Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡോ. കെ.സി.അജയകുമാറിനു വിശ്വഹിന്ദി സമ്മാൻ പുരസ്കാരം

തിരുവനന്തപുരം∙ ഹിന്ദിഭാഷയും സാഹിത്യവും പ്രചരിപ്പിക്കുന്നതിൽ മികച്ച സംഭാവന നൽകുന്നവർക്കു വിദേശകാര്യ മന്ത്രാലയം നൽകുന്ന ‘വിശ്വഹിന്ദി സമ്മാൻ’ പുരസ്കാരം മലയാളിയായ ഡോ. കെ.സി.അജയകുമാറിന്. മൗറീഷ്യസിൽ 18, 19, 20 തീയതികളിൽ നടക്കുന്ന വിശ്വഹിന്ദി സമ്മേളനത്തിന്റെ സമാപനച്ചടങ്ങിൽ പുരസ്കാരം സമർപ്പിക്കും. അഹിന്ദി പ്രദേശത്തെ ഹിന്ദി എഴുത്തുകാർക്കുള്ള കേന്ദ്രസർക്കാർ പുരസ്കാരം, പരിഭാഷയ്ക്കുള്ള കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം എന്നിവ അജയകുമാറിനു ലഭിച്ചിട്ടുണ്ട്. ഹിന്ദിയിൽ നോവലുകൾക്കും പഠനഗ്രന്ഥങ്ങൾക്കും പുറമെ 18 ഹിന്ദി പുസ്തകങ്ങൾ മലയാളത്തിലേക്കു പരിഭാഷപ്പെടുത്തിയിട്ടുമുണ്ട്.