വെണ്ണിലവേ വെണ്ണിലവേ വിണ്ണൈ താണ്ടി വരുവായാ...

വൈരമുത്തുവിന്റെ വരികളും എ ആർ റഹ്മാന്റെ മാന്ത്രിക സംഗീതവും ഒത്തു ചേർന്നാൽ ആ പാട്ടിനെ എങ്ങനെ വിശേഷിപ്പിക്കും? വാക്കുകൾക്കതീതമായിരിക്കും വിശേഷണങ്ങൾ. അങ്ങനെയൊരു പാട്ടാണ് മിൻസാരാ കനവിലെ വെണ്ണിലവേ വെണ്ണിലവേ...എന്നു തുടങ്ങുന്ന ഗാനം. 97 ൽ ഇറങ്ങിയ ഈ ഗാനം അക്കാലത്തെ മികച്ച ഹിറ്റുകളിലൊന്നായിരുന്നു. ഹരിഹരനും സാധനാ സർഗവും ചേർന്നാണ് ഈ മനോഹരമായ ഗാനം ആലപിച്ചത്. കാജലും പ്രഭുദേവയും ചേർന്നഭിനയിച്ച ഗാനരംഗങ്ങളും പാട്ടിന്റെ മനോഹാരിത കൂട്ടുന്നു.

വൈരമുത്തുവിന്റെ വരികളോരോന്നും മനസിൽ പതിയുന്നവയാണ്. പറയാൻ പറ്റാത്ത പ്രണയം എപ്പോഴും ഒരു വിങ്ങലാണ്. എത്ര മറച്ചു പിടിക്കാൻ ശ്രമിച്ചാലും അത് അറിയാതെ മറനീക്കി പുറത്തു വരും. അതു തന്നെയാണ് ഈ ഗാനരംഗത്തിലും സംഭവിച്ചത്. മാനത്തു തിളങ്ങുന്ന പൂർണ ചന്ദ്രനെ നോക്കി അവൻ പാടുകയാണ് അവളെ അനുനയിപ്പിക്കാൻ..വിണ്ണിൽ നിന്നും എന്റെയൊപ്പം കളിക്കാനായി ഒരു മാത്ര നീ താഴേക്കു വരുമോയെന്ന്...ഈ ഭൂമിയിൽ ആരെങ്കിലും കാണുന്നതിനു മുൻപ് നീ തിരികെ പൊയ്ക്കോളൂ...

ഇതു രാത്രിയുമല്ല പകലുമല്ല രണ്ടും ചേർന്ന അതിമനോഹരമായ സമയമാണ് രാത്രിയുടെ അന്ത്യ യാമം...നിദ്രയാൽ നിന്റെ തല താഴരുത് മിഴി അടയുകയും ചെയ്യരുത്. കാരണം ഈ സമയമാണ് പൂമൊട്ടുകൾ പെട്ടെന്നു വിടരുന്നത്. തോമസിനു വേണ്ടിയാണ് ദേവ പ്രിയയുമായി അടുക്കാൻ ശ്രമിച്ചത്. എന്നാൽ ആ അടുപ്പം പതിയെ പ്രണയമായി മാറുകയായിരുന്നു. പ്രിയക്കും തന്നോടാണു പ്രണയമെന്നറിയുന്ന ദേവ എന്തു ചെയ്യണമെന്നറിയാതെ വിഷമിക്കുന്നു. ഒരു വശത്ത് പ്രണയവും മറുവശത്ത് സൗഹൃദവും. ഇതിനിടയിൽ ശിവ വീർപ്പുമുട്ടുകയാണ്. പ്രിയയോടുള്ള പ്രണയം മറച്ചു വയ്ക്കാൻ ശിവ പരമാവധി ശ്രമിക്കുന്നുണ്ടെങ്കിലും ഒടുവിൽ ആ പ്രണയം മറനീക്കി പുറത്തു വന്നു.

