കോട്ടയം∙ സർവകലാശാല അധ്യാപക നിയമനവും പിഎസ്‌സിക്കു വിടണമെന്നു ഫെഡറേഷൻ ഓഫ് ഓൾ കേരള യൂണിവേഴ്സിറ്റി എംപ്ലോയീസ് ഓർഗനൈസേഷൻസ് സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. സർവകലാശാല ജീവനക്കാരുടെ പെൻഷൻ ആനുകൂല്യങ്ങളിൽ നിന്നു വരുമാന നികുതി ഈടാക്കാനുള്ള നടപടി പിൻവലിക്കണം.
അന്തർ സർവകലാശാല സ്ഥലം മാറ്റം നടത്തുന്നതിനുള്ള ചട്ടങ്ങൾ ഉടൻ ഉണ്ടാക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റായി എൻ.എൽ.ശിവകുമാറിനെയും ജനറൽ സെക്രട്ടറിയായി കെ.എസ്.ഗിരീഷ്കുമാറിനെയും തിരഞ്ഞെടുത്തു.
മറ്റു ഭാരവാഹികൾ: പി. പ്രേമരാജ്, എം.ജി.സെബാസ്റ്റ്യൻ, ജോർജ് മുണ്ടാടൻ, ഇ.കെ.ഹരിദാസൻ, സി.വി.വിജേഷ് (വൈസ് പ്രസി), ടി.അബ്ദുൽ റഫീക്ക്, പി.കെ.ക്ലീറ്റസ്, എം.എൽ.സജിത്, ടി.കെ.സഞ്ജീവ്, പി.എസ്.സനൽകുമാർ (സെക്ര), എം.ഷാജിഖാൻ (ട്രഷ).