ഓർക്കുന്നില്ലേ ആ കണ്ണാടിക്കാരി പെൺകുട്ടിയെ? പട്ടുപാവാടയുടെ കസവുതൊങ്ങലിളക്കി ശലഭമായി പാറിവന്ന അവളെ?
‘നിനക്കുമുണ്ടോ എന്നേപ്പോലെ പറയുവാനരുതാത്ത പ്രിയരഹസ്യം? പറയാൻ വയ്യാത്ത പ്രിയരഹസ്യങ്ങളില്ലാത്തവരായി ആരുണ്ട്; അല്ലേ? നമുക്കു മാത്രം പ്രിയപ്പെട്ട ചില കുഞ്ഞുകുഞ്ഞു രഹസ്യങ്ങൾ.. ആരോടും വെളിപ്പെടുത്താതെ മനസ്സിൽകിടന്നു പിടയ്‌ക്കുമ്പോൾ മാത്രം പ്രാണൻ വയ്‌ക്കുന്ന ചില രഹസ്യങ്ങൾ... ഒരു കളിമൺകുടുക്കയിൽ

‘നിനക്കുമുണ്ടോ എന്നേപ്പോലെ
പറയുവാനരുതാത്ത പ്രിയരഹസ്യം?
പറയാൻ വയ്യാത്ത പ്രിയരഹസ്യങ്ങളില്ലാത്തവരായി ആരുണ്ട്; അല്ലേ? നമുക്കു മാത്രം പ്രിയപ്പെട്ട ചില കുഞ്ഞുകുഞ്ഞു രഹസ്യങ്ങൾ.. ആരോടും വെളിപ്പെടുത്താതെ മനസ്സിൽകിടന്നു പിടയ്‌ക്കുമ്പോൾ മാത്രം പ്രാണൻ വയ്‌ക്കുന്ന ചില രഹസ്യങ്ങൾ... ഒരു കളിമൺകുടുക്കയിൽ ആരുമറിയാതെ ഞാൻ കൂട്ടിവച്ച സ്വപ്‌നത്തുട്ടുകൾ കിലുങ്ങിത്തുടങ്ങിയതും ആ താളത്തിനൊത്ത് എന്റെ കാൽപാദങ്ങളിൽ ഏതോ ഗന്ധർവൻ ചിലങ്കയണിയിച്ചതും അവളെ പകൽക്കൂട്ടു കിട്ടിയതിൽപിന്നെയായിരുന്നു; ജാനകിക്കുട്ടിയെ.
അവളെ നിങ്ങൾക്കോർമയില്ലേ? ഒരു ചെമ്പകപ്പൂമൊട്ടിനുള്ളിൽ വസന്തം കുടിയിരുത്തുന്ന ജാലവിദ്യ അറിയാമായിരുന്ന ജാനകിക്കുട്ടി. എന്റെ കൗമാരത്തിലേക്കു പട്ടുപാവാടയുടെ കസവുതൊങ്ങലിളക്കി കാറ്റത്തൊരു ശലഭമായി വന്ന കണ്ണടക്കാരി പെൺകുട്ടി. പലരുടെയും കൗമാരക്കാല പാട്ടോർമകളിൽ ചെമ്പകം വാസനിപ്പിച്ച് ഇപ്പോഴും ഈ പാട്ട് നിറഞ്ഞു നിൽക്കുന്നുണ്ട്.
‘എന്നു സ്വന്തം ജാനകിക്കുട്ടി’ എന്ന ചിത്രത്തിലെ ഈ ഗാനം ആദ്യമായി കേട്ടത് ദൂരദർശനിലെ ചിത്രഗീതം പരിപാടിയിലാണ്. ജാനകിക്കുട്ടിയുടെ ഈ പാട്ടിനു വേണ്ടി മാത്രം അന്നു ചിത്രഗീതത്തിനായി കാത്തിരിക്കുമായിരുന്നു. 1998ൽ പുറത്തിറങ്ങിയ ചിത്രം തിയറ്ററിൽ വലിയ വിജയമൊന്നുമായിരുന്നില്ല. അതുകൊണ്ട് സിനിമ തിയറ്ററിൽപോയി കാണാനും കഴിഞ്ഞില്ല. പിന്നെയും എത്രയോ നാൾ കഴിഞ്ഞാണ് ഒരു ഞായറാഴ്ച വൈകുന്നേരം സിനിമ ടിവിയിൽ കണ്ടത്. എംടിയുടെ തിരക്കഥയിൽ ഹരിഹരൻ സംവിധാനം ചെയ്ത ഈ സിനിമയിലൂടെയായിരുന്നല്ലോ നടി ജോമോളുടെ അരങ്ങേറ്റം. കന്നിചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരം തേടിയെത്തുകയും ചെയ്തു.
