Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഏക് ലഡ്കി കോ ദേഖാ തോ ഐസാ ലഗാ...

1942-collage

ഒരു പെൺകുട്ടിയെ എത്ര മനോഹരമായി വരികളിലൂടെ വർണിക്കുവാൻ പറ്റുമെന്നതിന് ഉദാഹരണമാണ് ഈ പാട്ട്. ഇമ്പമാർന്ന ഈണവും പ്രണയം തുളുമ്പുന്ന വരികളുമാണ് പ്രേക്ഷകമനസിൽ ഇന്നും ഈ ഗാനം നിറഞ്ഞു നിൽക്കാൻ കാരണം. 95ൽ ഇറങ്ങിയ 1942 എ ലൗ സ്റ്റോറിയിലേതാണ് ഈ ഗാനം. അന്നു പ്രേക്ഷകലക്ഷങ്ങൾ നെഞ്ചേറ്റിയ ഗാനം ഇന്നും ഒളിമങ്ങാതെ നിൽക്കുന്നു. ജാവേദ് അക്തറിൻറെ വരികൾക്ക് ഈണം നൽകിയത് ആർ. ഡി ബർമനാണ്. കുമാർ സാനു ആലപിച്ച ഗാനരംഗത്തിൽ അഭിനയിച്ചിരിക്കുന്നത് അനിൽ കപൂറും മനീഷ കൊയ്‌രാളയുമാണ്.

ബ്രിട്ടീഷ് ഭരണകാലത്തെ അസ്വാരസ്യങ്ങൾക്കു നടുവിലാണ് നരേനും രാജേശ്വരിയും കണ്ടുമുട്ടിയത്. പതിയെ ആ പരിചയം പ്രണയമായി. ബ്രിട്ടീഷുകാരുടെ വിശ്വസ്തനായ സേവകനായിരുന്നു നരേൻറെ പിതാവ്. സ്വാതന്ത്യസമര സേനാനിയായിരുന്നു രാജേശ്വരിയുടെ പിതാവ്. കടുത്ത എതിർപ്പുകളെ നേരിടേണ്ടി വന്നു അവരുടെ പ്രണയത്തിന്. എതിർപ്പുകൾക്കു നടുവിലും അവർ ഗാഢമായി പ്രണയിച്ചു...

ഏക് ലഡ്കി കോ ദേഖാ തോ ഐസാ ലഗാ...

ജൈസേ ഖിൽതാ ഗുലാബ്, ജൈസേ ശായർ കാ ഖ്വാബ്

ജൈസേ ഉജ്‌ലി കിരണ്‍, ജൈസേ ബൻ മേം ഹിരൺ

ജൈസേ ചാന്ദ്നി രാത്, ജൈസേ നർമി കി ബാത്

ജൈസേ മന്ദിർ മേം ഹോ ഏക് ജൽതാ ദിയാ...

പ്രണയിനിയെ ഓർത്ത് നരേൻ പാടുകയാണ്...ആ പെൺകുട്ടിയെ കാണുമ്പോൾ എനിക്കു തോന്നുന്നത്...അവളൊരു വിടരുന്ന പനിനീർ പൂവാണെന്നാണ്...ചിലപ്പോൾ കവിയുടെ സ്വപ്നമാണെന്നും തിളങ്ങുന്ന കിരണമാണെന്നും തോന്നും. മറ്റു ചിലപ്പോൾ വനത്തിലെ പേടമാനാണോ ഇവൾ എന്നാവും തോന്നൽ. പൂർണചന്ദ്രൻറെ നിലാവാണോ അതോ മൃദുവായ വർത്തമാനമോ...അതോ അമ്പലത്തിൽ കത്തുന്ന നിലവിളക്കാണോ ഇവൾ..മനസിൽ നിറയെ പ്രണയവുമായി അവൻ പാടുമ്പോൾ വരികൾ നമ്മുടെ ഹൃദയത്തിൽ ആഴത്തിൽ പതിയുന്നു.

ഏക് ലഡ്കി കോ ദേഖാ തോ ഐസാ ലഗാ...

ജൈസേ സുബഹ് കാ രൂപ്, ജൈസേ സർദീ കി ധൂപ്

ജൈസേ ബീനാ കി താൻ, ജൈസേ രംഗോം കി ജാൻ

ജൈസേ ബൽഖായേ ബേൽ, ജൈസേ ലഹരോം കാ ഖേൽ

ജൈസേ ഖുശ്ബൂ ലിയേ ആയേ ഠംടി ഹവാ...

പുലരിയുടെ സൗന്ദര്യമാണോ ഇവൾ അതോ മഞ്ഞുകാലത്തെ സൂര്യകിരണമോ? വീണയിൽ നിന്നുയരുന്ന ശ്രുതികളാണോ അതോ നിറങ്ങളുടെ സത്താണോ? മത്തുപിടിപ്പിക്കുന്ന വീഞ്ഞാണോ അതോ ഇവൾ കടൽത്തിരകളുടെ കണിക്കൊഞ്ചലോ? അതോ സുഗന്ധം പരത്തുന്ന തണുത്ത കാറ്റോണോ എന്നും അവളിൽ മയങ്ങി അവൻ പാടുന്നു...

ഏക് ലഡ്കി കോ ദേഖാ തോ ഐസാ ലഗാ...

ജൈസേ നാച്താ മോർ, ജൈസേ രേശമ് കി ഡോർ

ജൈസേ പരിയോം കാ രാഗ്, ജൈസേ സംദൽ കി ആഗ്

ജൈസേ സോലാ സിംഗാർ, ജൈസേ രസ് കി പുഹാർ

ജൈസേ ആഹിസ്താ ആഹിസ്താ ബഢ്താ നഷാ...

പീലിവിരിച്ചാടുന്ന മയിലാണോ അതോ പട്ടുനൂലാണോ? മാലാഖമാരുടെ പാട്ടാണോ ഇവൾ അതോ ചന്ദനം കത്തുമ്പോൾ ഉയരുന്ന അഗ്നിയോ? പുരാതന കാലത്തെ മനോഹരമായ ആഭരണമോ അതോ സുന്ദരമായ മൂടൽമഞ്ഞോ എന്തായാലും പതിയെ പതിയെ ഇവൾ എന്നിൽ ലഹരി പടർത്തുകയാണ്...പ്രണയാതുരമായ മനസോടെ അവൻ പാടുമ്പോൾ നമ്മളും ഒപ്പം ആ പാട്ടു മൂളുന്നു....ഓ..ഏക് ലഡ്കി കോ ദേഖാ തോ ഐസാ ലഗാ...