പുതുപ്പള്ളി ∙ പൗരസ്ത്യ ജോർജിയൻ തീർഥാടനകേന്ദ്രമായ പുതുപ്പള്ളി പള്ളിയിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ ഓർമപ്പെരുന്നാളിനു നാളെ കൊടിയേറും. രണ്ടിനു കൊടിമരഘോഷയാത്ര ആരംഭിക്കും. അഞ്ചിനു ഡോ. യാക്കോബ് മാർ ഐറേനിയസ് കൊടിയേറ്റിനു നേതൃത്വം നൽകും. നാളെ മുതൽ മേയ് ഏഴുവരെയാണ് പെരുന്നാൾ.
29നു കുർബാനയ്ക്കുശേഷം പൊതുസമ്മേളനം. മുഖ്യാതിഥി നടൻ ജയറാമാണ്. ഈ വർഷത്തെ ‘ഓർഡർ ഓഫ് സെന്റ് ജോർജ്’ അവാർഡ് ദയാബായിക്ക് സമർപ്പിക്കും. മേയ് അഞ്ചിനു തീർഥാടനസംഗമം. വലിയ പെരുന്നാൾ ദിനമായ ഏഴിനു പുലർച്ചെ ഒരുമണിക്കാണ് വെച്ചൂട്ടിനുള്ള അരിയിടൽ. എട്ടിനു പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ മുഖ്യകാർമികത്വത്തിൽ ഒൻപതിന്മേൽ കുർബാന.
പുതുപ്പള്ളി പള്ളിയുടെ ഓർഡർ ഓഫ് സെന്റ് ജോർജ് ദയാബായിക്ക്
പുതുപ്പള്ളി ∙ ജോർജിയൻ തീർഥാടന കേന്ദ്രമായ പുതുപ്പള്ളി പള്ളിയിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ പെരുന്നാളിനോടനുബന്ധിച്ചു നൽകിവരുന്ന ഓർഡർ ഓഫ് സെന്റ് ജോർജ് (ഒരു ലക്ഷം രൂപ) ബഹുമതി സാമൂഹിക പ്രവർത്തക ദയാബായിക്കു നൽകും. പെരുന്നാളിനോടനുബന്ധിച്ച് 29ന് ഡോ. യൂഹാനോൻ മാർ ദിയസ്കോറസിന്റെ അധ്യക്ഷതയിൽ ചേരുന്ന സമ്മേളനത്തിൽ ബഹുമതി സമ്മാനിക്കും.