ഭൂലോകം മുഴുവനും ഉറങ്ങുകയാണ്..ശ്രദ്ധിച്ചാൽ നിനക്കു കേൾക്കാൻ പറ്റും പുല്ലും പൂമേടും തമ്മിൽ കൂട്ടിമുട്ടുമ്പോൾ ഉണ്ടാകുന്ന നേരിയ ശബ്ദം. വരൂ നമുക്ക് രാവിന്‍ മടിത്തട്ടിൽ കുട്ടികളാകാം...നിലാവ് നമ്മളെ പാലൂട്ടും...പിണക്കം മറന്ന് അവളും അവനോടൊപ്പം പാടുകയാണ്...എത്താത്ത ഉയരത്തിൽ ഈ ചന്ദ്രനെ വച്ചതാരാണ്? കൈയിൽ പിടിക്കാൻ പറ്റാത്തതു പോലെ കാറ്റിനെ സൃഷ്ടിച്ചതാരാണ്? പ്രകൃതിയുടെ ഈ അത്ഭുതത്തെക്കുറിച്ച് അന്വേഷിച്ചു ഞാൻ വലഞ്ഞു...പെണ്ണേ...പൂങ്കാറ്റ് അറിയാതെ പൂവിനുള്ളിൽ പ്രവേശിക്കാം...പൂവറിയാതെ പൂന്തേൻ നുകരാം.. ഈ മനോഹരമായ ലോകത്ത് നിന്നോടൊപ്പം ജീവിതം ആഘോഷിക്കാം...പ്രിയയുടെ കൈ ചേർത്തു പിടിച്ച് ദേവ പോകുമ്പോൾ പ്രണയത്തിന്റെ മാസ്മരികത നമ്മിലും നിറയുന്നു...കവിത തുളുമ്പുന്ന വരികളും അവയിൽ നിറയുന്ന പ്രണയവും കലർപ്പില്ലാത്ത സംഗീതവും ഈ ഗാനത്തെ കൂടുതൽ മനോഹരമാക്കുന്നു.

പാട്ടിന്റെ പൂർണ്ണമായ വരികൾ

വെണ്ണിലവേ വെണ്ണിലവേ വിണ്ണൈ താണ്ടി വരുവായാ

വിളയാട ജോടി തേവൈ

വെണ്ണിലവേ വെണ്ണിലവേ വിണ്ണൈ താണ്ടി വരുവായാ

വിളയാട ജോടി തേവൈ

ഇന്ത ഭൂലോകത്തിൽ യാരും പാർക്കും മുന്നെ

ഉന്നൈ അതികാലൈ അനുപ്പി വയ്പ്പോം....

വെണ്ണിലവേ വെണ്ണിലവേ വിണ്ണൈ താണ്ടി വരുവായാ

വിളയാട ജോടി തേവൈ

ഇതു ഇരുളല്ല അതു ഒളിയല്ല ഇതു രണ്ടോടും സേരാത പൊൻ നേരം (2)

തലൈ സാരാതെ മിഴി മൂടാതെ സില മൊട്ടുക്കൾ

സട്രെന്നു പൂവാകും...

പെണ്ണേ...പെണ്ണേ...

ഭൂലോകം എല്ലാമേ... തൂങ്കിപോക പിന്നൈ

പുല്ലോടു പൂമേടു ഓസൈ കേട്ക്കും പെണ്ണൈ

നാം നിലവിൻ മടിയിൽ പിള്ളൈകളാകും

പാലൂട്ടാ നിലവുണ്ടു....

വെണ്ണിലവേ വെണ്ണിലവേ വിണ്ണൈ താണ്ടി വരുവായാ

വിളയാട ജോടി തേവൈ...

ഇന്ത ഭൂലോകത്തിൽ യാരും പാർക്കും മുന്നെ

ഉന്നൈ അതികാലൈ അനുപ്പി വയ്പ്പോം....

എത്താത ഉയരത്തിൽ നിലവൈ വയ്തവൻ യാര്

കയ്യോടു സിക്കാമൽ കാട്രൈ വയ്തവൻ യാര്...

ഇതൈ എണ്ണി എണ്ണി ഇയർക്കയൈ വിയർക്കിറേൻ (2)

പൂങ്കാറ്റ് അറിയാമൈ പൂവൈ തിറക്ക വേണ്ടും

പൂക്കൂടാ അറിയാമൽ തേനൈ രുസിക്ക വേണ്ടും

അട ഉലഗൈ രസിക്ക വേണ്ടും നാൻ ഉൻ പോൺര പെണ്ണോട്....

വെണ്ണിലവേ വെണ്ണിലവേ വിണ്ണൈ താണ്ടി വരുവായാ

വിളയാട ജോടി തേവൈ