ചെന്നൈ∙ ദ് പെന്തക്കോസ്ത് മിഷൻ (ടിപിഎം) സഭാ ചീഫ് പാസ്റ്ററായി ഏബ്രഹാം മാത്യുവിനെയും ഡപ്യൂട്ടി ചീഫ് പാസ്റ്ററായി എം.ടി.തോമസിനെയും തിരഞ്ഞെടുത്തു. ഇരുവരും മലയാളികൾ. അസിസ്റ്റന്റ് ചീഫ് പാസ്റ്ററായി ശ്രീലങ്കൻ സ്വദേശി ജി.ജയം തുടരും.
അന്തരിച്ച മുൻ ചീഫ് പാസ്റ്റർ എൻ.സ്റ്റീഫന്റെ സംസ്കാര ചടങ്ങുകൾക്കു ശേഷമാണു പുതിയ നേതൃത്വത്തിന്റെ പ്രഖ്യാപനം നടന്നത്. ചീഫ് പാസ്റ്റർ ഏബ്രഹാം മാത്യു ഹരിപ്പാട് പള്ളിപ്പാട് ആളൂർ വീട്ടിൽ പരേതനായ എ.കെ.മാത്യു–തങ്കമ്മ–ദമ്പതികളുടെ നാലാമത്തെ മകനാണ്. 1986ൽ മലേഷ്യയിലാണു സഭാശുശ്രൂഷ ആരംഭിച്ചത്. തൃശൂർ സ്വദേശി പാസ്റ്റർ എം.ടി.തോമസ് 1973 മുതൽ സഭാ ശുശ്രൂഷകനാണ്.