ഈ പ്രദക്ഷിണവീഥികൾ ഇടറിവിണ്ട പാതകൾ എന്നും ഹൃദയസംഗമത്തിൻ ശീവേലികൾ തൊഴുതു കണ്ണുകളാലർച്ചന, മൗനങ്ങളാൽ കീർത്തനം എല്ലാമെല്ലാമറിയുന്നീ ഗോപുരവാതിൽ (ഒന്നാം..) പത്മരാജന്റെ ‘തൂവാനത്തുമ്പികൾ’ സിനിമയായി കണ്ടതിനു ശേഷമാണ് ‘ഉദകപ്പോള’ എന്ന നോവൽ ഞാൻ വായിക്കാനിടയാകുന്നത്. സിനിമയിലെ ജയകൃഷ്ണൻ ക്ലാരയുടേതാണെന്ന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഈ പ്രദക്ഷിണവീഥികൾ ഇടറിവിണ്ട പാതകൾ

എന്നും ഹൃദയസംഗമത്തിൻ ശീവേലികൾ തൊഴുതു 

ADVERTISEMENT

കണ്ണുകളാലർച്ചന, മൗനങ്ങളാൽ കീർത്തനം

എല്ലാമെല്ലാമറിയുന്നീ ഗോപുരവാതിൽ (ഒന്നാം..)

പത്മരാജന്റെ ‘തൂവാനത്തുമ്പികൾ’ സിനിമയായി കണ്ടതിനു ശേഷമാണ് ‘ഉദകപ്പോള’ എന്ന നോവൽ ഞാൻ വായിക്കാനിടയാകുന്നത്. സിനിമയിലെ ജയകൃഷ്ണൻ ക്ലാരയുടേതാണെന്ന് ഉറപ്പിച്ചപ്പോഴും ‘ഉദകപ്പോള’യിലെ ജയകൃഷ്ണൻ രാധയുടേതാണെന്നു വിശ്വസിക്കാനായിരുന്നു എനിക്കിഷ്ടം. അതുവരെ പ്രണയം പറഞ്ഞ മലയാളത്തിരക്കാഴ്ചകളുടെ ഒളിനോട്ടങ്ങളെയൊക്കെ മായ്ച്ചുകളഞ്ഞൊരു മാജിക്കുണ്ടായിരുന്നു ക്ലാരയ്ക്കും അവൾക്കൊപ്പം പെയ്തലച്ചു പടികയറിവന്ന മഴപ്പെയ്ത്തിനും. ഓരോ മഴയും അവളെ ഓർമിപ്പിക്കണമെന്ന പിടിവാശിക്കാരിയായിരുന്നു ക്ലാരയെന്നും തോന്നാറുണ്ട്. എത്ര അകലേക്കു വഴിമാറി നടന്നാലും വലിച്ചടുപ്പിക്കുന്നൊരു കാന്തികതയുണ്ടായിരുന്നു അവളുടെ അനുരാഗത്തിനും. 

ADVERTISEMENT

പക്ഷേ രാധ; എത്ര നിസ്സഹായമായിരുന്നിരിക്കണം ജയകൃഷ്ണനോടുള്ള അവളുടെ പാവം പ്രണയമെന്നു നെടുവീർപ്പിടാതെ വയ്യ. അവനുമവൾക്കുമിടയിലെ മൂന്നാമതൊരാളെത്തേടിയുള്ള ആ പെൺയാത്ര എത്രമാത്രം അവളെ തളർത്തുകയും തോൽപിക്കുകയും ചെയ്തിട്ടുണ്ടാവുമെന്നും കരുതാതെ വയ്യ. ഒരു പെണ്ണും ഒരുമ്പെടാത്തൊരു തേടലിന് ഇറങ്ങിപ്പുറപ്പെടുമ്പോഴും ഒടുവിൽ ആ റെയിൽവേ സ്റ്റേഷനിലെ വൈകുന്നേരത്തീവണ്ടിയിൽ വന്നിറങ്ങുന്ന ക്ലാരയെ ദൂരെനിന്ന് ഒരുനോക്കു കാണുമ്പോഴും ക്ലാരയ്ക്കു ജയകൃഷ്ണനോടു പറയാനുണ്ടായിരുന്ന യാത്രാമൊഴി മാറിനിന്നു കേൾക്കുമ്പോഴും ജയകൃഷ്ണൻ തന്നിലേക്കു തിരികെവരുമോ എന്നു രാധയ്ക്ക് ഉറപ്പില്ലായിരുന്നിരിക്കണം. എങ്കിലും, അവൾക്ക് തന്റെ പ്രണയിയുടെ പ്രണയിനിയെ തേടിയിറങ്ങാതെ വയ്യ. ചില പ്രണയങ്ങൾ അങ്ങനെയല്ലേ.... ആരോ ഒഴിഞ്ഞുപോയ ശൂന്യതകളിൽ നിറഞ്ഞ്, ആരോ വേർപിരിഞ്ഞതിന്റെ നോവുറവകളിൽ കിനിഞ്ഞ്... അങ്ങനെയുള്ളവരെ കാണുമ്പോൾ എനിക്കിപ്പോഴും രാധയെ ഓർമ വരും. അപ്പോഴും അകലെയെവിടെനിന്നോ അടുത്തൊരു കർക്കടകമഴയ്ക്ക് ക്ലാര വീണ്ടും ആർത്തലച്ചു പെയ്തുവരുമോ എന്നും തോന്നും... 

