വിഐടി എൻജിനീയറിങ് പ്രവേശന പരീക്ഷാഫലം

ചെന്നൈ ∙ വെല്ലൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (വിഐടി) നടത്തിയ എൻജിനീയറിങ് പ്രവേശന പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. ആഷിഷ് വെയ്കർ, ദിവ്യാനിഷ് ത്രിപാനി, ദിവാൻഷു മണ്ടോവാര എന്നിവർക്കാണ് ആദ്യ മൂന്നു റാങ്കുകൾ. 8,000 വരെ റാങ്ക് ലഭിച്ചവരുടെ കൗൺസലിങ് മേയ് 10ന്. ഫലം വെബ്സൈറ്റിൽ: www.vit.ac.in