തിരുവനന്തപുരം∙ വിവിധ മേഖലകളിലായി വ്യക്തിമുദ്ര പതിപ്പിച്ച 11 വനിതകൾക്കു സംസ്ഥാന സർക്കാരിന്റെ വനിതാരത്നം പുരസ്‌കാരം (മൂന്നു ലക്ഷം രൂപ വീതം) നൽകും.
സാമൂഹികസേവന രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള അക്കമ്മ ചെറിയാൻ അവാർഡ് മേരി എസ്തപ്പാനാണ്. വിദ്യാഭ്യാസ രംഗത്തെ ക്യാപ്റ്റൻ ലക്ഷ്മി അവാർഡ്– ലളിത സദാശിവൻ, സാഹിത്യരംഗത്തെ കമലാ സുരയ്യ അവാർഡ്– ഡോ. കെ.പി.സുധീര, ഭരണരംഗത്തെ റാണി ലക്ഷ്മിബായ് അവാർഡ്– കെ.ജഗദമ്മ, ശാസ്ത്രരംഗത്തെ ജസ്റ്റിസ് ഫാത്തിമാബീവി അവാർഡ്– ഡോ. എം.മിനി, കലാരംഗത്തെ മൃണാളിനി സാരാഭായി അവാർഡ് –മാലതി ജി.മേനോൻ, ആരോഗ്യരംഗത്തെ മേരി പുന്നൻ ലൂക്കോസ് അവാർഡ്– ശർമിള, മാധ്യമരംഗത്തെ ആനി തയ്യിൽ അവാർഡ്– എ.കൃഷ്ണകുമാരി, കായികരംഗത്തെ കുട്ടിമാളു അമ്മ അവാർഡ്– ബെറ്റി ജോസഫ്, അഭിനയരംഗത്തെ സുകുമാരി അവാർഡ്– രജിത മധു, വനിതാ ശാക്തീകരണ മേഖലയിലെ ആനി മസ്‌ക്രീൻ അവാർഡ്– ടി.രാധാമണി എന്നിങ്ങനെയാണു പുരസ്കാരത്തിനു തിരഞ്ഞെടുത്തത്. വനിതാദിനമായ എട്ടിനു വൈകിട്ടു മൂന്നിനു വിജെടി ഹാളിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പുരസ്‌കാരങ്ങൾ സമർപ്പിക്കും.