ചെറിയകാലത്തെ പിണക്കത്തിനു ശേഷം ശ്രീകുമാരൻ തമ്പിയും പത്മരാജനും ഒരുമിക്കുന്നൊരു ഗാനമാണ് ‘തൂവാനത്തുമ്പികളി’ലെ ‘ഒന്നാംരാഗം പാടി... ഒന്നിനെ മാത്രം തേടി...’ ജി.വേണുഗോപാലിന്റെ സ്വരത്തിൽ ആ ഗാനം കേൾക്കുമ്പോൾ ഇപ്പോഴും മനസ്സു വെറുതെ പിടയും.. അപ്പോഴൊക്കെയും ‘ഉദകപ്പോള’യിലെ രാധയെക്കുറിച്ചോർത്ത് ‘തൂവാനത്തുമ്പികളി’ലെ ക്ലാരയെ ഞാൻ മറക്കാൻ ശ്രമിക്കുകയും ചെയ്യും... 

ADVERTISEMENT

ജയകൃഷ്ണൻ പക്ഷേ മറന്നിട്ടുണ്ടാകുമോ? 

അതോ ഇപ്പോഴും കാത്തിരിക്കുന്നുണ്ടാകുമോ?

ചിത്രം: തൂവാനത്തുമ്പികൾ

ഗാനം: ഒന്നാം രാഗം പാടി

ഗാനരചന: ശ്രീകുമാരൻ തമ്പി

സംഗീതം: പെരുമ്പാവൂർ ജി രവീന്ദ്രനാഥ്

ആലാപനം: ജി വേണുഗോപാൽ

ഒന്നാം രാഗം പാടി ഒന്നിനെ മാത്രം തേടി

വന്നുവല്ലോ ഇന്നലെ നീ വടക്കുന്നാഥന്റെ മുമ്പിൽ

പാടുവതും രാഗം നീ തേടുവതും രാഗമാ–

ദേവനുമനുരാഗിയാം അമ്പലപ്രാവേ (ഒന്നാം)

ഈ പ്രദക്ഷിണവീഥികൾ ഇടറിവിണ്ട പാതകൾ

എന്നും ഹൃദയസംഗമത്തിൻ ശീവേലികൾ തൊഴുതു.. (ഈ)

കണ്ണുകളാലർച്ചന, മൗനങ്ങളാൽ കീർത്തനം

എല്ലാമെല്ലാമറിയുന്നീ ഗോപുരവാതിൽ (ഒന്നാം)

നിന്റെ നീലരജനികൾ നിദ്രയോടുമിടയവേ

ഉള്ളിലുള്ള കോവിലിലെ നടതുറന്നു കിടന്നു (നിൻ‌റെ)

അന്നുകണ്ട നീയാരോ ഇന്നുകണ്ട നീയാരോ

എല്ലാമെല്ലാം കാലത്തിൻ ഇന്ദ്രജാലങ്ങൾ (ഒന്നാം)

English Summary: Onnam Ragam Paadi song of the day

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT