ഉള്ളിൽ ഒരു സാഗരത്തോളം കണ്ണീരുണ്ട്. പക്ഷേ പൊഴിക്കുവാനാകുന്നില്ല. ജീവിക്കുന്നുവെങ്കിൽ അവനൊപ്പം മാത്രം എന്ന് വാക്ക് കൊടുത്ത് 'കാത്തിരിക്കാം ' എന്ന ഒറ്റവരിയിൽ എങ്ങോ മറഞ്ഞവൾക്കായാണ് ഈ തിരച്ചിൽ. പ്രണയം മരണംപോൽ സത്യമെന്ന് വിളിച്ചുപറഞ്ഞവളെ ഓർത്തുള്ള അവന്റെ പ്രാണസങ്കടം മുഴുവൻ നമ്മുടെയും ഉള്ളിൽ നിറയ്ക്കുന്ന വരികൾ രാജീവ് ഗോവിന്ദന്റെയാണ്. വിദ്യാസാഗറിന്റെ മാസ്മരിക സംഗീതത്തിൽ അലിഞ്ഞ് അവനൊപ്പം നമ്മളും ഏറെ ദൂരം അവളെ തിരഞ്ഞു. അലിവാർന്ന നോവ് മുഴുവൻ പാട്ടിൽ ഒപ്പിയെടുത്ത് ശബ്ദമായ് ഒഴുക്കിയത് ഹരിഹരനാണ്.

അനാർക്കലി എന്ന ചിത്രത്തിലെ 'സാഹിബ ' എന്ന ഗാനം ഇന്നും പ്രിയപ്പെട്ട പാട്ടുകളിൽ ഒന്നാണ്. വരികളും സംഗീതവും ശബ്ദവുമെല്ലാം ഒന്നിനൊന്ന് മികച്ചത്.  സിനിമ കാണാത്തവർ പോലും ഗാനം കേട്ട് നഷ്ടപ്രണയത്തെക്കുറിച്ച് സംസാരിച്ചു. എപ്പോൾ കേട്ടാലും ആ പാട്ട് സമ്മാനിക്കുന്നത് കാരണമില്ലാതെ ഒരു വിരഹമാണ്, ഒരു പിടച്ചിൽ.. 

ചരിത്രപ്രണയകഥയുടെ തനിയാവർത്തനംപോൽ പ്രണയം നിറച്ച ചിത്രമായിരുന്നു അനാർക്കലി. സച്ചിയുടെ സംഗീതസാന്ദ്രമായ പ്രണയകഥയിൽ പൃഥിരാജും പ്രിയാൽ ഗോറും തകർത്തഭിനയിച്ചു. ബിജു മേനോൻ, സുരേഷ് കൃഷ്ണ, മിയ, സംസ്കൃതി ഷേണായി, അരുൺ, സുദേവ് നായർ, മധുപാൽ, ശ്യാമപ്രസാദ്‌, മേജർ രവി, രഞ്ജി പണിക്കർ എന്നിവരായിരുന്നു മറ്റു പ്രധാന താരങ്ങൾ. ലക്ഷദ്വീപിന്റെ ഭംഗി മുഴുവൻ ഒപ്പിയെടുത്ത് സുജിത്ത് വാസുദേവൻ ചിത്രത്തിന് കൂടുതൽ മിഴിവേകി. 

ചിത്രം : അനാർക്കലി

രചന : രാജീവ് ഗോവിന്ദൻ

സംഗീതം : വിദ്യാസാഗർ

ആലാപനം : ഹരിഹരൻ

സാഹിബാ...ഇന്നേതു മേഘദൂതു കാത്ത് നിൽപ്പൂ...

സാഹിബാ...ഇന്നേതു ലോലഗാനം പാടി നിൽപ്പൂ...

എന്നിലേ സാഗരം മൂകമായ് വാർന്നുവോ...

പിൻനിലാ ചന്ദനം പെയ്തനാൾ വിങ്ങിയോ...

 

സാഹിബാ...ഇന്നേതു മേഘദൂതു കാത്ത് നിൽപ്പൂ...

സാഹിബാ...

 

ഈ... മലർക്കാലം... കിനാപ്പൂക്കൾ കടം കേട്ടോ...

ആ... മഴക്കാലം... കടൽക്കാറ്റിൻ സ്വരം തന്നോ...

ഇതളാർന്ന മാരിവില്ലിൻ ചിരിവീണ ചുണ്ടിലുണ്ടോ

ഒരു സാന്ധ്യഗീത മൗനം എൻ സ്നേഹസാധകം..

സാഹിബാ...സാഹിബാ...സാഹിബാ...

സാഹിബാ...സാഹിബാ...സാഹിബാ...

സാഹിബാ...

 

സാഹിബാ...ഇന്നേതു മേഘദൂതു കാത്ത് നിൽപ്പൂ...

സാഹിബാ...ഇന്നേതു ലോലഗാനം പാടി നിൽപ്പൂ...

 

എൻ...മൊഴിചെപ്പിൻ... തളിർമോഹം... വരം കേൾക്കേ...

നിൻ... മിഴിക്കുമ്പിൾ... കുളിർ നാണം... തലോടുന്നൂ...

അലിവാർന്ന നോവു പാട്ടിൻ തെളിവാർന്ന വാക്കിനുണ്ടോ...

ഒരു കാവ്യരാഗശില്പം എൻ പ്രാണസങ്കടം...

സാഹിബാ...സാഹിബാ...സാഹിബാ...

സാഹിബാ...സാഹിബാ...

 

സാഹിബാ...ഇന്നേതു മേഘദൂതു കാത്ത് നിൽപ്പൂ...

സാഹിബാ...ഇന്നേതു ലോലഗാനം പാടി നിൽപ്പൂ...

എന്നിലേ സാഗരം മൂകമായ് വാർന്നുവോ...

പിൻനിലാ ചന്ദനം പെയ്തനാൾ വിങ്ങിയോ...