വൈഎംസിഎ 125–ാം വാർഷികാഘോഷ സമാപനം കൊൽക്കത്തയിൽ 26ന്

കൊൽക്കത്ത ∙ ഇന്ത്യൻ വൈഎംസിഎയുടെ 125–ാം വാർഷികാഘോഷങ്ങളുടെ സമാപനം ഏഷ്യയിലെ ആദ്യത്തെ വൈഎംസിഎ നിലവിലിരുന്ന കൊൽക്കത്തയിൽ 26 ന് നടക്കും. ഒരു വർഷം നീണ്ട ആഘോഷങ്ങളുടെ സമാപനം ഇന്ത്യയുടെ മുൻക്രിക്കറ്റ് ടീം ക്യാപ്റ്റൻ സൗരവ് ഗാംഗുലി ഉദ്ഘാടനം ചെയ്യും.

വൈഎംസിഎ ദേശീയ പ്രസിഡന്റ് ലെബി ഫിലിപ് മാത്യുവിന്റെ അധ്യക്ഷതയിൽ ഏഷ്യ പസഫിക് അലയൻസ് പ്രസിഡന്റ് ബാബു മർക്കസ് ഗോമസ് മുഖ്യ പ്രഭാഷണം നടത്തും. കൊൽക്കത്ത ആർച്ച്ബിഷപ് തോമസ് ഡിസൂസ അനുഗ്രഹസന്ദേശം നൽകും.

ശതോത്തര രജതജൂബിലി സമാപന സമ്മേളനത്തിനു മുന്നോടിയായി സെന്റ് പോൾസ് കത്തീഡ്രലിൽ പ്രത്യേക സ്തോത്ര ശുശ്രൂഷ നടക്കും. സിഎൻഐ കൊൽക്കത്ത ഭദ്രാസനാധിപൻ ബിഷപ് അശോക് ബിസ്‌വാസ് മുഖ്യകാർമികത്വം വഹിക്കും.