കൈതപ്രം ദാമോദരൻ നമ്പൂതിരിയുടേതായിരുന്നു വരികളും സംഗീതവും. പശ്ചാത്തല സംഗീതമൊരുക്കിയത് അനന്ത ചൗധരിയും സഞ്ജയ് ചൗധരിയും. ചിത്രയുടെ തരളിതമായ സ്വരംകൂടി ഇഴചേർന്നപ്പോൾ അതിമനോഹരമായി ഗാനം. ഇപ്പോഴും ഈ പാട്ടിനെക്കുറിച്ചുള്ള ഓരോ ഓർമയിലും ആ തൊടിപ്പച്ചയും അവിടുത്തെ ആളൊഴിഞ്ഞ കാവും കലപിലക്കിളിക്കൂട്ടവും മനസ്സിൽ നിറയുന്നു. അവിടെ ഇടയ്ക്കിടെ വന്നുപോകാറുള്ള, ജാനകിക്കുട്ടിക്കു മാത്രം കാണാൻ കഴിയുന്ന കുഞ്ഞാത്തോലിനെയും ഓർമിക്കുന്നു. അവരുടെ വെള്ളാരംകണ്ണുകളുടെ തിളക്കവും തീക്ഷ്ണതയും ഇപ്പോഴും ഏതേതോ കാവകങ്ങളിൽനിന്നെന്നെ തഴുകിയുണർത്തുന്നു.
ഗാനം: ചെമ്പകപ്പൂ മൊട്ടിനുള്ളിൽ വസന്തം വന്നു
സിനിമ: എന്ന് സ്വന്തം ജാനകിക്കുട്ടി
ഗാനരചന, സംഗീതം: കൈതപ്രം ദാമോദരൻ നമ്പൂതിരി
ആലാചനം: കെ.എസ്.ചിത്ര
ചെമ്പകപ്പൂ മൊട്ടിനുള്ളിൽ വസന്തം വന്നു
കനവിലെ ഇളംകൊമ്പിൽ ചന്ദനക്കിളി അടക്കംചൊല്ലി
പുതുമഞ്ഞുതുള്ളിയിൽ വാർമഴവില്ലുണർന്നേ ഹോയ്– ഇന്നു
കരളിലഴകിന്റെ മധുരമൊഴുകിയ മോഹാലസ്യം ഒരു സ്നേഹാലസ്യം
തുടിച്ചുകുളിക്കുമ്പോൾ പുൽകും നല്ലിളംകാറ്റേ
എനിക്കുതരുമോ നീ കിലുങ്ങും കനകമഞ്ചീരം
കോടികസവുടുത്താടി ഉലയുന്ന കളിനിലാവേ
നീയും പവിഴവളയിട്ട നാണംകുണുങ്ങുമൊരു പെൺകിടാവല്ലേ
നിനക്കുമുണ്ടോ എന്നെപ്പോലെ പറയുവാനരുതാത്ത സ്വപ്നങ്ങൾ
കല്ലുമാലയുമായ് അണയും തിങ്കൾതട്ടാരേ
പണിഞ്ഞതാർക്കാണ് മാനത്തെ തങ്കമണിത്താലി
കണ്ണാടംപൊത്തിപൊത്തി കിന്നാരംതേടിപോകും മോഹപൊന്മാനേ
കല്യാണചെക്കൻവന്നു പുന്നാരംചൊല്ലുമ്പോൾ നീ എന്തുചെയ്യും
നിനക്കുമുണ്ടോ എന്നെപ്പോലെ പറയുവാനരുതാത്ത പ്രിയരഹസ്യം
English Summary: Chepakapoo Mottinullil song from the movie Ennu Swantham Janakikutty