Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫാ. സെബാസ്റ്റ്യൻ വിൻസൻഷ്യൻ സുപ്പീരിയർ ജനറൽ

pic-1

കൊച്ചി ∙ വിൻസൻഷ്യൻ സഭയുടെ സുപ്പീരിയർ ജനറലായി ഫാ. ഡോ. സെബാസ്റ്റ്യൻ തുണ്ടത്തിക്കുന്നേലിനെ തിരഞ്ഞെടുത്തു. കാഞ്ഞിരപ്പള്ളി രൂപതയിലെ ഉമിക്കുപ്പ ഇടവകാംഗമാണ്. റോമിൽനിന്നു ദൈവശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടിയിട്ടുണ്ട്.

പ്രൊവിൻഷ്യൽ പ്രൊക്യുറേറ്റർ, നോവീസ് മാസ്റ്റർ, സെമിനാരി റെക്ടർ എന്നീ നിലകളിൽ സേവനം ചെയ്തു. സഭാ ഭരണസമിതിയിലേക്കു തിരഞ്ഞെടുക്കപ്പെട്ടവർ: ഫാ. മൈക്കിൾ കരീക്കുന്നേൽ (അസി. സുപ്പീരിയർ ജനറൽ), ഫാ. ടോണി ചക്കുങ്കൽ (മിഷൻ, സാമൂഹിക സേവനം), ഫാ. അലക്സ് ചാലക്കുടി (വിദ്യാഭ്യാസം, മാധ്യമം), ഫാ. ടോണി മൂന്നുപീടികക്കൽ (പ്രൊക്യുറേറ്റർ.)