നിറങ്ങളുടെ ഉത്സവമാണ് ഉത്തരേന്ത്യയിൽ ഹോളി. വസന്തത്തിന്റെ വരവേൽപ്. അതിശൈത്യത്യത്തിൽ നിന്നും വസന്തത്തിലേക്കുള്ള മിഴിതുറപ്പ്. മനസ്സിൽ സ്നേഹവും സന്തോഷവും നിറയ്ക്കുന്ന ഉത്സവം. ജീവിത വസന്തത്തിന്റെ വരവറിയിച്ച് എത്തുന്ന ചില പാട്ടുകൾ മലയാളത്തിനുണ്ട്. വേരുകള്‍ തേടി പോകുന്ന പാട്ടുകൾ. ഇവിടെ ഹോളിയുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നിറങ്ങളുടെ ഉത്സവമാണ് ഉത്തരേന്ത്യയിൽ ഹോളി. വസന്തത്തിന്റെ വരവേൽപ്. അതിശൈത്യത്യത്തിൽ നിന്നും വസന്തത്തിലേക്കുള്ള മിഴിതുറപ്പ്. മനസ്സിൽ സ്നേഹവും സന്തോഷവും നിറയ്ക്കുന്ന ഉത്സവം. ജീവിത വസന്തത്തിന്റെ വരവറിയിച്ച് എത്തുന്ന ചില പാട്ടുകൾ മലയാളത്തിനുണ്ട്. വേരുകള്‍ തേടി പോകുന്ന പാട്ടുകൾ. ഇവിടെ ഹോളിയുടെ നിറങ്ങള്‍ക്കിടയിൽ കണിക്കൊന്നയുടെയും കാക്കപ്പൂവിന്റെയും നിറങ്ങളെ തിരയുകയാണ് നായകൻ. ‘അരയന്നങ്ങളുടെ വീട്’ എന്ന ചിത്രത്തിൽ ഹോളിയുടെയും മലയാളനാടിന്റെയും ഭംഗിയുമായി എത്തിയ ഗാനമാണ് ‘കൊന്നപ്പൂ പൂക്കുന്ന നാട്ടിൽ’. ഇരുനാടിന്റെ ആഘോഷങ്ങൾ വരികളിൽ എത്തിക്കുകയാണ് ഗിരീഷ് പുത്തഞ്ചേരിയുടെ തൂലിക. രവീന്ദ്രൻ മാഷുടെ സംഗീതവും ഭാവഗായകൻ പി. ജയചന്ദ്രന്റെ ആലാപനം കൂടി എത്തിയപ്പോൾ ഗാനം കാലാതീതമായി. സിന്ധുഭൈരവി രാഗത്തില്‍ ഒഴുകിയെത്തിയ ആ ഗാനം മനസ്സിൽ ഹോളിയുടെ വർണങ്ങൾ ചാർത്തുന്നു. 

ADVERTISEMENT

ഹേ... ഹാ...

ആയീരേ ഹോളീ ആയീരേ

രംഗോം കീ ബാരിശ്  ലായീ രേ

ജീവൻ മെ ഖുശിയാ ലായീ ഹോളീ

ADVERTISEMENT

ദിൽ സേ അബ് ദിൽകോ മിലാ ദേ

ദുനിയാ രംഗീനു ബനാ ദേ

സബ് മിൽകേ ഹോളീ ഖേലേംഗേ

ഹോളീ  ഹോളീ ആയീ ഹോളീ ആയീ

ADVERTISEMENT

ഹോളീ  ഹോളീ ആയീ ഹോളീ ആയീ

ഈ വരികൾ ആസ്വാദക മനസ്സിനെ ഹോളിയുടെ വർണമഴയിൽ നനയ്ക്കുന്നു. ഇവിടെ നിറങ്ങളുടെ ഉത്സവത്തിലും ‘കൊന്നപ്പൂ പൂക്കുന്ന നാടി’നെ കുറിച്ച് ഓർക്കുകയാണ് നായകൻ. 

കാക്കപ്പൂ കൈതപ്പൂ കന്നിപ്പൂ കരയാമ്പൂ

കൊന്നപ്പൂ പൂക്കുന്ന നാട്ടിൽ

ഓ പൊന്നാര്യൻ കൊയ്യുന്നോരെന്റെ നാട്ടിൽ

കൊന്നപ്പൂ പൂക്കുന്ന നാട്ടിൽ

പൊന്നാര്യൻ കൊയ്യുന്നോരെന്റെ നാട്ടിൽ

വളർമാവിൻ കൊമ്പത്തെ കുഞ്ഞു കൂട്ടിൽ

വളർമാവിൻ കൊമ്പത്തെ കുഞ്ഞു കൂട്ടിൽ

ഹരിനാമം ചൊല്ലുന്നോരമ്മയുണ്ടേ

അമ്മയുണ്ടേ...

(ആയീ രേ...)

പാൽക്കാരിപുഴയുണ്ട് പാടമുണ്ടേ

കർപ്പൂരതിരി കത്തും നാഗക്കാവും

മാറാമഴക്കാറിൽ മുടിയേറും കാലമായ്

മിന്നാതെളിമിന്നൽ വള ചാർത്തും  കാലമായ്

തങ്കത്താളും തകരയും കീറാമുറം നിറയ്ക്കുവാൻ

കുഞ്ഞിക്കോതക്കുറുമ്പിയേ വാ

(കൊന്നപ്പൂ...)

മെഴുകോലും മെഴുക്കിന്റെ മുടിയൊലുമ്പി

കരുമാടിക്കിടാത്തന്റെ കാക്കക്കുളിയും

മാനം കുട മാറും മഴവില്ലിൻ ജാലവും

ഞാറിൻ പിടി വാരും നാടൻ പെണ്ണിൻ നാണവും

നാടൻ ചിന്തും നരിക്കളി കോലം തുള്ളും കണികാണാൻ

പമ്മിപ്പാറും പനംതത്തേ വാ

(കൊന്നപ്പൂ..)