈ ചിത്രങ്ങളിലെല്ലാം. പ്രണയാർദ്രമായ ഹോട്ട് ഗാനങ്ങൾ. കളർഫുൾ പാട്ടുകളാണെല്ലാം.
ഹൃതികും യാമിയും
ഹൃതിക് റോഷനോടൊപ്പം കാബിലിൽ നായികയായി വേഷമിടുന്നത് യാമി ഗൗതം ആണ്. കിസീ സേ പ്യാർ ഹോ ജായേ എന്ന പാട്ട് ഒരു റീമിക്സ് ഗാനമാണ്. ഹൃതികും ആമിയും തമ്മിലുള്ള പ്രണയമാണ് പാട്ടിന്റെ രംഗങ്ങളിൽ ചിത്രീകരിച്ചിരിക്കുന്നത്. അതിസുന്ദരിയായാണ് യാമി എത്തുന്നത്. ജൂലീ എന്ന പഴയചിത്രത്തിൽ കിഷോർ കുമാർ പാടിയ പാട്ടാണ് ഗൗരവും റോഷിനും ചേർന്ന് റീമിക്സ് നടത്തി ഈ പാട്ടിൽ ഉപയോഗിച്ചിരിക്കുന്നത്. ആനന്ദ് ബക്ഷിയുടെ വരികൾ കുമാർ ആണ് ചിത്രത്തിനായി മാറ്റി എഴുതിയത്. ഷാരുഖാന്റെ റയീസുമായി വലിയ മത്സരമാണ് കാബിൽ നേരിടേണ്ടി വരിക.
ഷാരുഖും മഹീരയും
മകർ സങ്ക്രാന്തി എന്ന ഉത്തരേന്ത്യൻ ഉത്സവത്തെ ഓർമപ്പെടുത്തുകയാണ് റയീസിലെ ഉഡീ ഉഡീ ജായേ എന്ന പാട്ട്. ഈ ആഘോഷത്തിന്റെ ഭംഗിയെ കാണിക്കുന്ന ദൃശ്യങ്ങൾക്കൊപ്പം നായിക മഹീര ഖാന് ഒപ്പം ആടിയും പാടിയും റൊമാന്റിക് ആയി ഷാരുഖ് നിറഞ്ഞു നിൽക്കുന്നു. സുഖ്‍വിന്ദര്‍ സിങിന്റേതാണ് പ്രധാന സ്വരം. അതുതന്നെയാണ് വലിയ ആകർഷണീയതയും. ഭൂമി ത്രിവേദിയും കർസാൻ സഗാതിയയുമാണ് ഒപ്പം പാടിയിരിക്കുന്നത്. ജാവേദ് അക്തറിന്റേതാണു വരികൾ. സാമിറും അർഷും ചേർന്നാണ് പാട്ടിനു കൊറിയോഗ്രാഫി ചെയ്തത്.
സെയ്ഫ് അലി ഖാനും കങ്കണയും
രംഗൂണിൽ കങ്കണയും സെയ്ഫ് അലി ഖാനും തമ്മിലുള്ള ഈ പാട്ട് ഇക്കൂട്ടത്തിൽ ഏറ്റവും ഹോട്ട് ആണ്. കങ്കണ ആദ്യമായിട്ടാണ് ഇത്തരം രംഗങ്ങളിൽ എത്തുന്നതെന്നു തന്നെ. രണ്ടാം ലോക മഹായുദ്ധത്തിന്റെ പശ്ചാത്തലത്തിൽ നടക്കുന്ന പ്രണയകഥയാണിത്. കങ്കണയും സെയ്ഫും തമ്മിലുള്ള കെമിസ്ട്രി അവരുടെ പ്രണയത്തിന്റെ കാവ്യാത്മക ഭംഗിയറിക്കുന്നു. അതിനോട് ഏറെ ചേർന്നു നിൽക്കുന്നു അരിജിത് സിങിന്റെ സ്വരം. തീർത്തും വ്യത്യസ്തമായൊരു മൂഡ് ആണ് പാട്ട് സൃഷ്ടിക്കുന്നത്. ഗുൽസാറിന്റെ വരികൾക്ക് വിശാൽ ഭരദ്വാജിന്റേതാണ് സംഗീതം. സിനിമയുടെ ട്രെയിലർ തന്നെ ലിപ്‍ലോക്ക് രംഗങ്ങൾ കൊണ്ട് ചർച്ചയായിരുന്നു. അതിനേക്കാൾ ഹോട്ട് ആണ് ഈ പാട്ട്...