യുവ കേരള പോസ്റ്റർ മൽസരം; ആകർഷകമായ സമ്മാനങ്ങൾ; എൻട്രികൾ അയയ്ക്കാം

കോട്ടയം∙ മലയാള മനോരമ യുവ നടത്തുന്ന കേരള പോസ്റ്റർ മൽസരത്തിൽ ഇപ്പോൾ പങ്കെടുക്കാം. 

∙ നിങ്ങൾ ചെയ്യേണ്ടത്: കേരളം വിഷയമായി വരുന്ന, മനോഹരവും വ്യത്യസ്തവുമായ പോസ്റ്ററുകൾ തയാറാക്കാം. കേരളമെന്നു പറയുമ്പോൾ കേരളവുമായി ബന്ധപ്പെട്ട എന്തും, അതു കേരളഭംഗികളാകാം, കേരളത്തിന്റെ പ്രശ്നങ്ങളാകാം... അങ്ങനെ എന്തും... വാക്കുകളും വരകളും ദൃശ്യങ്ങളും ഒരുമിച്ചോ ഒറ്റയ്ക്കോ ഉപയോഗിക്കാം (എല്ലാം സ്വന്തമായിരിക്കണം എന്നു മാത്രം) 

∙ സമ്മാനം:
ഒന്നാം സമ്മാനം –10,000 രൂപ, രണ്ടാം സമ്മാനം - 7500 രൂപ, മൂന്നാം സമ്മാനം –  2500 രൂപ 

∙ ടീമായും ഒറ്റയ്ക്കും: ടീമായോ ഒറ്റയ്ക്കോ പോസ്റ്റർ തയാറാക്കാം. 

∙ വിദ്യാർഥികൾക്കും പ്രഫഷനലുകൾക്കും: സ്കൂൾ, കോളജ് വിദ്യാർഥികൾക്കും പ്രഫഷനലുകൾക്കും കലാകാരന്മാർക്കും  പഠനം കഴിഞ്ഞവർക്കും. ഡിസൈനർമാർക്കും അങ്ങനെ ആർക്കും പങ്കെടുക്കാം 

∙ ഒറ്റ നിബന്ധനമാത്രം: 40 വയസ്സാണ് പരിധി. 

∙ തയാറാക്കേണ്ട വിധം: ഇ മെയിലിൽ അയയ്ക്കുന്നവർ എ4 സൈസിൽ പിഡിഎഫ് ഫോർമാറ്റിലാണു പോസ്റ്റർ ചെയ്യേണ്ടത്. തപാലിൽ അയയ്ക്കുന്നവർക്ക് പേപ്പറിൽ ഡിസൈൻ ചെയ്യാം

∙ അയയ്ക്കാൻ: യുവയ്ക്ക് ഇ മെയിൽ ചെയ്യണം. പോസ്റ്റർ തപാലിൽ അയക്കേണ്ടവർക്ക് അങ്ങനെയുമാകാം. 

പേരും പൂർണ വിലാസവും ഫോൺ നമ്പറും ഒപ്പം ചേർക്കണം. ഇ മെയിൽ: yuva@mm.co.in

തപാൽ: യുവ കേരള പോസ്റ്റർ, എഡിറ്റോറിയൽ, മലയാള മനോരമ, പിബി നമ്പർ – 26, കോട്ടയം – 686001 

∙ അവസാന തീയതി: സെപ്റ്റംബർ 18