Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുമാർ ഗന്ധർവ പുരസ്കാരം കപില വേണുവിന്

kapila-venu

ഇരിങ്ങാലക്കുട ∙ മധ്യപ്രദേശ് സാംസ്കാരിക വകുപ്പിന്റെ ദേശീയ കുമാർ ഗന്ധർവ പുരസ്കാരത്തിന് (1.25 ലക്ഷം രൂപ) കൂടിയാട്ടം കലാകാരി കപില വേണു അർഹയായി. കൂടിയാട്ട ആചാര്യൻ വേണുജിയുടെയും മോഹിനിയാട്ടം ഗുരു നിർമല പണിക്കരുടെയും മകളാണ്. ഗായകൻ കുമാർ ഗന്ധർവന്റെ വസതിയായിരുന്ന മധ്യപ്രദേശിലെ ദേവാസ് ഗ്രാമത്തിലെ മൽഹാർ സ്മൃതി മന്ദിരത്തിൽ നടക്കുന്ന പരിപാടിയിൽ എട്ടിന് പുരസ്കാരം സമ്മാനിക്കും.