എ.ആർ.റഹ്മാന്റെ മാന്ത്രിക സംഗീതത്തിൽ പിറന്ന മനോഹരമായ ഗാനമാണ് ദിൽ സേയിലെ യേ അജ്നബി എന്നു തുടങ്ങുന്ന ഗാനം. ഗുൽസാറിന്റേതാണ് ഈണം നിറയുന്ന വരികൾ. ഈ മനോഹര ഗാനം ആലപിച്ചത് ഉദിത് നാരായനനും മഹാലക്ഷ്മി അയ്യരും ചേർന്നായിരുന്നു. ഈ ഗാനത്തേക്കുറിച്ചു റഹ്മാൻ ഒരിക്കൽ പറഞ്ഞത്, റാഫി സാഹിബ് ഉണ്ടായിരുന്നെങ്കിൽ എന്നു താൻ

എ.ആർ.റഹ്മാന്റെ മാന്ത്രിക സംഗീതത്തിൽ പിറന്ന മനോഹരമായ ഗാനമാണ് ദിൽ സേയിലെ യേ അജ്നബി എന്നു തുടങ്ങുന്ന ഗാനം. ഗുൽസാറിന്റേതാണ് ഈണം നിറയുന്ന വരികൾ. ഈ മനോഹര ഗാനം ആലപിച്ചത് ഉദിത് നാരായനനും മഹാലക്ഷ്മി അയ്യരും ചേർന്നായിരുന്നു. ഈ ഗാനത്തേക്കുറിച്ചു റഹ്മാൻ ഒരിക്കൽ പറഞ്ഞത്, റാഫി സാഹിബ് ഉണ്ടായിരുന്നെങ്കിൽ എന്നു താൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എ.ആർ.റഹ്മാന്റെ മാന്ത്രിക സംഗീതത്തിൽ പിറന്ന മനോഹരമായ ഗാനമാണ് ദിൽ സേയിലെ യേ അജ്നബി എന്നു തുടങ്ങുന്ന ഗാനം. ഗുൽസാറിന്റേതാണ് ഈണം നിറയുന്ന വരികൾ. ഈ മനോഹര ഗാനം ആലപിച്ചത് ഉദിത് നാരായനനും മഹാലക്ഷ്മി അയ്യരും ചേർന്നായിരുന്നു. ഈ ഗാനത്തേക്കുറിച്ചു റഹ്മാൻ ഒരിക്കൽ പറഞ്ഞത്, റാഫി സാഹിബ് ഉണ്ടായിരുന്നെങ്കിൽ എന്നു താൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എ.ആർ.റഹ്മാന്റെ മാന്ത്രിക സംഗീതത്തിൽ പിറന്ന മനോഹരമായ ഗാനമാണ് ദിൽ സേയിലെ യേ അജ്നബി എന്നു തുടങ്ങുന്ന ഗാനം. ഗുൽസാറിന്റേതാണ് ഈണം നിറയുന്ന വരികൾ. ഈ മനോഹര ഗാനം ആലപിച്ചത് ഉദിത് നാരായനനും മഹാലക്ഷ്മി അയ്യരും ചേർന്നായിരുന്നു. ഈ ഗാനത്തേക്കുറിച്ചു റഹ്മാൻ ഒരിക്കൽ പറഞ്ഞത്, റാഫി സാഹിബ് ഉണ്ടായിരുന്നെങ്കിൽ എന്നു താൻ തീവ്രമായി ആഗ്രഹിച്ച നിമിഷമാണെന്നാണ്. മുഹമ്മദ് റാഫിയുടെ ശബ്ദമായിരുന്നത്രെ ആ ഈണമൊരുക്കുമ്പോൾ അദ്ദേഹത്തിന്റെ മനസ്സ് നിറയെ. 

 

ADVERTISEMENT

പലപ്പോഴും കാവ്യഭാവനയിൽ വിരിയുന്നതുപോലെ പ്രണയം ആനന്ദം മാത്രമായിരിക്കില്ല സമ്മാനിക്കുന്നത്. തീവ്രമായ ഹൃദയ നൊമ്പരങ്ങൾക്കും പ്രണയംവഴിമാറാറുണ്ട്. പലപ്പോഴും പല കാരണങ്ങൾക്കൊണ്ടും പരസ്പരം ഇഷ്ടമാണെങ്കിൽ കൂടി പ്രണയിനിയെ അല്ലെങ്കിൽ പ്രണയിതാവിനെ ജീവിതത്തിൽ അവഗണിക്കേണ്ടതായിവരും.  

 

ഓൾ ഇന്ത്യാ റേഡിയോയിലെ പ്രോഗ്രാം എക്സിക്യൂട്ടീവായ അമർകാന്ത് വർമ അസമിലേക്കുള്ള യാത്രയിലാണ് അപരിചിതയായ ആ പെൺകുട്ടിയെ കണ്ടത്. ആ സൗന്ദര്യം അപ്പോൾ തന്നെ അമർകാന്തിന്റെ മനസ്സിനെ കീഴടക്കി. എന്നാൽ അമറിനോട് സംസാരിക്കാനോ കാണാനോ അവൾ തയാറായിരുന്നില്ല. തന്നോടു സംസാരിക്കാനുള്ള ശ്രമങ്ങളെയെല്ലാം അവൾ അതിവിദഗ്ധമായി ചെറുത്തു. പിന്നീടും പല സ്ഥലങ്ങളിൽ വച്ച് അമറിന്റെ മുന്നിൽ അവൾ പ്രത്യക്ഷപ്പെട്ടു. ഒരിക്കൽ അവളുടെ മുന്നിൽ തന്റെ ഇഷ്ടം തുറന്നു പറഞ്ഞപ്പോൾ കിട്ടിയ മറുപടി അവൾ വിവാഹിതയാണെന്നായിരുന്നു. എന്നാൽ സത്യം അന്വേഷിച്ച അമർ അവൾ പറഞ്ഞത് കളവാണെന്നു മനസ്സിലാക്കി. പിന്നീടും പേരറിയാത്ത ആ പെൺകുട്ടിയുടെ പിന്നാലെയുള്ള അന്വേഷണം അമർ തുടർന്നു.

 

ADVERTISEMENT

ഹൃദയം നിറയെ പ്രണയവും നോവുന്ന മനസ്സുമായി അപരിചിതയായ ആ പെൺകുട്ടിയെ തേടുന്ന അമറിനെയാണ് ഈ ഗാനരംഗത്തിൽ ആവിഷ്കരിച്ചിരിക്കുന്നത്. തന്നിൽ നിന്ന് ഏറെയകലെയാണെങ്കിലും എവിടെയെങ്കിലുമിരുന്ന് റേഡിയോയിലൂടെ ഈ ഗാനം കേൾക്കുമെന്ന പ്രതീക്ഷയിലാണ് അവൾക്കായി അത് സംപ്രേഷണം ചെയ്യുന്നത്. അമറിന്റെ ആഗ്രഹം പോലെ തന്നെ അവളും ഹൃദയത്തിൽ തൊടുന്ന ഈ പ്രണയ ഗാനം കേൾക്കുന്നുണ്ട്. തനിക്കു പറയാനുള്ളതെല്ലാം വരികളിലൂടെ അമർ അവളെ അറിയിക്കുന്നു. ആ വരികൾ അവളെ അസ്വസ്ഥയാക്കുന്നതും ഗാനരംഗത്തിൽ കാണാം.

 

അപരിചിതയായ പ്രണയിനി നീ എവിടെയാണെങ്കിലും ഒന്നു ശബ്ദിക്കൂ. ഞാനിവിടെ വിങ്ങുന്ന ഹൃദയവുമായി ജീവിതം തകർന്നു നിന്നെയോർത്തു കഴിയുകയാണ്. നീയും അവിടെ വേദനയോടെയാകുമല്ലോ കഴിയുന്നത്. പതിവായി വീശുന്ന കാറ്റുപോലും എന്നോട് നിന്നെക്കുറിച്ചാണു ചോദിക്കുന്നത്. മാലാഖയെപ്പോലുള്ള, നിർമലമായ പൂമൊട്ടു പോലെയുള്ള, പ്രകാശം പരത്തുന്ന ആ പെൺകുട്ടിയെയാണ് ഇളം കാറ്റുപോലും തിരയുന്നത്. നീയില്ലാതെ ഞാനും ഞാൻ ഇല്ലാതെ നീയും എവിടെയോ അപൂർണ്ണരായി ജീവിക്കുന്നു...

 

ADVERTISEMENT

നീ ഇവിടെയില്ലെങ്കിലും ഞാൻ നിന്റെ പൂഞ്ചിരി കാണുന്നുണ്ട്... നിന്റെ മനോഹരമായ വദനം കാണാൻ കഴിയുന്നില്ലങ്കിലും നിന്റെ കാലടികളുടെ ശബ്ദം ഇപ്പോഴും എന്റെ കാതുകളിൽ മുഴങ്ങുന്നുണ്ട്. നീ എവിടെയാണ്... ഒരു അടയാളം പോലും അവശേഷിപ്പിക്കാതെ എവിടെ മറ‍ഞ്ഞു? നീയില്ലാതെ, എവിടെയെന്നറിയാതെ ശൂന്യമായ മനസ്സോടെ അപൂർണ്ണരായി നാമിരുവരും ജീവിക്കുകയാണ്... വേദനയോടെ ഈ വരികളിലൂടെ അമർ തന്റെ ഹൃദയം പ്രണയിനിക്കു മുന്നിൽ തുറന്നു കാട്ടുന്നു.

 

ഹൃദയത്തോടു ചേർന്നു നിൽക്കുന്ന പ്രണയം തുളുമ്പുന്ന വരികളും ഇമ്പമാർന്ന പശ്ചാത്തല സംഗീതവും ഗാനത്തിന്റെ മാറ്റു കൂട്ടുന്നു. റഹ്മാന്റെ മാന്ത്രിക സംഗീതം ഒരിക്കൽക്കൂടി ഈ ഗാനത്തിലൂടെ മനസ്സിനെ മറ്റൊരു തലത്തിലെത്തിക്കുന്നു. 1998 ഓഗസ്റ്റിലിറങ്ങിയ ദിൽ സേ എന്ന സിനിമയിലെ ആറു പാട്ടുകളും ഒന്നിനൊന്നു മികച്ചതായിരുന്നു. 99 ലെ മികച്ച ഗാനരചയിതാവിനുള്ള ഫിലിം ഫെയർ പുരസ്കാരവും ഈ ഗാനം ഗുൻസാറിനു നേടിക്കൊടുത്തു. ഇതിലെ മറ്റു പാട്ടുകൾക്ക് ഈണം നൽകുമ്പോൾ ചടുലതയെ കൂട്ടു പിടിച്ച സംഗീത മാന്ത്രികൻ ഈ പാട്ടിൽ മിതത്വം പാലിച്ചു. പശ്ചാത്തല സംഗീതത്തിലാണ് അതിന്റെ പ്രതിഫലനം കണ്ടത്. 25 വർഷത്തോടടുക്കുമ്പോഴും ഈ ഗാനം ആളുകൾക്ക് ഇന്നും പ്രിയങ്കരമായതിനു കാരണം മറ്റൊന്നുമല്ല. ഇതുപോലൊരു ഗാനം പിന്നീടുണ്ടായിട്ടില്ലെന്നതു തന്നെ. അന്നും ഇന്നും ആളുകൾ ഒരേപോലെ മൂളുന്നു... യേ അജ്നബി തൂ ഭീ കഭീ... ആവാസ് ദേ കഹീ സേ......

 

 

യേ അജ്നബി തൂ ഭീ കഭീ ....ആവാസ് ദേ കഹീ സേ

 

ഓ പാഖി പാഖി പർദേശി

പാഖി പാഖി പർദേശി

പാഖി പാഖി പർദേശി

പാഖി പാഖി പർദേശി

പാഖി പാഖി പർദേശി

പാഖി പാഖി പർദേശി...

 

യേ അജ്നബി തൂ ഭീ കഭീ

ആവാസ് ദേ കഹീ സേ

യേ അജ്നബി തൂ ഭീ കഭീ

ആവാസ് ദേ കഹീ സേ

മേം യഹാ ടുകടോം മേം ജീ രഹാ ഹൂം

മേം യഹാ ടുകടോം മേം ജീ രഹാ ഹൂം

തൂ കഹീ ടുകടോം മേം ജീ രഹാ ഹൂം

യേ അജ്നബി തൂ ഭീ കഭീ

ആവാസ് ദേ കഹീ സേ

യേ അജ്നബി തൂ ഭീ കഭീ

ആവാസ് ദേ കഹീ സേ

 

രോസ് രോസ് രേഷം സീ ഹവാ

രോസ് രോസ് രേഷം സീ ഹവാ

ആതേ ജാതേ കേഹതി ഹേ ബതാ ഹേ

രേഷം സി ഹവാ കേഹതി ഹേ ബതാ

വോ ജോ ദൂധ് ധുലി മാസൂമ് കലി

വോ ഹേ കഹാ കഹാ ഹേ

വോ രോഷ്ണി കഹാ ഹേ

വോ ജാനിസി കഹാ ഹേ

മേം അധൂരാ തൂ അധൂരീ ജീ രഹാ ഹേ...

 

യേ അജ്നബി തൂ ഭീ കഭീ

ആവാസ് ദേ കഹീ സേ

യേ അജ്നബി തൂ ഭീ കഭീ

ആവാസ് ദേ കഹീ സേ

മേം യഹാ ടുകടോം മേം ജീ രഹാ ഹൂം

മേം യഹാ ടുകടോം മേം ജീ രഹാ ഹൂം

തൂ കഹീ ടുകടോം മേം ജീ രഹാ ഹൂം

യേ അജ്നബി തൂ ഭീ കഭീ

ആവാസ് ദേ കഹീ സേ

യേ അജ്നബി തൂ ഭീ കഭീ

ആവാസ് ദേ കഹീ സേ

 

തൂ ജോ നഹീ ഹേ ലേകിൻ

തേരി മുസ്കുരാഹതേൻ ഹേ

ചേഹരാ കഹീ നഹീ ഹേ

പർ തേരീ ആഹടേയ്ൻ ഹേ

തൂ ഹേ കഹാ കഹാ ഹേ

തേരാ നിഷാൻ കഹാ ഹേ..

മേരാ ജഹാ കഹാ ഹേ

മേം അധൂരാ തൂ അധൂരീ ജീ രഹീ ഹേ...

 

യേ അജ്നബി തൂ ഭീ കഭീ

ആവാസ് ദേ കഹീ സേ

യേ അജ്നബി തൂ ഭീ കഭീ

ആവാസ് ദേ കഹീ സേ

മേം യഹാ ടുകടോം മേം ജീ രഹാ ഹൂം

മേം യഹാ ടുകടോം മേം ജീ രഹാ ഹൂം

തൂ കഹീ ടുകടോം മേം ജീ രഹാ ഹൂം

യേ അജ്നബി തൂ ഭീ കഭീ

ആവാസ് ദേ കഹീ സേ

യേ അജ്നബി തൂ ഭീ കഭീ

ആവാസ് ദേ കഹീ സേ