ഇന്ദു മേനോൻ, തോമസ് ജോസഫ്, വീരാൻകുട്ടി, രാജേഷ് ചിത്തിര എന്നിവർക്ക് ഗലേറിയ സാഹിത്യ പുരസ്കാരം

വീരാൻകുട്ടി, ഇന്ദു മേനോൻ, തോമസ് ജോസഫ്.
രാജേഷ് ചിത്തിര

തിരുവനന്തപുരം∙ ഈ വർഷത്തെ ഗലേറിയ സാഹിത്യ പുരസ്കാരം ഇന്ദു മേനോൻ(നോവൽ), തോമസ് ജോസഫ്(ചെറുകഥ), വീരാൻകുട്ടി(കവിത), രാജേഷ് ചിത്തിര(പ്രവാസി സാഹിത്യം) എന്നിവർക്ക്. ഒരു ലക്ഷം രൂപ വീതമാണു സമ്മാനം. ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗലേറിയ എന്റർടെയ്ൻമെന്റ്സാണ് അവാർഡുകൾ ഏർപ്പെടുത്തിയത്