‘നീറ്റ്’ തോറ്റവർക്കും ഇക്കൊല്ലം വിദേശപഠനത്തിന് അനുമതി

വിദേശത്ത് എംബിബിഎസ് / തുല്യ കോഴ്സ് പഠിക്കാൻ മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ എലിജിബിലിറ്റി സർട്ടിഫിക്കറ്റ് ഇക്കൊല്ലം ‘നീറ്റി’ൽ തോറ്റവർക്കും അനുവദിക്കാൻ ഡൽഹി ഹൈക്കോടതി ഉത്തരവ്. ഈ വർഷത്തേക്കു മാത്രമാണ് ഇളവ്. 

‘നീറ്റ്’ എഴുതാത്തവരെ ഈ വർഷം മാത്രം വിദേശ എംബിബിഎസ് പഠനത്തിന് അനുവദിക്കാൻ നേരത്തെ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ ‌‘നീറ്റ്’ എഴുതി തോറ്റവർക്കു വിദേശത്തു പോകാനാവില്ലെന്നു മെഡിക്കൽ കൗൺസിൽ തീരുമാനിച്ചു. 

നീറ്റ് എഴുതിയെങ്കിലും യോഗ്യത നേടാൻ കഴിയാതിരുന്നവർക്ക് അവസരം നഷ്ടപ്പെടുകയും, നീറ്റ് എഴുതാത്തവർക്ക് അവസരം ലഭിക്കുകയും ചെയ്യുന്നതിലെ അനീതി ചൂണ്ടിക്കാട്ടിയാണ് പരാതിക്കാർ  കോടതിയെ സമീപിച്ചത്.