പ്രേമസന്ദേശമോതിയെത്തുന്നു പുലരി മഞ്ഞിന്‍ മഴ ആദ്യാനുരാഗരാമഴാ... പെയ്തിട്ടും പെയ്തിട്ടും തോരാത്തൊരു മഴപ്പാട്ടേതെന്നു ചോദിച്ചാൽ മലയാളികളുടെ ചുണ്ടോരത്ത് ‘അഴകിയ രാവണൻ’ എന്ന ചിത്രത്തിലെ ഈ പാട്ടുണ്ടാകും. പ്രണയമണിത്തൂവൽ പൊഴിയും പവിഴ മഴ.... കണ്ണടച്ചു കാതുകൂർപ്പിച്ചിരുന്നൊന്നു കേട്ടാൽ മനസ്സിലൊരു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രേമസന്ദേശമോതിയെത്തുന്നു 

പുലരി മഞ്ഞിന്‍ മഴ 

ADVERTISEMENT

ആദ്യാനുരാഗരാമഴാ...

പെയ്തിട്ടും പെയ്തിട്ടും തോരാത്തൊരു മഴപ്പാട്ടേതെന്നു ചോദിച്ചാൽ മലയാളികളുടെ ചുണ്ടോരത്ത് ‘അഴകിയ രാവണൻ’ എന്ന ചിത്രത്തിലെ ഈ പാട്ടുണ്ടാകും. പ്രണയമണിത്തൂവൽ പൊഴിയും പവിഴ മഴ.... കണ്ണടച്ചു കാതുകൂർപ്പിച്ചിരുന്നൊന്നു കേട്ടാൽ മനസ്സിലൊരു പെരുമഴക്കാലം ഇരച്ചെത്തുന്ന പോലെ... ഒരുമഴയിൽ തന്നെ എത്രയെത്ര മഴകളെന്ന് നമ്മെ ഓർമിപ്പിക്കുകയാണ് വിദ്യാസാഗറിന്റെ ഈണത്തിൽ സുജാത മോഹൻ പാടിയ ഈ പാട്ട്. 

ADVERTISEMENT

ഗാനപശ്ചാത്തലത്തിൽ ഈറനുടുത്തു നൃത്തം ചെയ്യുന്ന നായിക അനുരാധ ഒരു നിമിഷം ഞാൻ തന്നെയല്ലേ എന്നു കൊതിപ്പിച്ചു തോന്നിപ്പിക്കുന്നൊരു മായാജാലമുണ്ട് ഈ വരികൾക്കും അതിന്റെ സംഗീതത്തിനും. എത്രയെത്ര മഴകൾ നനയാൻ കൊതിച്ചവരാണ് നാം ഓരോരുത്തരും. മഴ തോർന്നാലും മരംപയ്യുന്ന നാട്ടിടവഴികളിൽ കറുത്തൊരു ശീലക്കുടയ്ക്കു കീഴിലേക്കു കൂടെക്കയറിയ അനുരാഗിയെ ഓർക്കുന്നില്ലേ? മുട്ടിമുട്ടിനടന്ന് ഒടുക്കം ആളൊഴിഞ്ഞൊരു വഴിത്തിരിവിൽ ചുമലിൽ കയ്യിട്ടു ചേർത്തുപിടിച്ചതോർക്കുന്നില്ലേ? മഴയും മരവും തോർന്ന് ജീവിതത്തിന്റെ കൊടുംവേനലിലേക്കു നാം ഒറ്റയ്ക്കു യാത്രയായപ്പോഴും ആ കറുത്ത ശീലക്കുടക്കീഴിൽ ഒരുമിച്ചു നനഞ്ഞ മഴയുടെ തണുവോർമകൾ നാം തേടിപ്പിടിക്കാറില്ലേ.. 

അങ്ങനെ എത്രയെത്ര അനുരാഗികളെയാണ് ഈ മഴപ്പാട്ട് അതിന്റെ ചാറ്റലിലേക്കു ചേർത്തുനിർത്തുന്നത്. അതു തന്നെയാണ് ഈ മഴപ്പാട്ടിന്റെ മാജിക്. ദാ ഇപ്പോൾ ജനൽച്ചില്ലുപാളിക്കപ്പുറം മഴ ആർത്തലച്ചുപെയ്യുമ്പോൾ ഒരിക്കൽ കൂടി കേൾക്കാൻ തോന്നുന്നപോലെ.. ഗാനരചനയ്ക്കു കൈതപ്രം ദാമോദരൻ നമ്പൂതിരിക്കും സംഗീതത്തിനു വിദ്യാസാഗറിനും ആലാപനത്തിനു സുജാത മോഹനും ആ വർഷത്തെ കേരള ചലച്ചിത്ര അക്കാദമി അവാർഡ് നേടിക്കൊടുത്തു ഈ ഗാനം. ഉച്ഛ്വാസങ്ങളിൽപോലും ഉന്മാദം നിറച്ചു സുജാത പാടുമ്പോൾ തരളിതമാകുന്നു ഓരോ അനുരാഗിയും. കാരണം അനുരാഗമറിഞ്ഞവൾക്ക് ഏതു പെരുമഴയുടെ നനവും പൊള്ളിപ്പടരുന്നൊരോർമയാണ്. തീയാളുന്ന മരുവേനൽക്കാലങ്ങളേ മടക്കിത്തരികെന്റെ മഴയോർമകളേ...

ADVERTISEMENT

ചിത്രം: അഴകിയ രാവണൻ (1996)

ഗാനം: പ്രണയമണിത്തൂവല്‍ പൊഴിയും പവിഴമഴ

ഗാനരചന: കൈതപ്രം

സംഗീതം: വിദ്യാസാഗർ

ആലാപനം: സുജാത മോഹൻ

തന നനന താന താന പവിഴമഴ

മഴവില്‍കുളിരഴകു വിരിഞ്ഞൊരു വര്‍ണ്ണമഴ

തന നാന നാന താനനാ 

ഗന്ധര്‍വ ഗാനമീ മഴ ആദ്യാനുരാഗരാമഴാ...

പ്രണയമണിതൂവല്‍ പൊഴിയും പവിഴമഴ 

മഴവില്‍കുളിരഴകു വിരിഞ്ഞൊരു വര്‍ണ്ണമഴ 

തോരാത്ത മോഹമീ മഴ ഗന്ധര്‍വ ഗാനമീ മഴ 

ആദ്യാനുരാഗരാമഴാ....

പ്രണയമണിതൂവല്‍ പൊഴിയും പവിഴമഴ 

മഴവില്‍കുളിരഴകു വിരിഞ്ഞൊരു വര്‍ണ്ണമഴ

അരികില്‍ വരുമ്പോള്‍ പനിനീര്‍മഴ 

അകലത്തു നിന്നാല്‍ കണ്ണീര്‍മഴ 

മിണ്ടുന്നതെല്ലാം തെളിനീര്‍മഴ 

പ്രിയചുംബനങ്ങള്‍ പൂന്തേന്‍മഴ 

മെല്ലെ മാറോടുചേര്‍ന്നു നില്‍ക്കുമ്പോള്‍ 

ഉള്ളില്‍ ഇളനീര്‍ മഴ 

പുതു മഴാ.....ആ....

പ്രണയമണി തൂവല്‍പൊഴിയും പവിഴമഴ 

മഴവില്‍കുളിരഴകു വിരിഞ്ഞൊരു വര്‍ണ്ണമഴ

വിരഹങ്ങളേകി ചെന്തീമഴ 

അഭിലാഷമാകെ മായാമഴ 

സാന്ത്വനംതേടും കനിവിന്‍ മഴ 

മൗനങ്ങള്‍ പാടി മൊഴിനീര്‍ മഴ 

പ്രേമസന്ദേശമോതിയെത്തുന്നു പുലരി മഞ്ഞിന്‍ മഴ 

സ്വരമഴാ ആ....

പ്രണയമണിതൂവല്‍ പൊഴിയും പവിഴമഴ 

മഴവില്‍കുളിരഴകു വിരിഞ്ഞൊരു വര്‍ണ്ണമഴ 

തോരാത്ത മോഹമീ മഴ ഗന്ധര്‍വ ഗാനമീ മഴ 

ആദ്യാനുരാഗരാമഴാ...