Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡോ. അബി ഫിലിപ്സിന് പുരസ്കാരം

dr-aby ഡോ. അബി ഫിലിപ്സ്

കൊച്ചി ∙ എറണാകുളം മെഡിക്കൽ സെന്ററിലെ കരൾ രോഗവിഭാഗം തലവനായ ഡോ. അബി ഫിലിപ്സ് രാജ്യാന്തര കരൾ രോഗ പഠന കേന്ദ്രമായ അമേരിക്കൻ അസോസിയേഷൻ ഫോർ ദ് സ്റ്റഡി ഓഫ് ലിവർ ഡിസീസസിന്റെ ഈ വർഷത്തെ യങ് ഇൻവെസ്റ്റിഗേറ്റർ അവാർഡിന് അർഹനായി.

തുടർച്ചയായ മൂന്നാംതവണയാണ് ഈ പുരസ്കാരം ലഭിക്കുന്നത്. വാഷിങ്ടനിൽ നടന്ന സമ്മേളനത്തിൽ അദ്ദേഹം പുരസ്കാരം ഏറ്റുവാങ്ങി. കേരളത്തിൽ  പച്ചമരുന്നുകളുടെയും നാട്ടുമരുന്നുകളുടെയും തുടർച്ചയായ ഉപയോഗം മൂലം കരളിനു സംഭവിക്കാവുന്ന രോഗങ്ങളെക്കുറിച്ചുളള പഠനത്തിനാണു പുരസ്കാരം. പ്രശസ്ത ഉദരരോഗ വിദഗ്ധനും ഹെൽത് കെയർ കൺസൽറ്റിങ് സ്ഥാപനമായ ഫിലിപ് അഗസ്റ്റിൻ അസോഷ്യേറ്റ്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ചെയർമാനുമായ ഡോ. ഫിലിപ് അഗസ്റ്റിന്റെ മകനാണ് ഡോ. അബി ഫിലിപ്സ്.