കേട്ടു കേട്ടിരിക്കാൻ കാപ്പിരി തുരുത്തിലെ പാട്ടുകൾ

കാപ്പിരി തുരുത്ത് എന്ന ചിത്രത്തിലെ പാട്ടുകൾ പുറത്തിറങ്ങി. ആകെ ആറു പാട്ടുകളാണു ചിത്രത്തിലുള്ളത്.  നമ്മെ പാടി കൊതിപ്പിച്ച ഗായകൻ മെഹ്ബൂബിന്റെ ജീവിതം പറയുന്ന ചിത്രത്തിലെ ഗാനങ്ങളെല്ലാം അദ്ദേഹത്തിന്റെ ആലാപനം പോലെ മനോഹരമാണ്. ഒരു മാത്ര കേട്ടാൽ പിന്നെ അതിനൊപ്പം നമ്മൾ കൂടിപ്പോകുന്ന ഗാനങ്ങൾ. വയലാർ രാമ വർ‌മ കുറിച്ച ഒരു പാട്ടും ചിത്രത്തിൽ ഉപയോഗിച്ചിട്ടുണ്ട്. 

ആദിൽ ഇബ്രാഹിമും പേളി മാണിയുമാണ് പ്രധാന േവഷത്തിലെത്തുന്നത്. സംഗീതമയമാണ് സിനിമ. റഫീഖ് യൂസഫ് ഈണമിട്ട പാട്ടുകൾ മിർസാ ഗലീബ്, മേപ്പള്ളി ബാലൻ, നെൽസൺ ഫെർണാണ്ടസ്, കെ എച്ച് സുലൈമാൻ മാസ്റ്റർ എന്നിവർ ചേർന്നാണ് കുറിച്ചത്. രമേശ് നാരായണൻ, വിജയ് യേശുദാസ്, അഫ്സൽ, കിഷോർ അബു, ഒ യു ബഷീർ, മധുശ്രീ നാരായൺ എന്നിവരാണ് പാട്ടുകാർ. വിജയ് യേശുദാസും മധുശ്രീയും ചേർന്നു പാടിയ, ചെറുപ്പത്തിൽ നമ്മൾ രണ്ടും...എന്ന ഗാനം ഏറെ ശ്രദ്ധ നേടിയിരുന്നു. 

സഹീർ അലിയാണ് സിനിമ സംവിധാനം ചെയ്തത്. 20 20 മൂവീ ഇന്റർനാഷണലിന്റെ ബാനറിൽ അഹമ്മദ് പാലപ്പറമ്പിലാണ് കാപ്പിരി തുരുത്ത് നിർമ്മിക്കുന്നത്. ചിത്രം ഈ വെള്ളിയാഴ്ച റിലീസിനെത്തും.