Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പട്ടികവിഭാഗ ഉദ്യോഗാർഥികൾക്ക് ടെസ്റ്റ് പാസാകുന്നതിൽ ഇളവ്; കാലവധി നീട്ടി

തിരുവനന്തപുരം∙ പട്ടികജാതി/വർഗ വിഭാഗങ്ങളിൽപ്പെട്ട 1985 ഡിസംബർ 31നോ അതിനു മുമ്പോ സർവീസിൽ പ്രവേശിച്ച സംസ്ഥാന സർക്കാർ ജീവനക്കാർക്ക് യൂണിഫൈഡ്, സ്പെഷൽ, വകുപ്പുതല പരീക്ഷകൾ പാസാകുന്നതിന് നൽകിയ ഇളവിന്റെ കാലാവധി ഡിസംബർ 31 വരെ നീട്ടി ഉത്തരവായി. 1986 ജനുവരി ഒന്നിനോ അതിനുശേഷമോ സർവീസിൽ പ്രവേശിച്ച പട്ടികജാതി/വർഗ ജീവനക്കാർക്ക് ഇളവിന് അർഹതയില്ല. എന്നാൽ, അവർക്ക് പൊതുചട്ടങ്ങളിലെ വ്യവസ്ഥകൾ പ്രകാരം പരീക്ഷയിൽ നിന്നു താൽക്കാലിക ഇളവിന് അർഹതയുണ്ടായിരിക്കും.

ജിപ്മർ എംബിബിഎസ് പ്രവേശന പരീക്ഷ: ഓൺലൈൻ അപേക്ഷ ഇപ്പോൾ

ചെന്നൈ∙ പുതുച്ചേരിയിലെ ജവാഹർലാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ്ഗ്രാജ്വേറ്റ് മെഡിക്കൽ എജ്യുക്കേഷൻ ആൻഡ് റിസർച്ചിൽ (ജിപ്മർ) എംബിബിഎസ് പ്രവേശന പരീക്ഷയ്ക്കുള്ള ഓൺലൈൻ അപേക്ഷ ആരംഭിച്ചു. മേയ് മൂന്ന് വൈകിട്ട് അഞ്ചുവരെ സ്വീകരിക്കും. ജൂൺ നാലിനാണു പ്രവേശന പരീക്ഷ. അപേക്ഷ നൽകുന്നതിന്റെ മുൻഗണന ക്രമമനുസരിച്ചാണു പരീക്ഷ കേന്ദ്രങ്ങൾ അനുവദിക്കുക.

ജൂൺ 19നു ഫലം പ്രസിദ്ധീകരിക്കും. പുതുച്ചേരി ജിപ്മറിലെ 150 സീറ്റുകളിലേക്കും കാരയ്ക്കൽ ക്യാംപസിലെ 50 സീറ്റുകളിലേക്കുമാണു പ്രവേശനം. സെന്റർ ഓഫ് എക്സലൻസായ ജിപ്മറിനെ നീറ്റ് പരീക്ഷയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. വിവരങ്ങൾക്ക്: http://jipmer.edu.in/, ടോൾ ഫ്രീ നമ്പർ– 18002669780, ഇ മെയിൽ– jipmermbbsjuly2017@gmail.com. ന്യൂമാറ്റ്സ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു തിരുവനന്തപുരം∙ സംസ്ഥാന വിദ്യാഭ്യാസ വകുപ്പും എസ്‌സിഇആർടിയും സംയുക്തമായി ഫെബ്രുവരിയിൽ നടത്തിയ സംസ്ഥാനതല അഭിരുചി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു.

വിശദവിവരങ്ങൾ www scert.kerala.gov.in വെബ്സൈറ്റിൽ. ജെഎൻയു: അപേക്ഷ ഏപ്രിൽ അഞ്ചുവരെ ജവാഹർലാൽ നെഹ്റു സർവകലാശാലയിൽ (ജെഎൻയു) അടുത്ത അധ്യയനവർഷത്തേക്കുള്ള ബിഎ, എംഎ, പിഎച്ച്ഡി, എംഫിൽ കോഴ്സുകളിലേക്ക് ഏപ്രിൽ അ‍ഞ്ചു വരെ അപേക്ഷിക്കാം. നടപടിക്രമങ്ങളിൽ സമഗ്ര മാറ്റത്തോടെയാണ് ഇത്തവണ പിഎച്ച്ഡി, എംഫിൽ പ്രവേശനം. ഗവേഷണ കോഴ്സ് പ്രവേശനത്തിന് എഴുത്തുപരീക്ഷയും അഭിമുഖ പരീക്ഷയുമുണ്ട്. അപേക്ഷയ്ക്ക് വെബ്സൈറ്റ്: www.admissions.jnu.ac.in പ്രവേശനപരീക്ഷ: മേയ് 16 – 19 വരെ. കേരളത്തിലെ പരീക്ഷാകേന്ദ്രങ്ങൾ: കോഴിക്കോട്, തിരുവനന്തപുരം .വിശദവിവരങ്ങൾക്ക്: www.jnu.ac.in

കോൺഫിഡൻഷ്യൽ റിപ്പോർട്ട് പകർപ്പിന് അപേക്ഷിക്കണം

ന്യൂഡൽഹി ∙ വിരമിച്ചു രണ്ടുവർഷം പിന്നിട്ട ഐഎഎസ്, ഐപിഎസ്, ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ഉദ്യോഗസ്ഥരുടെ പെർഫോമൻസ് അപ്രൈസൽ/കോൺഫിഡൻഷ്യൽ റിപ്പോർട്ടുകൾ നശിപ്പിക്കുന്നു. മരിക്കുകയോ വിരമിക്കുകയോ ചെയ്തു രണ്ടുവർഷം കഴിഞ്ഞ് ഇവ നശിപ്പിക്കാമെന്നാണു നിലവിലുള്ള നിയമം. വിരമിച്ചു രണ്ടുവർഷം കഴിഞ്ഞ് ഇതിന്റെ പകർപ്പ് ഉദ്യോഗസ്ഥർക്ക് ആവശ്യപ്പെടാനും അവകാശമുണ്ട്. പകർപ്പ് ആവശ്യമുള്ളവർ ജൂൺ 14നകം അപേക്ഷ നൽകണം.

Your Rating: