തിരുവനന്തപുരം∙ സംസ്ഥാനതല പട്ടികവർഗ ഉപദേശകസമിതി മന്ത്രി എ.കെ.ബാലൻ അധ്യക്ഷനായി പുനഃസംഘടിപ്പിച്ചു. ബി.വിദ്യാധരൻ കാണി, കെ.കൃഷ്ണൻ ഒക്ലാവ്, പി.വാസുദേവൻ, എം.വി.രാജൻ, കെ.എസ്.രാജൻ, ഇ.എ.ശങ്കരൻ, സി.കുഞ്ഞിക്കണ്ണൻ, പി.കെ.സുരേഷ് ബാബു. എം.ആർ.സുബ്രഹ്മണ്യൻ, എം.ശ്രീധരൻ എന്നിവരാണ് അനൗദ്യോഗികാംഗങ്ങൾ. ജനപ്രതിനികളിൽനിന്നുള്ള അംഗം ഒ.ആർ.കേളു എംഎൽഎയാണ്. രണ്ടുവർഷമാണു സമിതിയുടെ കാലാവധി.