ഫാ. ജെയ്സൺ കൈമാതുരുത്തി പ്രൊവിൻഷ്യൽ

കൊല്ലം ∙ നിഷ്പാദുക കർമലീത്ത സഭ സൗത്ത് കേരള പ്രോവിൻസിന്റെ പുതിയ പ്രൊവിൻഷ്യലായി ഫാ. ജെയ്സൺ കൈമാതുരുത്തി തിരഞ്ഞെടുക്കപ്പെട്ടു. കോട്ടപ്പുറം രൂപതയിലെ ഗോതുരുത്ത് ഇടവകാംഗമാണ്.

അരുണാചൽ പ്രദേശിലെ മിയാവ് രൂപതയിൽ സേവനമനുഷ്ഠിച്ചുവരികയായിരുന്നു. കൗൺസിലർമാരായി ഫാ. ടോണി മുത്തപ്പൻ, ഫാ. ആന്റണി പുളിക്കൽ, ഫാ. ജോസഫ് നിക്കോളാസ്, ഫാ. പോൾ ആൽബി എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു.