തിരുവനന്തപുരം∙ പൊതുചെലവ് പുനഃപരിശോധിക്കുന്നതിലേക്കായി കേന്ദ്രധനകാര്യ കമ്മിഷന്റെ സാമ്പത്തിക ഉപദേഷ്ടാവായിരുന്ന പ്രഫ.പിനാകി ചക്രവർത്തി അധ്യക്ഷനായും പ്രഫ.ഡി.നാരായണ, ഡോ.കെ.പുഷ്പാംഗദൻ, പ്രഫ. പത്മിനി സ്വാമിനാഥൻ, ആർ.മോഹൻ എന്നിവർ അംഗങ്ങളുമായ പൊതുചെലവ് പുനഃപരിശോധനാ കമ്മിറ്റി രൂപീകരിച്ചു.
കമ്മിറ്റി സംസ്ഥാനത്തിന്റെ തനതു നികുതി–നികുതിയേതര വരുമാനങ്ങൾ, റവന്യു ചെലവ്, മൂലധനചെലവ്, കടമെടുപ്പ്, തുടങ്ങിയവയെക്കുറിച്ചു പഠിച്ച് എല്ലാവർഷവും സർക്കാരിനു റിപ്പോർട്ട് നൽകും. മൂന്നു വർഷമാണു കാലാവധി.