മർകസ് വാർഷികം നാലു മുതൽ

കോഴിക്കോട് ∙ മർകസ് സ്ഥാപനങ്ങളുടെ നാൽപതാം വാർഷിക സമ്മേളനം നാലു മുതൽ ഏഴു വരെ കാരന്തൂർ മർകസ് നഗറിൽ നടക്കും. ഇന്ന് ഉച്ചയ്ക്ക് രണ്ടിന് ദേശീയോദ്ഗ്രഥന സമ്മേളനം നടക്കും. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. 

ജൂബിലി സമ്മേളനം നാലിന് ഉച്ചയ്ക്ക് 2.30ന്  ഡോ. യുസ്‌രി മുഹമ്മദ് മലേഷ്യ ഉദ്ഘാടനം ചെയ്യും. വൈകിട്ട് 6.30ന് ആത്മീയ സമ്മേളനം. ഏഴിന് വൈകിട്ട് നാലിന് സമാപന സമ്മേളനം യുഎഇ ഗവ. ഉപദേഷ്ടാവ് സയ്യിദ് അലിയ്യുൽ ഹാഷിമി ഉദ്ഘാടനം ചെയ്യും.