ഭിന്നശേഷി അവകാശം: സംസ്ഥാനങ്ങൾ മറുപടി നൽകണം

ന്യൂഡൽഹി ∙ ഭിന്നശേഷിക്കാരുടെ അവകാശം സംബന്ധിച്ച നിയമം (2016) നടപ്പാക്കാൻ ചെയ്യുന്നത് എന്തൊക്കെയെന്നു 12 ആഴ്‌ചയ്‌ക്കകം വ്യക്‌തമാക്കാൻ സംസ്‌ഥാനങ്ങൾക്കു സുപ്രീം കോടതിയുടെ നിർദേശം.

1995ലെ നിയമത്തിൽ സമഗ്രമായ പരിഷ്‌കാരം വരുത്തിയുള്ള പുതിയ നിയമം സർക്കാരുകളുടെ ഉത്തരവാദിത്തം വർധിപ്പിച്ചിരിക്കുന്നുവെന്നു ജസ്‌റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് വ്യക്‌തമാക്കി. സംസ്‌ഥാനങ്ങളുടെ മറുപടി ഓഗസ്‌റ്റ് 16നു പരിഗണിക്കും.