പെരിയ ∙ കേരള കേന്ദ്ര സർവകലാശാല ഉൾപ്പെടെ രാജ്യത്തെ 10 കേന്ദ്ര സർവകലാശാലകളിലെ 2017– 18 അധ്യയന വർഷത്തെ വിവിധ ബിരുദ, ബിരുദാനന്തര, എംഫിൽ, പിഎച്ച്ഡി കോഴ്സുകളിലേക്കുള്ള പൊതുപ്രവേശന പരീക്ഷകൾക്ക് ഇപ്പോൾ അപേക്ഷിക്കാം. അപേക്ഷാ ഫീസ് ജനറൽ– ഒബിസി വിഭാഗത്തിന് 800 രൂപയും (ബാങ്ക് കമ്മിഷൻ കൂടാതെ) എസ്‍സി– എസ്ടി വിഭാഗത്തിന് 400 (ബാങ്ക് കമ്മിഷൻ കൂടാതെ) രൂപയുമാണ്. ശാരീരിക വെല്ലുവിളി നേരിടുന്നവർക്ക് ഫീസില്ല.
www.cucet2017.co.in എന്ന സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കാം. അവസാന തീയതി ഏപ്രിൽ 14. മേയ് 17, 18 തീയതികളിലാണു പ്രവേശന പരീക്ഷ. കാസർകോട്, തലശ്ശേരി, കോഴിക്കോട്, തൃശൂർ, കൊച്ചി, കോട്ടയം, തിരുവനന്തപുരം എന്നിവയടക്കം രാജ്യത്തെ 76 കേന്ദ്രങ്ങളിലാണ് പരീക്ഷ. പ്രവേശന പരീക്ഷയുടെ സിലബസുകൾ, മാതൃകാ ചോദ്യങ്ങൾ എന്നിവ CUCET വെബ്സൈറ്റായ www.cucet2107.co.in ലഭിക്കും.